ദിവ്യ ഉണ്ണിയുടെ വീട്ടിൽ വീണ്ടും കണ്ണീർ കടൽ!! അച്ഛന്റെ വേർപാടിന്റെ ഓർമകളിൽ നെഞ്ചുരുകി പ്രിയ താരം… | Divya Unni Remembrance Her Father Malayalam

Divya Unni Remembrance Her Father Malayalam : മലയാള സിനിമ പ്രേക്ഷകർക്ക് വളരെ സുപരിചിതയായ നടിയാണ് ദിവ്യ ഉണ്ണി. ആരാധകരുടെ മനസ്സിൽ ഇന്നും ഓര്‍ത്തിരിക്കുന്ന ഒരുപാട് ഹിറ്റ് ചിത്രങ്ങളിൽ നായികയായി എത്തിയ താരമാണ് ദിവ്യ ഉണ്ണി. ഒരുകാലത്ത് മലയാള സിനിമയിലെ ന്യൂജനറേഷന്‍ നായികയായിരുന്നു ഈ താരം. തന്റെ വിവാഹതിന് ശേഷം താരം അഭിനയത്തില്‍ നിന്നും വിട്ടു നില്‍ക്കുകയാണ്.

എന്നാല്‍ നൃത്ത വേദികളില്‍ ഇപ്പോഴും സജീവ സാന്നിധ്യം ആണ് ദിവ്യ ഉണ്ണി. വിദേശത്ത് സ്ഥിര താമസമാക്കിയ താരം സ്വന്തമായി നൃത്ത വിദ്യാലയവും നടത്തുന്നുണ്ട്. ഇപ്പോൾ താരം ടെലിവിഷന്‍ പരിപാടികളിലൂടെ വീണ്ടും മലയാള പ്രേക്ഷകരുടെ മുന്നിൽ എത്തിയിരുന്നു. ഈ അടുത്ത് ദിവ്യ ഉണ്ണി നല്‍കിയ അഭിമുഖം ആരാധകരുടെ ശ്രദ്ധ നേടിയിരുന്നു. സിനിമയിലെ മീടു ആരോപണങ്ങളെ കുറിച്ചും പുതിയ കാലത്തെ നായികമാരെക്കുറിച്ചുമൊക്കെ ദിവ്യ ഉണ്ണി മനസ് തുറക്കുന്നുണ്ട്.

ഇപ്പോൾ താരം പങ്കുവെച്ചിരിക്കുന്നത് താരത്തിന്റെ വീട്ടിൽ സംഭവിച്ച വിഷമ വാർത്തയാണ് പങ്കുവെക്കുന്നത്. താരത്തിന്റെ അച്ഛന്റെ വേർപാടിന്റെ നൊമ്പരപെടുത്തുന്ന കുറിപ്പ് പങ്കുവെച്ചത്. താരത്തിന്റെ അമ്മയെയും അച്ഛനെയും ഒരുമിച്ച് ചേർത്ത് നിർത്തിയാണ് ഈ കുറിപ്പ് എഴുതിയത്. അച്ഛനെ കുറിച്ച് വാതോരാതെ പറയുകയാണ് താരം അച്ഛൻ പോയിട്ട് ഒരു വർഷമായി പക്ഷെ അച്ചന്റെ വേർപാട് ഞാൻ ഇപ്പോഴും അനുഭവിക്കുന്നു അച്ഛനായിരുന്നു എന്റെ പിആറും മാനേജറും എല്ലാം എന്നാണ് താരം കുറിപ്പിൽ പങ്കുവെച്ചത്.

വിവാഹ ശേഷം തന്റെ കുടുംബത്തോടൊപ്പം യു എസിൽ താമസമാക്കിയിരിക്കുകയാണ് താരം. അഭിനയത്തിൽ നിന്ന് മാറി നില്കുകയാണെങ്കിലും താരത്തിന്റെ ഡാൻസ് സ്കൂളുമായി വലിയ തിരക്കിലാണ്. നിരവധി കുട്ടികൾ ആണ് ദിവ്യയുടെ ഡാൻസ് സ്കൂളിൽ നൃത്തം പഠിക്കാൻ എത്തുന്നത്. 2020 ജനുവരിയിൽ ദിവ്യക്ക് ഒരു മാലാഖ കുഞ്ഞ് കൂടി എത്തി. ഇളയമകൾ ഐശ്വര്യയുടെ ചിത്രങ്ങളും വിശേഷങ്ങളും താരം ഇടയ്ക്കിടെ സോഷ്യൽ മീഡിയയിലൂടെ പങ്കുവെക്കാറുണ്ട്.

Rate this post