റോബിനെ ഒരു നോക്ക് കാണാൻ എത്തിയവർ പറഞ്ഞത് കേട്ടോ..!? താരത്തിന് വൻ സ്വീകരണമൊരുക്കി ആയിരങ്ങൾ… | Dr Robin Evicted Bigg Boss
Dr Robin Evicted Bigg Boss : “ഞങ്ങൾ റോബിന്റെ ആരുമല്ല… റോബിനെ കാണാൻ വേണ്ടി മാത്രം വന്നതാ…” ആ വാക്കുകളിലുണ്ട് ഡോക്ടർ റോബിൻ രാധാകൃഷ്ണൻ എന്ന മത്സരാർത്ഥിയോട് പ്രേക്ഷകർക്കുള്ള സ്നേഹവും ആരാധനയും. ബിഗ്ഗ്ബോസ് ഷോയിൽ നിന്നും പുറത്തായി കേരളത്തിലെത്തിയ ഡോക്ടർ റോബിനെ കാണാൻ തടിച്ചു കൂടിയത് ആയിരങ്ങൾ. “കഴിഞ്ഞ ഒരാഴ്ചയായി ബി പി നേരെ നിന്നിട്ടില്ല. ഉറക്കം ശരിയായിട്ടില്ല. ഇന്നിപ്പോൾ രാവിലെ ചായ പോലും കുടിക്കാതെ റോബിനെ ഒരുനോക്ക് കാണാൻ ഓടിവന്നതാണ്.” ഒരു ബിഗ്ഗ്ബോസ് പ്രേക്ഷക ഇത്തരത്തിൽ വികാരഭരിതയായി സംസാരിക്കുമ്പോൾ അതിലുണ്ട് എല്ലാം.
ഡോക്ടർ റോബിൻ രാധാകൃഷ്ണൻ എന്ന മത്സരാർത്ഥിയോടുള്ള പ്രേക്ഷകരുടെ ആത്മാർത്ഥമായ ആരാധന. “ഡോക്ടർ റോബിന് ചേർന്ന മത്സരാർത്ഥികൾ ആയിരുന്നില്ല അവിടെയുണ്ടായിരുന്നത്. രണ്ടോ മൂന്നോ പേരൊഴിച്ചാൽ ബാക്കിയെല്ലാം വെറും അനാവശ്യത്തിന് വന്നവർ മാത്രം. ഒന്നാം സീസണിൽ സാബുമോൻ ഹിമയുടെ കഴുത്തിന് കുത്തിപ്പിടിച്ചിട്ട് അദ്ദേഹത്തെ എന്തുകൊണ്ട് പുറത്താക്കിയില്ല? അന്ന് സഹമത്സരാർത്ഥിയെ കായികമായി കയ്യേറ്റം ചെയ്ത ആളെ വിജയിയായി പ്രഖ്യാപിക്കുകയല്ലേ ചെയ്തത്?

ഇതേവരെ ഒരു മത്സരാർത്ഥിക്കും ബിഗ്ഗ്ബോസ് മലയാളം ഷോയിൽ കിട്ടാത്തത്ര വോട്ട് കിട്ടിയ ആളാണ് റോബിൻ. ആ റോബിനെ എന്തിനാണ് ഇത്രയും ദിവസം സീക്രട്ട് റൂമിൽ പിടിച്ചിട്ടിട്ട് പുറത്താക്കിയത്? ഇതെല്ലാം ഒരു നാടകം തന്നെയല്ലേ? ആർട്ടിസ്റ്റുകളെ മാത്രമേ നിങ്ങൾ ബിഗ്ഗ്ബോസ് ഷോയുടെ കിരീടമണിയിക്കൂ എന്നുണ്ടോ?” ഇത്തരത്തിൽ നിരവധി ചോദ്യങ്ങളാണ് ഇപ്പോൾ ബിഗ്ഗ്ബോസ് പ്രേക്ഷകർ ഉന്നയിച്ചു കൊണ്ടിരിക്കുന്നത്.
കുറച്ച് ദിവസങ്ങൾ കൊണ്ട് ഡോക്ടർ പുറത്താകുമെന്ന് വിചാരിച്ചാകും ഡോക്ടർ റോബിനെപ്പോലെ ഒരാളെ ബിഗ്ഗ്ബോസ് ഷോയിൽ കൊണ്ടു വന്നതെന്നും എന്നാൽ അത് നടക്കാതെ വന്നപ്പോൾ റിയാസിനെ കൊണ്ടുവന്ന് രംഗം മോശമാക്കിയത് ബിഗ്ഗ്ബോസ് ടീം തന്നെയാണെന്നും റോബിൻ ആരാധകർ പറയുന്നു. മൂന്നാം തവണയാണ് റോബിന് മുന്നറിയിപ്പ് ലഭിക്കുന്നത് എന്നത് അംഗീകരിക്കാനാവില്ല. ജയിൽ നോമിനേഷനിൽ ആരെയും നോമിനേറ്റ് ചെയ്യാത്തതും പിന്നൊന്ന് നോമിനേഷൻ മാനിപ്പുലേറ്റ് ചെയ്തതും. ഇത് രണ്ടും കായികമായ കയ്യേറ്റവുമായി ബന്ധപ്പെട്ട വാണിംഗ് അല്ല. പിന്നെങ്ങനെ മൂന്നാമത്തെ വാണിംഗ് എന്ന് പറയാൻ പറ്റും എന്നും ആരാധകർ ചോദിക്കുന്നുണ്ട്.