ഡോക്ടർ റോബിനെ പൊതിഞ്ഞ് കോളേജ് സുന്ദരികൾ; ആരാധകരുടെ ആവേശമായി കോളേജിൽ അടിച്ചുപൊളിച്ച് ഡോക്ടർ മച്ചാൻ… | Dr Robin At Loyola College Trivandrum

Dr Robin At Loyola College Trivandrum : ഡോക്ടർ എവിടെയുണ്ടോ അവിടെയുണ്ട് ജനങ്ങൾ…അതാണ് ഇപ്പോൾ കലാകേരളത്തിന്റെ അവസ്ഥ. ബിഗ്ഗ്‌ബോസ് റിയാലിറ്റി ഷോ ഒന്ന് കൊണ്ട് മാത്രം ജനഹൃദയങ്ങളിൽ അനിഷേധ്യമായ ഒരു സ്ഥാനം നേടിയെടുത്തിരിക്കുകയാണ് ഡോക്ടർ റോബിൻ രാധാകൃഷ്ണൻ. ഒരു വ്യക്തിയുടെ ജീവിതം ബിഗ്ഗ്‌ബോസ് പോലൊരു ഷോയ്ക്ക് എത്രത്തോളം മാറ്റിമറിക്കാൻ സാധിക്കുമെന്നത് ഡോക്ടർ റോബിന്റെ കഥയിലൂടെ മനസിലാകും. ബിഗ്ഗ്‌ബോസ് ഷോയ്ക്ക് പോകുന്നതിന് വേണ്ടി വിമാനത്താവളത്തിലുണ്ടായിരുന്ന ഡോക്ടർ റോബിനെ അന്ന് ആരും മൈൻഡ് ചെയ്തിട്ടുണ്ടായിരുന്നില്ല.

എന്നാൽ തിരിച്ചെത്തിയപ്പോൾ അതേ വിമാനത്താവളത്തിൽ ഡോക്ടറെ കാണാൻ വേണ്ടി മാത്രം കാത്തുനിന്നത് ആയിരങ്ങളാണ്. ഇപ്പോൾ ഡോക്ടർക്ക് വിശ്രമമേയില്ല. ഓരോ ദിവസവും ഓരോ പരിപാടികൾ. മീറ്റപ്പുകൾ, ഉൽഘാടനങ്ങൾ, അഭിമുഖങ്ങൾ എന്നുതുടങ്ങി ഡോക്ടർ റോബിൻ പ്രത്യക്ഷപ്പെടുന്നിടത്തെല്ലാം ആരാധകരുടെ തള്ളിക്കയറ്റമാണ്. റോബിനെ കാണാൻ വന്നവരെക്കൊണ്ടുള്ള തിരക്ക് നിയന്ത്രിക്കാനാവാതെ വന്നപ്പോൾ ആ പരിപാടി ക്യാൻസൽ ചെയ്ത സാഹചര്യവുമുണ്ടായി.

Robin At Loyola College Trivandrum
Robin At Loyola College Trivandrum

ഏത് പരിപാടിയുടെയും സംഘാടകർ ഡോക്ടർ റോബിനെ അതിഥിയായി എത്തിക്കാൻ സാധിക്കുമോ എന്ന തരത്തിലാണ് ഇപ്പോൾ ചിന്തിക്കുന്നതും കിണഞ്ഞുശ്രമിക്കുന്നതും. തങ്ങളുടെ യൂ ടൂബ് ചാനലിൽ ഡോക്ടറെ കൊണ്ടുവരാൻ വേണ്ടി കഷ്ട്ടപ്പെടുന്ന വ്ലോഗ്ഗർമാരും നിരവധിയാണ്. ഇപ്പോഴിതാ തിരുവനന്തപുരത്ത് ലൊയോള കോളേജിലെ പരിപാടിക്ക് വിശിഷ്ടാതിഥിയായി എത്തിയ ഡോക്ടർ റോബിന് ആരാധകർ നൽകിയ സ്വീകരണമാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. ഡോക്ടറുടെ വരവിൽ തന്നെ ആരാധകർ താരത്തെ പൊതിയുകയായിരുന്നു.

കോളേജിലെ വിദ്യാർത്ഥികൾ കുറവും പുറത്തുനിന്നുള്ള ആരാധകർ കൂടുതലും എന്ന അവസ്ഥയിലായിരുന്നു കാര്യങ്ങൾ. എന്താണെങ്കിലും മലയാളത്തിൽ ഏതൊരു യൂത്ത് ഐക്കൺ നടനും ലഭിക്കുന്ന ആരാധകപിന്തുണയേക്കാൾ പതിന്മടങ്ങ് വലുതാണ് ഇപ്പോൾ ഡോക്ടർ റോബിൻ നേടിയെടുത്തിരിക്കുന്ന പ്രേക്ഷകസ്വീകാര്യത. കേരളം മൊത്തം ഡോക്ടർ റോബിനൊപ്പം സഞ്ചരിക്കുന്ന ഒരാവസ്ഥയിലേക്കാണ് ഇപ്പോൾ കാര്യങ്ങളുടെ പോക്ക്.