ബാഹുബലിയിലെ ആന ചിറക്കൽ കാളിദാസനൊപ്പം ദൃശ്യ രഘുനാഥിൻറെ പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങൾ വൈറൽ.. ചിത്രങ്ങൾ ഏറ്റെടുത്ത് ആരാധകർ.!!

ഹാപ്പി വെഡിങിലൂടെ മലയാളികൾക്ക് പ്രിയങ്കരിയായി മാറിയ താരമാണ് ദൃശ്യ രഘുനാഥ്.ആനയുടെ അടുത്ത് ഇരിക്കുന്ന താരത്തിൻറെ പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ ആയിരിക്കുന്നത്.

ബാഹുബലി എന്ന മികച്ച വിജയം കൈവരിച്ച സിനിമയിൽ അഭിനയിച്ച ചിറക്കൽ കാളിദാസൻ ഈന ആനയുടെ അടുത്ത് ഒരു തമ്പുരാട്ടിയുടെ വേഷത്തിലുള്ള ചിത്രങ്ങളാണ് താരം സമൂഹ മാധ്യമങ്ങളിൽ പങ്കുവെച്ചിരിക്കുന്നത്.

റെയിൻബോ മീഡിയ ആണ് ഈ ചിത്രം പകർത്തിയിരിക്കുന്നത്. ഈ ചിത്രം എടുക്കുന്നതിനു സഹായിച്ച ‘അമ്മ, മേമ അങ്ങനെ പല വ്യക്തികൾക്കും താരം നന്ദി പറയുന്നുണ്ട്. കൂടാതെ ആനയുടെ വലിയൊരു ഫാനാണ് താനെന്നും താരം പറയുന്നു.

ഇൻസ്റ്റഗ്രാം പോസ്റ്റിലൂടെ താരം തന്നെയാണ് ഈ ചിത്രങ്ങൾ പുറത്തുവിട്ടത്. വിരലിലെണ്ണാവുന്ന സിനിമകളിൽ മാത്രമാണ് ദൃശ്യ രഘുനാഥ് അഭിനയിച്ചിട്ടുള്ളതെങ്കിലും മലയാളികളുടെ പ്രിയപ്പെട്ട നായികയാണ് ദൃശ്യ രഘുനാഥ്.

ഒമർ ലുലു ഒരുക്കി തിയേറ്ററുകളിലെത്തി മികച്ച വിജയം കൊയ്ത ‘ഹാപ്പി വെഡ്ഡിങ്ങി’ലൂടെയാണ് ദൃശ്യ രഘുനാഥ് മലയാള സിനിമയിലേയ്ക്ക് എത്തിയത്. റോഷൻ നായകനായ ‘മാച്ച് ബോക്സ്’ എന്ന ചിത്രത്തിലൂടെയാണ് ദൃശ്യ വീണ്ടും പ്രേക്ഷകർക്ക് മുന്നിലേക്കെത്തിയത്.