മണവാട്ടി റെഡി; എൻഗേജ്മെന്റ് ലുക്കിൽ പൊടിറോബ്‌!! തിളങ്ങുന്ന വയലറ്റ് ലഹങ്കയിൽ നെറ്റ് കൊണ്ട് മുഖം മറച്ച് നാണത്തോടെ ആരതി… | Dr Robin Radhakrishnan Arati Podi Engagement News Viral Malayalam

Dr Robin Radhakrishnan Arati Podi Engagement News Viral Malayalam : റോബിന്‍ രാധാകൃഷ്ണന്‍ ബിഗ് ബോസ് മലയാളം സീസണ്‍ 4 ലെ മത്സരാര്‍ത്ഥി ആയിരുന്നു. റോബിന്‍ രാധാകൃഷ്ണന്‍ ബിഗ് ബോസ് മലയാളത്തിലെ ഇതുവരെ കഴിഞ്ഞ എല്ലാ സീസണിലും വെച്ച് ഏറ്റവും കൂടുതല്‍ ഇംപാക്ട് ഉണ്ടാക്കിയ മത്സരാര്‍ത്ഥി ആര് എന്ന ചോദ്യത്തിന് ഒറ്റ ഉത്തരമേ ഉണ്ടാവു. 100 ദിവസം പൂര്‍ത്തിയാക്കാന്‍ താരത്തിന് ബിഗ് ബോസ് ഹൗസില്‍ സാധിച്ചില്ല എങ്കിലും റോബിന്‍ രാധാകൃഷ്ണനോളം ബിഗ് ബോസ് ഉപകരിച്ച മറ്റൊരാളുണ്ടാവില്ല എന്ന് വേണം മനസിലാക്കാൻ.

റോബിന്‍ രാധാകൃഷ്ണന്‍ ഷോ കഴിഞ്ഞതിന് പിന്നാലെ സോഷ്യല്‍ മീഡിയയില്‍ വൻ തരംഗമായി മാറുകയായിരുന്നു. ബിഗ് ബോസ് മലയാളം സീസണ്‍ 4 കഴിഞ്ഞ് ഒരുപാട് മാസങ്ങളായിട്ടും ഇപ്പോഴും റോബിന്‍ രാധാകൃഷ്ണന്‍ എന്ന് പറഞ്ഞാല്‍ ആളുകള്‍ തടിച്ച് കൂടും. അതിനാൽ തന്നെ റോബിന്‍ രാധാകൃഷ്ണനെ ഉദ്ഘാടന ചടങ്ങുകള്‍ക്കായി വിളിക്കാന്‍ പലരും തിരക്ക് കൂട്ടാറുമുണ്ട്.

Dr Robin Radhakrishnan Arati Podi Engagement News Viral
Dr Robin Radhakrishnan Arati Podi Engagement News Viral

ഇതിനോടകം നിരവധി പൊതു പരിപാടികളില്‍ ആണ് റോബിന്‍ രാധാകൃഷ്ണന്‍ പങ്കെടുത്തത്. ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറലാകുന്നത് താരം പങ്കുവെച്ച ഏറ്റവും പുതിയ ചിത്രങ്ങൾ ആണ്. റോബിൻ തന്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിലൂടെ പങ്കുവെച്ചത് വിവാഹ നിശ്ചയ ദിനത്തിലെ തന്റെ ചിത്രമാണ്. വളരെ മനോഹരമായി ഒരുങ്ങി എത്തിയ റോബിൻ ചിത്രത്തിന് ചുവടെ ഇങ്ങനെ കുറിച്ചു. ‘ ഫൈനലി ദി ഡേ ‘ മോഡലും നടിയും സംരഭകയുമായ ആരതി പൊടിയുമായി ആണ് വിവാഹ നിശ്ചയം ഇന്ന് നടക്കുന്നത് റോബിന്‍ രാധാകൃഷ്ണന്‍.

ഈ സന്തോഷം ആരാധകരുമായി പങ്ക് വെക്കുകയാണ് റോബിന്‍ രാധാകൃഷ്ണന്‍. അതോടൊപ്പം ആരതി പൊടിയും പുതിയ ചിത്രങ്ങൾ പങ്കുവെച്ച് ശ്രദ്ധ നേടുകയാണ്. ഐ ആം റെഡി ക്യാൻറ് വെയ്റ്റ് എന്നാണ് താരം പങ്കുവെച്ചത്. നിരവധി താരങ്ങൾ ആണ് ഇപ്പോൾ ഇരുവർക്കും ആശംസകൾ നേർന്ന് സോഷ്യൽ മീഡിയയിൽ പ്രത്യക്ഷപെട്ടത്. ശ്രുതി രജനികാന്ത് അടക്കമുള്ള താരങ്ങൾ ആരതിയുടെ ചിത്രത്തിന് കമന്റുമായെത്തി.

View this post on Instagram

A post shared by Arati (@arati_podi)

Rate this post