ബ്ലെസ്ലിക്കെതിരെ പൊട്ടിത്തെറിച്ച് ഡോക്ടർ റോബിൻ; അവൻ നല്ലൊരു അനിയനായിരുന്നു, ഇനി അങ്ങനെയല്ല… | Dr Robin Angry

Dr Robin Angry : മത്സരം കടുക്കുന്നു…ഇനി മിത്രങ്ങൾ ശത്രുക്കളാണ്…..”ബ്ലെസ്സ്ലി എന്റെ നല്ലൊരു അനിയനായിരുന്നു..ആയിരുന്നു എന്ന് തന്നെ പറയാം”… ബ്ലെസ്ലിക്കെതിരെ ഗുരുതര ആരോപണവുമായി രംഗത്ത് വന്നിരിക്കുകയാണ് ഇപ്പോൾ ഡോക്ടർ റോബിൻ രാധാകൃഷ്ണൻ. ബിഗ്ഗ്‌ബോസ് വീട്ടിൽ നിന്ന് താൻ ഇറങ്ങിയ ശേഷം അവിടെ നടന്നത് പലതും അംഗീകരിക്കാൻ കഴിയാത്ത, കണ്ടുനിൽക്കാൻ സാധിക്കാത്ത കാര്യങ്ങളാണ് എന്ന് ഡോക്ടർ വെളിപ്പെടുത്തുന്നു. പ്രണയം നിഷേധിച്ച പെൺകുട്ടിയുടെ അടുത്ത് ബ്ലെസ്ലി കാണിച്ചുകൂട്ടിയ പ്രേമപരവേശങ്ങൾ ലൈവ് എപ്പിസോഡുകളിൽ നിന്ന് വ്യക്തമാണ്.

അതെല്ലാം ദിൽഷയെ അസ്വസ്ഥപ്പെടുത്തിയിരുന്നു എന്നത് ഉറപ്പാണ്. ഇത്രയും പേർ കാണുന്ന ഷോ ആയത് കൊണ്ട്, അത്തരമൊരു വിഷയം ചർച്ചക്ക് പോലും വരാൻ ആ പെൺകുട്ടി ആഗ്രഹിക്കാത്തത് കൊണ്ടാകണം സഹിച്ചത്. ഡോക്ടർ റോബിനെറ് തുറന്നുപറച്ചിലുകൾ ശരിവെക്കുന്ന വീഡിയോകൾ കഴിഞ്ഞ ദിവസം ജാസ്മിൻ മൂസയും തന്റെ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരുന്നു.

Dr Robin Angry
Dr Robin Angry

ഇന്നലെ ബിഗ്ഗ്‌ബോസ് വീട്ടിൽ തിരിച്ചുകയറിയപ്പോൾ ജാസ്മിൻ ബ്ലെസ്ളിയോട് തന്റെ അഭിപ്രായം നേരിട്ടുപറയുകയും ചെയ്തു. അതിനെത്തുർന്നാണ് ബ്ലെസ്ലി ദിൽഷയുടെ കാലുപിടിച്ച് മാപ്പ് പറഞ്ഞതും ബന്ധം അവസാനിപ്പിച്ചതും. അതേ സമയം ദിൽഷയോട് ഇനി ഒറ്റക്കിരിക്കണ്ട, ബാത്‌റൂമിൽ പോകുമ്പോഴാണെങ്കിലും ലക്ഷ്മിചേച്ചിയെയോ ധന്യയേയോ കൂടെക്കൂട്ടണം എന്ന തരത്തിൽ റോബിൻ ഉപദേശിച്ചതാണ് ബ്ലെസ്ലി ഫാൻസിനെ പ്രകോപിപ്പിച്ചത്. ഇതിന്റെ പേരിൽ ബ്ലെസ്ലിയുടെ ഒഫീഷ്യൽ പേജിൽ നിന്നും ഫാൻസ്‌ പേജിൽ നിന്നും ഡോക്ടർ റോബിന് സൈബർ ആക്രമണം നേരിടേണ്ടി വന്നു.

ഇതിനെത്തുടർന്നാണ് റോബിൻ തന്നെ മറുപടിയുമായി രംഗത്തെത്തിയത്. റോബിനും ജാസ്മിനുമെല്ലാം ഇതിനോടകം പങ്കുവെച്ച വിഡിയോകൾ കണ്ടിട്ട് ദിൽഷയുടെ അടുത്ത് ബ്ലെസ്ലി കാണിച്ചിട്ടുള്ള അമിതമായ ഇടപെടലുകൾ ശരിവെക്കുന്ന പ്രേക്ഷകർ ഒരുപക്ഷേ ദിൽഷക്കും റിയാസിനും ഇനി വോട്ട് ചെയ്യുന്ന അവസ്ഥയിലേക്കാണ് കാര്യങ്ങൾ നീങ്ങുന്നത്. എന്തായാലും കാര്യഗൗരവമില്ലാതെ അനാവശ്യവിഷയങ്ങളിൽ ചെന്നുപെട്ടതാണ് ബ്ലെസ്ലിക്ക് പറ്റിയ ഏറ്റവും വലിയ തെറ്റ്.