മക്കളെക്കാൾ ചെറുപ്പമായി ദിവ്യ ഉണ്ണി.!! ന്യൂ യോർക്കിൽ അടിച്ച് പൊളിച്ച് നക്ഷത്ര കമ്മലിട്ട രാജകുമാരി; സന്തൂർ മമ്മിയെ കണ്ട് കണ്ണ് തള്ളി ആരാധകർ.!! | Divya Unni With Family In USA

Divya Unni With Family In USA : നിരവധി ചിത്രങ്ങളിലൂടെ മലയാളികളുടെ മനസ്സിൽ ഇടം നേടിയ താരമാണ് ദിവ്യ ഉണ്ണി. താരത്തിന്റെ മിക്ക സിനിമകളും മലയാളികൾ ഏറ്റെടുത്തു കഴിഞ്ഞതാണ്. ദിലീപിനൊപ്പം കല്യാണസൗഗന്ധികം എന്ന സിനിമയിൽ നായിക വേഷം ചെയ്തു കൊണ്ടാണ് ദിവ്യ ഉണ്ണി ചലച്ചിത്ര ലോകത്തേക്ക് കടന്നുവന്നത്. താരം അവതരിപ്പിച്ച ആ വേഷം ഇന്നും മലയാളികൾ മനസ്സിൽ ഓർത്തുവയ്ക്കുന്നു. വളരെ ചുരുങ്ങിയ സിനിമകളിൽ മാത്രമാണ് അഭിനയിച്ചിട്ടുള്ളത് എങ്കിലും അഭിനയിച്ച വേഷങ്ങളത്രയും വളരെ പ്രിയപ്പെട്ടവയായിരുന്നു.

അഭിനയ ലോകത്ത് മാത്രമല്ല നൃത്തലോകത്തും വളരെയധികം സജീവമാണ് ദിവ്യ ഉണ്ണി. സിനിമയിൽ നിന്നും ഇടവേളയെടുത്തതിന് ശേഷം വളരെക്കാലമായി അമേരിക്കയിൽ കുടുംബത്തോടൊപ്പം സ്ഥിരതാമസമാക്കിയിരിക്കുകയാണ് താരം. വിദേശത്ത് പോയിട്ടും തന്റെ ജീവിതരീതികൾ ഒന്നും തന്നെ മാറ്റാൻ താരം തയ്യാറായിരുന്നില്ല എന്നത് ഇതിനു മുൻപ് താരം തുറന്നു പറഞ്ഞിരുന്നു. വളരെ കാലമായി സിനിമ ലോകത്തുനിന്നും വിട്ടുനിൽക്കുകയാണെങ്കിലും ഇന്നും ആ നടിയുടെ വിശേഷങ്ങൾ അറിയാൻ പ്രേക്ഷകർ ആകാംക്ഷയോടെയാണ് കാത്തിരിക്കാറുള്ളത്. അതുകൊണ്ടുതന്നെ താരം പങ്കുവെക്കുന്ന ഓരോ വിശേഷങ്ങളും വളരെ പെട്ടെന്നാണ് സമൂഹമാധ്യമങ്ങളിലൂടെ വൈറലായി മാറാറുള്ളത്. തന്റെയും കുടുംബത്തിനെയും വിശേഷങ്ങൾ താരം എല്ലായിപ്പോഴും ആരാധകരെ അറിയിക്കാറുണ്ട്.

ഇപ്പോൾ ഇതാ ദിവ്യ ഉണ്ണി തന്റെ ഇൻസ്റ്റാഗ്രാം പേജിലൂടെ പങ്കുവെച്ചിരിക്കുന്ന ഒരു ചിത്രമാണ് ചർച്ചയാകുന്നത്. താരവും കുടുംബവും ന്യൂയോർക്ക് എത്തിയപ്പോൾ അവിടെ നിന്നും എടുത്ത ചില ചിത്രങ്ങളാണ് ഇപ്പോൾ താരം സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ചിരിക്കുന്നത്. ഇപ്പോഴും യുവത്വം വിട്ട് മാറാത്ത ദിവ്യ ഉണ്ണിയോട് സൗന്ദര്യ രഹസ്യം എന്താണെന്ന് ആരാധകർ ചോദിക്കാറുണ്ട്. മൂന്നു മക്കളാണ് താരത്തിലുള്ളത്. ഇളയ മകളുടെ ചോറൂണിന്റെ വിശേഷങ്ങളും മകളോടൊപ്പം പാർക്കിൽ കളിക്കുന്ന ദൃശ്യങ്ങളുമെല്ലാം ഇതിനു മുൻപ് തന്നെ ആരാധകരുമായി പ്രിയ താരം പങ്കുവെച്ചിരുന്നു.

ഭർത്താവിന്റെയും മക്കളുടെയും കൂടെയാണ് താരം പങ്കുവെച്ചിരിക്കുന്ന പുതിയ ചിത്രങ്ങൾ. മലയാളം, തമിഴ്, തെലുങ്ക് തുടങ്ങി നിരവധി ഭാഷകളിൽ 50 ഓളം ഭാഷകളിലാണ് ദിവ്യ ഉണ്ണി ഇതിനകം അഭിനയിച്ചിട്ടുള്ളത്. പ്രണയവർണ്ണങ്ങൾ, ആകാശഗംഗ, ചുരം എന്നീ സിനിമകളിലെ ദിവ്യ ഉണ്ണിയുടെ പ്രകടനം ഏറെ ശ്രദ്ധേയരുന്നു. സിനിമകളിലൂടെ മാത്രമല്ല നിരവധി പരമ്പരകളിലും താരം മിന്നുന്ന പ്രകടനം കാഴ്ച വച്ചിട്ടുണ്ട്. സിനിമ ലോകത്തേക്ക് താരം വീണ്ടും മടങ്ങിഎത്തുമോ എന്ന് ആരാധകർ ആകാംക്ഷയോടെ ആണ് കാത്തിരിക്കുന്നത്.മലയാളികളുടെ മനസ്സിൽ തങ്ങിനിൽക്കുന്ന ഒരുപിടി കഥാപാത്രങ്ങളെ താൻ അവതരിപ്പിച്ചത് കൊണ്ട് വളരെയധികം സന്തുഷ്ടയാണെന്നും ഇനിയും നല്ല വേഷങ്ങൾ കിട്ടുകയാണെങ്കിൽ സിനിമ ലോകത്തേക്ക് തിരികെ വരാൻ ആഗ്രഹം ഉണ്ട് എന്നും ദിവ്യ ഉണ്ണി പറയുന്നു.

Rate this post