മച്ചാനെ സിനിമയിലെടുത്തു..!! കലിപ്പന്റെ റൊമാൻസ് ഇനി ബിഗ്സ്‌ക്രീനിൽ; ആവേശത്തിൽ ആരാധകർ… | Dr Robin Movie

ബിഗ്ഗ്‌ബോസ് മലയാളം പ്രേക്ഷകർ ഹൃദയത്തിലേറ്റിയ താരമാണ് ഡോക്ടർ റോബിൻ രാധാകൃഷ്ണൻ. നാലാം സീസണിന്റെ ആദ്യ ആഴ്ച്ചയിൽ തന്നെ ഡോക്ടർ റോബിൻ ഒരു ശ്രദ്ധകേന്ദ്രമായി മാറി. എന്തോ, ആളുകൾക്ക് ഏറെയിഷ്ടമാണ് ഈ ഡോക്ടറെ!!! ബിഗ്ഗ്‌ബോസ് ഷോ വഴി ഇത്രയധികം ആരാധകരെ സ്വന്തമാക്കിയ മറ്റൊരു മത്സരാർത്ഥിയുമില്ലെന്ന് ഉറപ്പിച്ചുപറയാൻ പറ്റും. സഹമത്സരാർത്ഥിയെ കായികമായി നേരിട്ടതിന് ബിഗ്‌ബോസ് ഷോയിൽ നിന്നും പുറത്താക്കപ്പെടുകയായിരുന്നു റോബിൻ.

തിരിച്ചെത്തിയ റോബിനെ മലയാളികൾ വാനോളം സ്നേഹം നൽകിയാണ് സ്വീകരിച്ചത്. ഇന്നും റോബിനെ കാണാനും താരത്തോടൊപ്പം ഒരു ഫോട്ടോ എടുക്കാനുമൊക്കെ ആരാധകർ ബഹളം കൂട്ടിക്കൊണ്ടിരിക്കുകയാണ്. ഇപ്പോഴിതാ ഡോക്ടർ റോബിനെ സ്നേഹിക്കുന്നവർക്ക് ഒരു സന്തോഷവാർത്ത നൽകിയിരിക്കുകയാണ് സൂപ്പർ സ്റ്റാർ മോഹൻലാൽ. ഡോക്ടർ റോബിൻ പ്രധാനവേഷത്തിൽ അഭിനയിക്കുന്ന സിനിമയുടെ ക്യാരക്ടർ പോസ്റ്ററാണ് മോഹൻലാൽ തന്റെ സോഷ്യൽ മീഡിയ പേജിലൂടെ പങ്കുവെച്ചിരിക്കുന്നത്.

Dr Robin Movie
Dr Robin Movie

എസ് ടി കെ ഫ്രെയിംസ് അണിയിച്ചൊരുക്കുന്ന പ്രൊഡക്ഷൻ നമ്പർ 14 എന്ന ചിത്രത്തിലാണ് ഡോക്ടർ റോബിൻ അഭിനയിക്കുന്നത്. സന്തോഷ് ടി കുരുവിളയാണ് ചിത്രത്തിന്റെ സംവിധായകൻ. എന്താണെങ്കിലും ഉടൻ തന്നെ ഡോക്ടറെ സിനിമയിൽ കാണാനാകും എന്ന സന്തോഷത്തിലാണ് ഇപ്പോൾ ആരാധകർ. ചിത്രത്തിന്റെ ഷൂട്ടിംഗ് എന്ന് തുടങ്ങുമെന്നോ റോബിൻ അവതരിപ്പിക്കുന്ന കഥാപാത്രം എന്താണെന്നോ ഉള്ള വാർത്തകളൊന്നും ഇതേവരെ ആരാധകരിലേക്ക് എത്തിയിട്ടില്ല.

ബിഗ്ഗ്‌ബോസ് ഷോയിലൂടെയാണ് റോബിൻ മച്ചാനെ മലയാളികൾക്ക് പരിചയം. ഷോയിൽ ഡോക്ടർ പറഞ്ഞ പല ഡയലോഗുകളും പ്രേക്ഷകരുടെ കയ്യടികൾ ഏറ്റുവാങ്ങിയിരുന്നു. അതുകൊണ്ട് തന്നെ വരാനിരിക്കുന്ന സിനിമയിലും ഡോക്ടറുടെ മാസ് ഡയലോഗുകളും പൊളി ആക്ഷൻ സീനുകളും കാണാൻ കഴിയും എന്ന പ്രതീക്ഷയിലാണ് ആരാധകർ. മോഹൻലാൽ തന്നെ ഇത്തരത്തിൽ ഡോക്ടറുടെ സിനിമാപ്രവേശം ആരാധകരെ അറിയിച്ചതും ഏവരെയും സന്തോഷിപ്പിച്ചിരിക്കുകയാണ്.