ഇതുവരെ നിങ്ങൾക്കറിയാത്ത ടിപ്പ്… ദോശ കല്ലിൽ നിന്ന് വിട്ട് വരുന്നില്ലേ? ഇതാ പരിഹാരം…

ദോശക്കല്ലിൽ നിന്ന് ദോശ ഇളക്കിയെടുക്കാൻ പല വീട്ടമ്മമാരും പാട് പെടുകയായിരിക്കും അല്ലേ? എന്നാൽ ഇപ്പോൾ അതിനു ഇതാ ഒരു പരിഹാരം. ഒരുപാട് നാൾ ഉപയോഗിക്കാതെ ഉള്ള ദോശക്കല്ല് ആണെങ്കിൽ അതിൽ നിന്ന് ദോശ വിടുവിച്ച് എടുക്കാൻ വളരെയധികെ ബുദ്ധിമുട്ടാണ്. വീട്ടിലെ ചില സാധനങ്ങൾ കൊണ്ട് തന്നെ ദോശക്കല്ല് ശരിയാക്കാം. നൂറ് ശതമാനം ഈസിയായ ഈ ടിപ്പ് നിങ്ങൾക്കും ഉപകാരപ്രദമാവുമെന്ന് ഉറപ്പാണ്.

അൽപം പുളി. വാളൻപുളിയാണ് വേണ്ടത്. ഒരു ബൗളിൽ അൽപം ചൂടുവെള്ളം ഒഴിക്കുക. അതിലേയ്ക്ക് അല്പം പുളി ചേർക്കുക. പുളി നന്നായി പിഴിഞ്ഞ ശേഷം പുളിയും വെള്ളവുമെല്ലാം ദോശക്കല്ലിൽ ഒഴിക്കുക. അത് അടുപ്പിൽ വയ്ക്കുക. ഈ പുളി നന്നായി തിളപ്പിച്ച് വറ്റിക്കുക.

നന്നായി വറ്റി അത് കുഴമ്പ് പരിവമാക്കിയ ശേഷം ഗ്യാസ് ഓഫാക്കുക. ചൂടാറിയ ശേഷം കല്ല് നന്നായി കഴുക്കുക. അത് വീണ്ടും അടുപ്പിൽ വച്ച് ആദ്യം ഒരു മുട്ട പൊരിക്കുക. ഇപ്പോൾ കല്ല് ഏതാണ്ട് ശരിയായികഴിഞ്ഞു. പിന്നീട് നെയ് തേച്ച് ദോശ ചുടുക. കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണുക.

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി Spoon & Fork with Thachy ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്. Credits Spoon & Fork with Thachy