ഞാനൊന്ന് വിചാരിച്ചാൽ ദിൽഷ തന്നെ കപ്പടിച്ചിരിക്കും; വൈറലായി ഡോക്ടർ റോബിന്റെ വാക്കുകൾ… | Dr. Robin About Dilsha In Bigg Boss Malayalam

Dr. Robin About Dilsha In Bigg Boss Malayalam : അങ്ങനെ ബിഗ്ഗ്‌ബോസ് വീട്ടിൽ നിന്നും മറ്റൊരു ശക്തനായ മത്സരാർത്ഥി കൂടി പടിയിറങ്ങിയിരിക്കുകയാണ്. അഖിലിന്റെ എവിക്ഷൻ വിശ്വസിക്കാനാവാത്ത വിധം ഞെട്ടിച്ചിരിക്കുകയാണ് വീട്ടിനകത്തും പുറത്തുമുള്ളവരെ. റിയാസ് രക്ഷപെടാതിരിക്കാൻ വേണ്ടി റോബിൻ ആരാധകർ വിനയിനും റോൻസനും സൂരജിനും മത്സരിച്ച് വോട്ട് ചെയ്തപ്പോൾ പെട്ടുപോയത് അഖിലാണ്. ചാനൽ ഫേസ് എന്ന നിലയിൽ അഖിൽ ഔട്ടാകില്ല എന്ന് പലരും തെറ്റിദ്ധരിച്ചത് അഖിലിന് വിനയായി.

ഇപ്പോഴിതാ വീണ്ടും നോമിനേഷൻ പ്രക്രിയ നടക്കുകയാണ്. ഇനി ആരൊക്കെയാവും ഗ്രാൻഡ് ഫിനാലെക്ക് മുമ്പ് ബിഗ്ഗ്‌ബോസ് വീടിന്റെ പടിയിറങ്ങുക എന്ന് കണ്ട് തന്നെയറിയണം. ഇതിനിടെ ഡോക്ടർ റോബിൻ ഒരു അഭിമുഖത്തിൽ പറഞ്ഞ ചില കാര്യങ്ങളും ഇപ്പോൾ വൈറലായിട്ടുണ്ട്. “ഞാനൊന്ന് വിചാരിച്ചാൽ മാത്രം മതി, ദിൽഷ ബിഗ്ഗ്‌ബോസ് ഷോയുടെ ഇത്തവണത്തെ അന്തിമവിജയിയായി മാറിയിരിക്കും”. ഡോക്ടറുടെ ഈ വാക്കുകൾ സോഷ്യൽ മീഡിയ ഏറ്റെടുക്കുകയായിരുന്നു.

Dr. Robin About Dilsha In Bigg Boss Malayalam
Dr. Robin About Dilsha In Bigg Boss Malayalam

അങ്ങനെ നോക്കുമ്പോൾ ദിൽഷക്ക് വിജയസാധ്യതകൾ കൂടുതലാണ്. സേഫ് ഗെയിം കളിച്ചുകൊണ്ടിരുന്ന ധന്യ ഇപ്പോൾ പൂർണ്ണമായും കളത്തിലിറങ്ങിയിരിക്കുകയാണ്. മുഖം നോക്കാതെയുള്ള ഇടപെടലുകളും നിലപാടുകളും ഇനി ധന്യയിൽ നിന്നുണ്ടാകും. ലക്ഷ്മിപ്രിയയും രണ്ടും കൽപ്പിച്ച് തന്നെയാണ്. എന്നാൽ ഒരു ഗെയിമർ എന്ന നിലയിൽ എല്ലാ ആവേശവും അവസാനിപ്പിച്ചിരിക്കുകയാണ് ബ്ലെസ്ലി. ഒന്നാം സ്ഥാനത്തിന് അർഹതയുള്ള ഒരു മത്സരാർത്ഥിക്ക് പെട്ടെന്ന് എന്ത് സംഭവിച്ചു എന്നാണ് പല പ്രേക്ഷകരും ചോദിക്കുന്നത്.

സ്വയം ഒഴിഞ്ഞുമാറി ദിൽഷയെ ജയിപ്പിച്ചെടുക്കാനുള്ള തന്ത്രമാണോ ഇതെന്നും പ്രേക്ഷകർ ചോദിക്കുന്നുണ്ട്. റോൻസനോട് ഈയിടെയായി ബ്ലെസ്ലിക്ക് ഒരു സഹതാപഭാവം ഉണ്ടായിട്ടുണ്ട്. അതിന്റെ കാരണവും പലർക്കും മനസിലായിട്ടില്ല. ഒരുപക്ഷേ ഇതും ബ്ലെസ്ലിയുടെ ഒരു മാസ്റ്റർ പ്ലാൻ ആകാൻ സാധ്യതയുണ്ടെന്ന് ചിലർ അവകാശപ്പെടുന്നു. സോഷ്യൽ മീഡിയ ഇപ്പോൾ ദിൽഷക്ക് നടൻ ഗോവിന്ദ് പദ്മസൂര്യയോട് ഉണ്ടെന്ന് പറഞ്ഞിരുന്ന ക്രഷിന് പിന്നാലെയാണ്. ആ ക്രഷ് കുത്തിപ്പൊക്കി ഡോക്ടറെ വിഷമിപ്പിക്കാനാണ് ചിലരുടെ ശ്രമം