നായികമാർ ഇനി ആരെല്ലാം വന്നാലും കുഞ്ഞിക്കാടെ രാജകുമാരിടെ തട്ട് എന്നും താണ് തന്നെ ഇരിക്കും; അമാലിനൊപ്പം വിവാഹവാർഷികം ആഘോഷമാക്കി ദുൽഖർ സൽമാൻ… | Dulquer Salmaan And Amal Sufiya 11 Th Wedding Anniversary Celebration Malayalam

Dulquer Salmaan And Amal Sufiya 11 Th Wedding Anniversary Celebration Malayalam : മലയാളികളുടെ ഇഷ്ട താരമാണ് ദുൽഖർ സൽമാൻ. ബിഗ് സ്‌ക്രീനിൽ എത്തി വളരെ ചുരുങ്ങിയ കാലം കൊണ്ടുതന്നെ തെന്നിന്ത്യയിൽ മുൻനിര നായകനായി ഉയരാൻ ദുൽഖറിനായി. ഇന്ന് പാൻ‌ ഇന്ത്യൻ ലെവലിൽ താരമായി ഉയർന്ന് നിൽക്കുന്ന താരത്തിന്റെ വളർച്ചക്ക് എന്നും പിന്തുണ നൽകി ഭാര്യ അമാല്‍ സൂഫിയയും ഉണ്ട്.

കഴിഞ്ഞ ദിവസമായിരുന്നു ഇവരുടെ പതിനൊന്നാം വിവാഹ വാർഷികം ആഘോഷിച്ചത്. നിരവധി താരങ്ങൾ ആണ് തങ്ങളുടെ പ്രിയപ്പെട്ട ഡിക്യുവിനും ഭാര്യയ്ക്കും ആശംസകളുമായി സമൂഹ മാധ്യമങ്ങളിൽ എത്തിയത്. അതേ സമയം ദുൽഖർ സൽമാൻ സോഷ്യൽ മീഡിയയിൽ കുറിച്ച വാക്കുകളാണ് ഇപ്പോൾ ശ്രദ്ധനേടുന്നത്. “ഇത് വളരെ വൈകിപ്പോയ പോസ്റ്റ്! പക്ഷേ, ഇന്നത്തെ ദിവസം ഭ്രാന്തമായിരുന്നു എന്ന് നിനക്ക് അറിയാം. പതിനൊന്ന് വർഷം! ഇത്രയും കാലം എവിടെ പോയി എന്ന് എനിക്ക് നിശ്ചയമില്ല.

എന്റെ താടി നരച്ചപ്പോൾ, നീ അമ്മമാരുടെ ഗ്രൂപ്പിൽ ചേർന്നപ്പോൾ, നമ്മൾ സ്വന്തമായി വീട് വാങ്ങിയപ്പോൾ. ഈ നാഴികക്കല്ലുകളിലേക്ക് തിരിഞ്ഞ് നോക്കുമ്പോൾ, അതെല്ലൊം മറ്റാരുടെയോ കഥ പോലെ ആണ് തോന്നുന്നത്. പക്ഷെ, അത് നമ്മുടേതാണ്. നമ്മുടെ തന്നെ കഥയാണ്, എന്നാണ് താരം തന്റെ സോഷ്യൽ മീഡിയയിൽ കുറിച്ചത്. ഒപ്പം അമാലിന്റെ ഒപ്പമുള്ള ചിത്രങ്ങളും ദുൽഖർ പങ്കുവച്ചിരുന്നു. 2011ഡിസംബര്‍ 22 നാണ് ദുല്‍ഖറും അമാലും തമ്മിൽ വിവാഹിതരായത്.

വീട്ടുകാര്‍ ഉറപ്പിച്ച വിവാഹം ആണെങ്കില്‍ കൂടിയും വീട്ടുകാരുടെ അനുവാദത്തോടെ നടന്ന പ്രണയ വിവാഹമായിരുന്നു ഇവരുടേത്. ഇന്ന് ഇവര്‍ക്ക് നാല്‌ വയസുള്ള ഒരു മകളുണ്ട്. മറിയം അമീറാ സല്‍മാന്‍ എന്നാണ് മകളുടെ പേര്. 2017 മേയ്‌ അഞ്ചിനാണ് മറിയം ജനിച്ചത്. ഈ അടുത്ത് റോഷാക്ക് എന്ന ചിത്രത്തിന്റെ വിജയയാഘോഷത്തിൽ കുടുംബസമേതം മമ്മൂട്ടി പങ്കെടുത്തിരുന്നു. ആദ്യമായാണ് ഒരു സിനിമയുടെ വിജയാഘോഷത്തിന് മമ്മൂട്ടിയും സുൽഫത്തും ദുൽഖറും അമാലും ഒന്നിച്ചെത്തി കാണിക്കളെ വിസ്മയിപ്പിച്ചിരുന്നു.

Rate this post