പത്തനംതിട്ട കളക്ടറുടെ ചുവടുകളിൽ കൗതുകരായി കാഴ്ചക്കാർ..!!😍👌 | Dr Divya S Iyer IAS

Dr Divya S Iyer IAS : സർവ്വകലാശാല കലോത്സവത്തിന്റെ ഭാഗമായിയുള്ള പരിപാടികൾ ഉദ്ഘാടനം ചെയ്യാനും അവലോകനം ചെയ്യാനും എത്തിയ കളക്ടർ വിദ്യാർത്ഥികൾക്കൊപ്പം ആടിപ്പാടിയ രംഗം കണ്ടു ഞെട്ടിയിരിക്കുകയാണ് പത്തനംതിട്ട കാതോലിക്കേറ്റ് കോളേജ് അധികൃതരും വിദ്യാർഥികളും. മഹാത്മാഗാന്ധി സർവ്വകലാശാലയുടെ കലോത്സവത്തിന് മോടി കൂട്ടാനുള്ള വൈദ്യുതി അലങ്കാരം ഉദ്ഘാടനം ചെയ്യാനെത്തിയതായിരുന്നു പത്തനംതിട്ട ജില്ലാ കളക്ടർ ആയ ദിവ്യ എസ് അയ്യർ.

തുടർന്ന് ഉദ്ഘാടനം ചെയ്ത ശേഷം കലോത്സവത്തിന്റെ പ്രചരണാർത്ഥം വിദ്യാർഥികൾ ഫ്ലാഷ് മോബ് പരിപാടികളും ആസൂത്രണം ചെയ്തിരുന്നു. തുടർന്ന് ഫ്ലാഷ് മോബ് പരിപാടികൾ പുരോഗമിച്ചു കൊണ്ടിരിക്കെയാണ് ഏവരെയും ഒരുപോലെ ഞെട്ടിച്ചു കൊണ്ട് കളക്ടറും ചുവടുകളുമായി രംഗത്തിറങ്ങുന്നത്. തങ്ങൾ മനസ്സിൽ പോലും കാണാത്ത കാര്യങ്ങൾ കൃത്യതയാർന്ന ചുവടുകളിലായി കളക്ടർ ദിവ്യ എസ് അയ്യർ അവതരിപ്പിച്ചപ്പോൾ കാഴ്ചക്കാർക്ക് ഇതൊരു നവ്യാനുഭവമായി മാറുകയായിരുന്നു.

മാത്രമല്ല കണ്ടുനിന്നവർ ഈയൊരു രംഗം തങ്ങളുടെ മൊബൈൽ ക്യാമറയിൽ പകർത്തി സമൂഹ മാധ്യമങ്ങളിൽ പ്രചരിപ്പിച്ചതോടെ നിമിഷ നേരം കൊണ്ട് ഇവ വൈറലായി മാറുകയായിരുന്നു. തുടർന്ന് വിദ്യാർഥികളിൽ പലരും കളക്ടറുടെ പശ്ചാത്തലം അന്വേഷിച്ചു പോയപ്പോൾ സ്കൂൾ കലോത്സവങ്ങളിലും മറ്റും നിരവധി തവണ കലാതിലകപ്പട്ടം കരസ്ഥമാക്കിയ താരമാണ് ഈ ഐ.എ. എസുകാരി എന്ന് കണ്ടെത്തുകയായിരുന്നു.

മാത്രമല്ല കഥകളി, കുച്ചിപ്പുടി, ഒഡീസി തുടങ്ങിയ നൃത്ത വിദ്യകളിലും ക്ലാസിക്കൽ സംഗീതം, മോണോ ആക്ട് എന്നീ മത്സര വിഭാഗങ്ങളിലും നിരവധി ബഹുമതികളും സമ്മാനങ്ങളും വാരിക്കൂട്ടിയ കലാകാരിയാണ് ഈ തിരുവനന്തപുരത്തുകാരി എന്ന് അവർ മനസ്സിലാക്കുകയായിരുന്നു. മാത്രമല്ല മെഡിസിനിൽ പഠനം പൂർത്തീകരിച്ച ഇവർ ആരോഗ്യ മേഖലയിലും തന്റെ സേവനമുദ്ര പതിപ്പിച്ചിട്ടുണ്ട്. കളക്ടറുടെ ഈയൊരു നൃത്ത വീഡിയോ ചുരുങ്ങിയ സമയം കൊണ്ട് പ്രേക്ഷകർക്കിടയിൽ ഇടം പിടിച്ചതോടെ നിരവധി പേരാണ് പ്രതികരണങ്ങളുമായി എത്തുന്നത്.