മക്കളെക്കാൾ കുറുമ്പ് അമ്മക്കാണല്ലോ.!? ഐശ്വര്യക്കും മീനാക്ഷിക്കും ഒപ്പം കുട്ടി കുറുമ്പുകാട്ടി ദിവ്യ ഉണ്ണി; വീഡിയോ വൈറൽ.!! | Divya Unni Playing With Daughters Video Viral Malayalam
Divya Unni Playing With Daughters Video Viral Malayalam : ദിവ്യ ഉണ്ണി തൊണ്ണൂറുകളിലെ മലയാളികളുടെ പ്രിയപ്പെട്ട നായികമാരിൽ ഒരാളാണ്. വിവാഹത്തിന് ശേഷം തന്റെ കുടുംബത്തോടൊപ്പം യുഎസിലാണ് ദിവ്യ ഉണ്ണി ഇപ്പോൾ താമസിക്കുന്നത് . ദിവ്യ ഇപ്പോൾ അഭിനയ മേഖലയിൽ നിന്ന് മാറി നിൽക്കുകയാണ്. എങ്കിലും ഡാൻസ് സ്കൂളുമായി വലിയ തിരക്കിലാണ്. സോഷ്യൽ മീഡിയയിൽ സജീവ സാന്നിധ്യം ആയ താരം കുട്ടികൾക്കൊപ്പമുള്ള ചിത്രങ്ങളും വീഡിയോയുമൊക്കെ ഇടയ്ക്കിടെ തന്റെ സമൂഹ മാധ്യമ അക്കൗണ്ടുകളിലൂടെ പങ്കുവയ്ക്കാറുണ്ട്.
ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത് താരം പങ്കുവെച്ച പുതിയ വീഡിയോ ദൃശ്യങ്ങളാണ്. തന്റെ ഇളയമകൾ ഐശ്വര്യയ്‌ക്കൊപ്പമുള്ള വളരെ രസകരമായ വീഡിയോയാണ് ദിവ്യ ഇപ്പോൾ ഇൻസ്റ്റഗ്രാം അക്കൗണ്ടിൽ ഷെയർ ചെയ്തിരിക്കുന്നത്. താരം തന്റെ മകൾ ചെയ്യുന്ന ആക്ഷൻസ് അതുപോലെ തന്നെ അനുകരിക്കുകയാണ്. ദിവ്യയുടെ മൂത്തമകൾ മീനാക്ഷിയെയും താരം ഇപ്പോൾ പങ്കുവച്ച വീഡിയോയിൽ കാണാം. ഏജ്‌ലെസ്സ് ഇന്നർ ചൈൽഡ് ആൻഡ് കിടഡോസ് എന്നാണ് പങ്കുവച്ച വീഡിയോയ്ക്ക് ദിവ്യ നൽകിയിരുന്ന അടികുറിപ്പ്.
കുസൃതി നിറഞ്ഞ ഈ വീഡിയോയ്ക്ക് നിരവധി ആരാധകരാണ് കമന്റുമായി എത്തിയത്. ക്യൂട്ട് എന്നാണ് ഒരു ആരാധകന്റെ കമന്റ്. ഐശ്വര്യ ദിവ്യയുടെ രണ്ടാം വിവാഹത്തിലുള്ള മകൾ ആണ്. താരത്തിന്റെ രണ്ടാം വിവാഹം ഹൂസ്റ്റണിലെ ഗുരുവായൂരപ്പന്‍ ക്ഷേത്രത്തില്‍ വച്ച് 2018 ഫെബ്രുവരി നാലിന് ആയിരുന്നു നടന്നത്. 2020 ലാണ് ഭർത്താവ് അരുണിനും ദിവ്യയ്ക്കും ഒരു കുഞ്ഞ് ജനിക്കുന്നത്.
സമൂഹ മാധ്യമങ്ങളിൽ മകൾ ഐശ്വര്യയ്ക്ക് ഒപ്പം ചിലവഴിക്കുന്ന ഓരോ നിമിഷവും ആസ്വദിക്കുന്ന താരം ഇടയ്ക്കിടെ കുഞ്ഞിനൊപ്പമുള്ള വിശേഷങ്ങളും ചിത്രങ്ങളുമെല്ലാം പങ്കുവയ്ക്കാറുണ്ട്. ദിവ്യയ്ക്കും അരുണിനുമൊപ്പമാണ് ദിവ്യയുടെ ആദ്യ വിവാഹത്തിലുള്ള മക്കളായ മീനാക്ഷി, അർജുൻ എന്നിവരുടെ താമസം. മോഹൻലാൽ, മമ്മൂട്ടി, സുരേഷ് ഗോപി, ജയറാം, ദിലീപ് തുടങ്ങി മലയാളത്തിലെ പ്രമുഖ നായകന്മാരുടെയെല്ലാം നായികയായ താരം മലയാളം, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലായി അമ്പതിലേറെ സിനിമകളിൽ അഭിനയ മികവ് കാഴ്ച്ചവച്ചു.