“എല്ലാത്തിനും നന്ദി; നിന്നോട് ബഹുമാനം മാത്രം…” ദിൽഷയ്ക്ക് പക്വതയാർന്ന മറുപടിയുമായി ഡോക്ടർ റോബിൻ… | Dr Robin Response To Dilsha

ബിഗ്‌ബോസ് മലയാളം നാലാം സീസൺ അവസാനിച്ചിട്ടും പുറത്ത് പ്രശ്നങ്ങൾ അരങ്ങുതകർക്കുകയാണ്. ഡോക്ടർ റോബിന് ദിൽഷയോടുള്ള പ്രണയമാണ് ഇനിയും അവസാനിക്കാത്ത ബിഗ്ഗ്‌ബോസ് പ്രശ്നങ്ങൾക്ക് കാരണം. എന്നാൽ എല്ലാ പ്രശ്ങ്ങൾക്കും ചർച്ചകൾക്കും അന്തിമവിരാമം കുറിച്ചുകൊണ്ട് ദിൽഷ ഈ വിഷയത്തിൽ തന്റെ തുറന്ന പ്രതികരണം അറിയിച്ചിരിക്കുകയാണ്. ഇതോടെ ശരിക്കും പെട്ട അവസ്ഥയിലാണ് ആരാധകർ. ഡോക്ടർ റോബിന് വേണ്ടിയാണ് അദ്ദേഹത്തിന്റെ ആരാധകർ ദിൽഷയെ വോട്ട് ചെയ്ത് വിജയിപ്പിച്ചത്.

എന്നാൽ ദിൽഷ ഡോക്ടറെ തള്ളിപ്പറഞ്ഞതോടെ ആരാധകരും വെട്ടിലായിരിക്കുകയാണ്. ഡോക്ടർ റോബിന് വിട പറഞ്ഞുകൊണ്ടുള്ള ഒരു വീഡിയോ തന്നെയായിരുന്നു ഇന്നലെ ദിൽഷ തന്റെ സോഷ്യൽ മീഡിയ പേജുകളിൽ പോസ്റ്റ് ചെയ്തിരുന്നത്. എന്നാൽ അതിന് പിന്നാലെ ഡോക്ടറുടെ പ്രതികരണം അറിയാനായിരുന്നു ഏവരും അക്ഷമയോടെ കാത്തിരുന്നത്.

Dr Robin Response To Dilsha
Dr Robin Response To Dilsha

ഡോക്ടർ റോബിൻ തന്റെ ഇൻസ്റ്റാഗ്രാം പേജിൽ കുറിച്ചത് ഇങ്ങനെ” ദിൽഷ, നീ സന്തോഷത്തോടെ ഇരിക്കൂ…. നിന്നോട് എന്നും ബഹുമാനം മാത്രം… നിന്റെ സ്വപ്‌നങ്ങൾ എല്ലാം സഫലമാകട്ടെ… എല്ലാവിധ ആശംസകളും നേരുന്നു….. നീ എനിക്ക് തന്ന എല്ലാ നല്ല ഓർമ്മകൾക്കും അവയെല്ലാം ഹൃദയത്തിൽ ചേർത്തുവെച്ച് തന്നെ നന്ദി പറയുന്നു. ” ഡോക്ടർ റോബിന്റെ ഈ ഇൻസ്റ്റാഗ്രാം പോസ്റ്റ് ഇതിനോടകം ആരാധകർ ഏറ്റെടുത്തുകഴിഞ്ഞു.

ഇത്തരത്തിൽ പക്വതയാർന്ന ഒരു മറുപടി നല്കാൻ ഡോക്ടർക്ക് സാധിച്ചല്ലോ എന്നാണ് ആരാധകർ കമ്മന്റ് ചെയ്തിരിക്കുന്നത്. ‘ഇതിലും വലിയൊരു മറുപടി സ്വപ്നങ്ങളിൽ മാത്രം’ എന്നും ചിലർ കമ്മന്റ് ചെയ്തിരിക്കുന്നു. ഞങ്ങൾ കുറെ പാവങ്ങൾ ഡോക്ടറുടെ കൂടെയുണ്ട് എന്ന തരത്തിൽ റോബിനെ പിന്തുണച്ചാണ് ഇപ്പോൾ സോഷ്യൽ മീഡിയ ആരാധകരും. ദിൽഷ ഡോക്ടറെ തേക്കുമെന്നറിഞ്ഞിട്ടും ഡോക്ടറുടെ മുഖത്തെ സന്തോഷം കാണാൻ വേണ്ടിയാണ് വോട്ട് ചെയ്‍തതെന്ന് പറയുന്നവരുമുണ്ട്.