ഡോക്ടർ മച്ചാൻ ആള് വേറെ ലെവൽ ആണ്; ആരും ചിന്തിക്കാത്ത തരം സർപ്രൈസുകളുമായി റോബിൻ രാധാകൃഷ്ണൻ… | Dr. Robin Radhakrishnan Surprises Aparna Mulberry And Aswin Vijay News Malayalam

Dr. Robin Radhakrishnan Surprises Aparna Mulberry And Aswin Vijay News Malayalam : ബിഗ്ഗ്‌ബോസ് മലയാളം പ്രേക്ഷകർ ഹൃദയത്തോട് ചേർത്തുവെക്കുന്ന പേരാണ് ഡോക്ടർ റോബിൻ രാധാകൃഷ്ണന്റേത്. നൂറുദിനങ്ങൾ തികയ്ക്കാൻ കഴിഞ്ഞില്ലെങ്കിലും, വിജയകിരീടം ചൂടാൻ കഴിഞ്ഞില്ലെങ്കിലും ബിഗ്ഗ്‌ബോസ് എന്ന ഷോയ്ക്ക് മലയാളത്തിൽ തന്നെ ഒരു ബ്രാൻഡ് അമ്പാസഡറായി മാറും വിധം ഡോക്ടർ റോബിൻ അരങ്ങുവാഴുന്ന കാഴ്ച്ചയാണ് ഇപ്പോൾ നമ്മൾ മലയാളികൾ കണ്ടുകൊണ്ടിരിക്കുന്നത്. ഷോയിൽ നിന്നും മടങ്ങി തിരുവനന്തപുരത്ത് എയർപോർട്ടിലെത്തിയ ഡോക്ടറെ കാത്തിരുന്നത് ആയിരങ്ങളാണ്. വർണ്ണാഭമായ സ്വീകരണങ്ങൾ ഏറ്റുവാങ്ങിയ റോബിൻ ഉടനടി യാത്രകൾ ആരംഭിച്ചു.

അഭിമുഖങ്ങൾ, ആരാധകരെ കാണുന്നത് അങ്ങനെ ഒന്നിന് പുറകെ ഒന്നായി ഒട്ടേറെ യാത്രകൾ. അതിനിടയിൽ ബിഗ്ഗ്‌ബോസ് ഷോയിലെ തന്നെ സഹമത്സരാർത്ഥികളായിരുന്ന അപർണ മൾബറിയെയും അശ്വിനെയും നേരിൽ കാണാനും റോബിനെത്തി. അപർണക്ക് വലിയ സർപ്രൈസ് ഒരുക്കി പിറകിൽ നിന്ന് വന്ന് കെട്ടിപ്പിടിക്കുകയായിരുന്നു റോബിൻ. റോബിനെ കണ്ട സന്തോഷം അപർണക്ക് പറഞ്ഞറിയിക്കാൻ പറ്റുന്നതിനും അപ്പുറമായിരുന്നു. ബലൂണുകൾ നൽകിയാണ് അശ്വിന് സർപ്രൈസ് നൽകിയത്.

Dr. Robin Radhakrishnan Surprises Aparna Mulberry And Aswin Vijay News Malayalam
Dr. Robin Radhakrishnan Surprises Aparna Mulberry And Aswin Vijay News Malayalam

മൂവരും ഒത്തുചേർന്നപ്പോൾ ഏറെ ആസ്വാദ്യകരമായ കുറച്ച് നല്ല നിമിഷങ്ങൾ ലഭിച്ചുവെന്നാണ് സോഷ്യൽ മീഡിയയിൽ ചിത്രങ്ങൾ ഷെയർ ചെയ്തുകൊണ്ട് അപർണ കുറിച്ചിരിക്കുന്നത്. ബിഗ്ഗ്‌ബോസ് വീട്ടിനകത്ത് അപർണക്ക് റോബിനോട് വലിയ കാര്യമായിരുന്നു. വീട്ടിൽ നിന്ന് പുറത്തേക്ക് പോകുമ്പോഴും സങ്കടത്തോടെ എല്ലാവരെയും വീണ്ടും കാണാം എന്നുപറഞ്ഞുകൊണ്ടാണ് അപർണ ഇറങ്ങിയത്. അപർണക്ക് മുന്നേ വീട്ടിൽ നിന്നും പുറത്തേക്ക് പോവേണ്ടിവന്ന ആളാണ് അശ്വിൻ.

എന്തായാലും ഷോയിൽ നിന്ന് മടങ്ങിയെത്തിയ ശേഷം ഒരു വിശ്രമവുമില്ലാതെ മുന്നോട്ടുപോവുകയാണ് ഡോക്ടർ റോബിൻ. ബിഗ്ഗ്‌ബോസ് ഷോ അവസാനിക്കാൻ ഇനി ദിവസങ്ങൾ മാത്രമാണ് ബാക്കിയുള്ളത്. ദിൽഷ ഷോയുടെ വിജയിയായി കാണണമെന്ന് മുന്നേ റോബിൻ പറഞ്ഞിരുന്നു. ദിൽഷ വിജയിയാകണം എന്നത് തന്റെ ആഗ്രഹം മാത്രമാണെന്നും വോട്ട് ചെയ്യുന്നത് ദിൽഷയുടെ പ്രകടനം കണ്ടിട്ട് മാത്രമെന്നും റോബിൻ പ്രേക്ഷകരെ ഓർമിപ്പിക്കുകയും ചെയ്തു.