കുഞ്ഞുവാവ എത്തി.!! നടി ദിവ്യ ഉണ്ണിയുടെ സഹോദരിക്ക് സുഖപ്രസവം; കടിഞ്ഞൂൽ കണ്മണി പെൺകുഞ്ഞ് തന്നെ.!! | Divya Unni Sister Vidhya Unni Blessed With Baby Girl

Divya Unni Sister Vidhya Unni Blessed With Baby Girl : നടിയും മോഡലും ആങ്കറുമായ വിദ്യ ഉണ്ണി തനിക്ക് ഒരു കുഞ്ഞോമന പിറന്നു എന്ന സന്തോഷ വാർത്ത ആരാധകരുമായി സോഷ്യൽ മീഡിയയിൽ പങ്കുവച്ചിരിക്കുകയാണ്. സുഹൃത്തുക്കൾക്കൊപ്പം അടുത്തിടെ ആഘോഷമായി കുഞ്ഞിന്റെ ജെൻഡർ റിവീലിങ്ങ് നടത്തി പെൺകുഞ്ഞാണ് തനിക്ക് ജനിക്കാൻ പോകുന്നത് എന്ന വിവരം താരം അറിയിച്ചിരുന്നു.

ഇപ്പോൾ ഇതാ കുഞ്ഞു വിരൽ പിടിച്ചു നിൽക്കുന്ന ചിത്രം പങ്കുവച്ച് “അവൾ വന്നു, ഓർ ഫാമിലി ഹാസ് ഗ്രോൺ ബൈ ടു ലിറ്റിൽ ഫിറ്റ്” എന്നാണ് വിദ്യ ഉണ്ണി ഇൻസ്റ്റഗ്രാമിൽ കുറിച്ചത്. ചിത്രത്തിന് താഴെ നിരവധി ആരാധകരും സുഹൃത്തുക്കളും ആശംസകൾ അറിയിച്ചു കൊണ്ട് കമൻറ് ബോക്സിൽ സന്തോഷം പങ്കുവെച്ചു. സിംഗപ്പൂരിൽ ടാറ്റ കമ്യൂണിക്കേഷനിൽ ഉദ്യോഗസ്ഥനായ വെങ്കടേഷ് ആണ് വിദ്യ ഉണ്ണിയുടെ ഭർത്താവ്.

അമ്മയാവാൻ തയ്യാറെടുത്ത സമയങ്ങളിൽ നടി വിദ്യ ഉണ്ണി തൻ്റെ ഫിറ്റ്നസ് ദിനചര്യ മുടക്കാതെ, ഗർഭിണിയായിരിക്കുമ്പോൾ ആരോഗ്യം സംരക്ഷിക്കേണ്ട പ്രാധാന്യത്തെക്കുറിച്ചും പല വീഡിയോകളും സാമൂഹ്യ മാധ്യമങ്ങൾ പോസ്റ്റ് ചെയ്തിരുന്നു. “ദി മോസ്റ്റ് ഇംപോർട്ടൻ്റ് തിങ് ഈസ് ടു ലിസൺ ടു യുവർ ബോഡി” എന്ന സന്ദേശമാണ് വിദ്യ ഷെയർ ചെയ്തിരുന്നത്.

സാമൂഹ മാധ്യമങ്ങളിൽ സജീവമായ താരം ഗർഭകാല വിശേഷങ്ങൾ എല്ലാം തന്നെ ബേബി ഷവറും, ജെൻഡർ റിവീലിംഗും എല്ലാം തന്നെ ആഘോഷകരമായി നടത്തിയ വിശേഷങ്ങൾ സമൂഹ മാധ്യമങ്ങളിൽ ആരാധകർക്കായി താരം തന്നെ പങ്കുവെച്ചിരുന്നു. കലാ പാരമ്പര്യ പശ്ചാത്തലമുള്ള കുടുംബത്തിൽ ജനിച്ച വിദ്യ ഉണ്ണി അഭിനയത്തിന് പുറമേ നൃത്തം, മോഡലിങ്, ആങ്കറിങ്ങിലും തന്റെ കലാപരമായ കഴിവുകൾ പ്രകടമാക്കി ഇരുന്നു. പ്രശസ്ത സിനിമാ താരവും നർത്തകിയുമായ ദിവ്യ ഉണ്ണി പ്രിയ സഹോദരിയാണ് വിദ്യ ഉണ്ണി.

Rate this post