റോബിന്റെ പുതിയ സിനിമയിൽ നിന്ന് ദിൽഷയെ മാറ്റി; ഇനി ഡോക്ടർ മച്ചാന്റെ നായിക ആരതി..!? | Dr Robin And Arati
Dr Robin And Arati : ഡോക്ടർ റോബിൻ രാധാകൃഷ്ണൻ കാരണം ആരതിക്ക് ഉണ്ടായ നേട്ടങ്ങൾ ചെറുതല്ല. സിനിമയിൽ അഭിനയിച്ചിട്ടുണ്ടെങ്കിലും ആരതിയെ മലയാളികൾ തിരിച്ചറിയുന്നത് ഡോക്ടർ റോബിൻ രാധാകൃഷ്ണനെ ഇന്റർവ്യൂ ചെയ്യാൻ എത്തിയതോടെയാണ്. ഡോക്ടർ റോബിന്റെ ഇൻറർവ്യൂ കഴിഞ്ഞതിനുശേഷം സോഷ്യൽ മീഡിയയിലെ മിന്നും താരമായി മാറുകയായിരുന്നു ആരതി. ഇന്ന് മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട ഒരു സുന്ദരി തന്നെയാണ് ആരതി.
ഇപ്പോഴിതാ തനിക്ക് സ്വന്തമായ എല്ലാ നേട്ടങ്ങൾക്കും ഡോക്ടർ റോബിനോട് നന്ദി പറഞ്ഞ് സോഷ്യൽ മീഡിയയിൽ എത്തിയിരിക്കുകയാണ് താരം. റോബിനുമായുള്ള ഇൻറർവ്യൂവിന് മുമ്പ് 28000 ഫോളോവേഴ്സ് മാത്രമുണ്ടായിരുന്ന ആരതിയുടെ ഇൻസ്റ്റഗ്രാം പേജിന് ഇന്ന് ലക്ഷക്കണക്കിന് ഫോളോവേഴ്സ് ഉണ്ട്. മാത്രമല്ല താരം പങ്കുവയ്ക്കുന്ന റീൽ വീഡിയോകളെല്ലാം ഇപ്പോൾ മില്യൻ കണക്കിന് ആളുകളാണ് കണ്ടുകൊണ്ടിരിക്കുന്നത്. റോബിന്റെ ഇൻറർവ്യൂവിന് ശേഷം ആരതി സ്വന്തമായി ഒരു യൂട്യൂബ് ചാനൽ തുടങ്ങുകയും അത് ഹിറ്റാവുകയും ചെയ്തിരുന്നു.

എല്ലാത്തിനുമുപരി നമ്മൾ ആർക്കും തന്നെ പരിചയമില്ലാതിരുന്ന ആരതി ഇന്ന് മലയാളക്കരയ്ക്ക് മൊത്തം സുപരിചിതയാണ്. ഇതെല്ലാം ചേർത്തുവച്ചുകൊണ്ട് തന്നെയാണ് ഇപ്പോൾ ആരതി ഡോക്ടർക്ക് നന്ദി പറഞ്ഞ് രംഗത്തെത്തിയിരിക്കുന്നത്. ടോം ഇമ്മട്ടി സംവിധാനം ചെയ്യുന്ന പുതിയ സിനിമയിലും ആരതി ആണ് നായിക. ഇപ്പോൾ പുറത്തുവരുന്ന റിപ്പോർട്ടുകൾ അനുസരിച്ച് ദിൽഷക്ക് വേണ്ടി സംവിധായകൻ വെച്ചിരുന്ന വേഷമാണ് ആരതിക്ക് മാറ്റി നൽകിയിരിക്കുന്നത്. അതായത് ഇമ്മട്ടി ചിത്രത്തിൽ റോബിന്റെ നായിക ദിൽഷയല്ല, പകരം ആരതി.
എന്തായാലും ഈ വിശേഷങ്ങൾ അറിഞ്ഞ് റോബിൻ ആരാധകർ സന്തോഷത്തിൽ തന്നെയാണ്. എല്ലാം ചെയ്തു കൊടുത്തിട്ടും ഒടുവിൽ തള്ളിക്കളഞ്ഞിട്ടു പോയ, തേച്ചിട്ട് പോയ ദിൽഷയേക്കാളും റോബിന് നല്ലത് തന്റെ നേട്ടങ്ങൾക്കെല്ലാം ഡോക്ടറോട് നന്ദി പറഞ്ഞ് സോഷ്യൽ മീഡിയയിൽ എത്തിയ ആരതി തന്നെയല്ലേ എന്നാണ് ആരാധകർ ചോദിക്കുന്നത്. ആരതിയും റോബിനും ഒന്നിച്ച ഒരു പുതിയ റീൽ വീഡിയോ കണ്ട് പലരും ചോദിച്ചത് ഇരുവരും പ്രണയത്തിലാണോ എന്നാണ്. എന്നാൽ അത് സിനിമയുടെ പ്രൊമോഷൻ മാത്രമാണെന്ന് താരം വ്യക്തമാക്കിയിരുന്നു.