ഇങ്ങേർക്കാണോ പടച്ചോനെ 40 വയസ്സ്.!? അത്ഭുതം ഒന്നുമില്ല ഉപ്പാടെ അല്ലേ മോൻ; കുഞ്ഞിക്കക്ക് ആശംസകളേകി കേരളക്കര.!! | Dulquer Salmaan 40 Th Birthday Celebration

Dulquer Salmaan 40 Th Birthday Celebration : മലയാള സിനിമയിൽ താരരാജാക്കന്മാരിൽ ഒരാളാണ് മെഗാസ്റ്റാർ മമ്മൂട്ടി. അദ്ദേഹത്തിന്റെ മകനും നടനുമായ ദുൽഖർ സൽമാൻ പാൻ ഇന്ത്യ സ്റ്റാറായി മാറി കഴിഞ്ഞിരിക്കുകയാണ്. ഇപ്പോൾ ഇതാ തന്റെ നാൽപ്പതാം പിറന്നാൾ ആഘോഷിക്കുകയാണ് ദുൽഖർ സൽമാനും ആരാധകരും. തന്റെ അടുത്ത സുഹൃത്തക്കളോടപ്പവും കുടുബത്തോടപ്പവുമാണ് പിറന്നാൾ ആഘോഷിച്ചത്. പിറന്നാൾ ദിനത്തിൽ തന്റെ സഹോദരി സുറുമി, ഷാനി, ഗ്രിഗറി, നസ്രിയ, അമാലു എന്നിവരാണ് നടന്റെ പിറന്നാളിൽ പങ്ക് ചേർന്നത്.

നാൽപ്പതിലേക്ക് കടക്കുന്ന ദുൽഖർ സൽമാനിനു ആശംസകൾ അറിയിച്ച് നടി നസ്രിയ ഇൻസ്റ്റാഗ്രാമിൽ കുറിപ്പ് പങ്കുവെച്ചിരുന്നു. ഇപ്പോൾ ആരാധകർ നസ്രിയയുടെ ഏറ്റവും പുതിയ പോസ്റ്റാണ് ഏറ്റെടുക്കുന്നത്. വളരെ ചുരുങ്ങിയ സമയം കൊണ്ടാണ് നടി നസ്രിയയുടെ പോസ്റ്റർ ഏറ്റെടുത്തത്. അതേസമയം ദുൽഖർ സൽമാൻ നായകനായി എത്തുന്ന ഏറ്റവും പുതിയ മലയാള സിനിമയാണ് കിംഗ് ഓഫ് കൊത്ത.

മലയാള സിനിമ പ്രേമികളും, ദുൽഖർ സൽമാൻ ആരാധകരും ഒരുപോലെ കാത്തിരിക്കുന്ന സിനിമ കൂടിയാണ് കിംഗ് ഓഫ് കൊത്ത. 2021ൽ കുറുപ്പ് ചലച്ചിത്രത്തിനു ശേഷം കിംഗ് ഓഫ് കൊത്തയാണ് ദുൽഖറിന്റെ തിയേറ്ററിൽ എത്തുന്ന ഏറ്റവും പുതിയ ചലച്ചിത്രം. കഴിഞ്ഞ വർഷം റിലീസ് ചെയ്ത സല്യൂട്ട്, സീതരാമം എന്നീ രണ്ട് ചലച്ചിത്രങ്ങളും ഒടിടിയിൽ മികച്ച വിജയമായിരുന്നു നേടിയിരുന്നത്.

തന്റെ പിറന്നാൾ ദിനത്തിൽ തന്റെ ഏറ്റവും പുതിയ പ്രൊജക്റ്റും ആരാധകർക്ക് വേണ്ടി താരം വെളിപ്പെടുത്തിയിരുന്നു. നടന്റെ ഏറ്റവും പുതിയ ചലച്ചിത്രം തെലുങ്കിലാണ് വരാൻ പോകുന്നത്. ലക്കി ബാസ്കർ എന്നാണ് സിനിമയുടെ പേര്. ധനുഷ് നായകനായി എത്തിയ വാത്തി ചിത്രത്തിന്റെ സംവിധാനം നിർവഹിച്ച വെങ്കി അറ്റ്ലൂരിയാണ് ദുൽഖർ സൽമാൻ നായകനായി എത്തുന്ന ലക്കി ബാസ്ക്കർ എന്ന സിനിമയുടെ സംവിധാനം ഒരുക്കുന്നത്. നിരവധി ആരാധകരാണ് പിറന്നാൾ ദിനത്തിൽ ആശംസകളുമായി സോഷ്യൽ മീഡിയയിലും മറ്റ് ഇടങ്ങളിലും എത്തിയത്.

Rate this post