യുഎസിന്റെ മണ്ണിൽ കേരളത്തനിമ വിളിച്ചോതി ഒരു ഫോട്ടോ ഷൂട്ട്… കസവു സാരിയിൽ സുന്ദരിയായി ദിവ്യ ഉണ്ണി…

ലോകത്തെ എവിടെ പോയാലും മലയാളത്തനിമ വിട്ടുകളിക്കില്ലന്ന് ഉറപ്പിച്ചിരിക്കുകയാണ് നടി ദിവ്യ ഉണ്ണിയും കുടുംബവും. തൊണ്ണൂറുകളിൽ സിനിമയിലെത്തി മലയാളി പ്രേക്ഷകരുടെ എക്കാലത്തെയും പ്രിയ താരങ്ങളിലോരാളായി മാറിയ നടിയായിരുന്നു ദിവ്യ ഉണ്ണി. മലയാളത്തിനു പുറമേ തമിഴ് തെലുങ്ക് കന്നട തുടങ്ങി തെന്നിന്ത്യൻ സിനിമ ലോകത്ത് തിളങ്ങി നിന്ന സമയത്താണ് താരം വിവാഹിതയാകുന്നതും അഭിനയത്തിൽ നിന്നും ഇടവേള എടുക്കുന്നതും.

സിനിമാ ലോകത്തുനിന്നും ഇടവേളയെടുത്തപ്പോഴും നൃത്തം ദിവ്യ ഉണ്ണി കൂടെക്കൂട്ടിയിരുന്നു. യുഎസ്സിൽ സ്ഥിരതാമസമാക്കിയ ദിവ്യ ഉണ്ണി ഡാന്‍സ് സ്‌കൂളുമായി സജീവമാണ് ഇപ്പോൾ. നൃത്തത്തിനൊപ്പം സോഷ്യൽ മീഡിയയിൽ സജീവമായ താരം ഇടയ്ക്കിടെ പങ്കുവയ്ക്കുന്ന ചിത്രങ്ങളും വീഡിയോകളും എല്ലാം ആരാധകർ ഇരുകയ്യും നീട്ടിയാണ് സ്വീകരിക്കുന്നത്. അത്തരത്തിൽ താരം പങ്കുവച്ച ഒരു കുടുംബചിത്രമാണ് ഇപ്പോൾ വൈറലായി മാറിട്ടുള്ളത്.

കേരളത്തനിമയിൽ ഭർത്താവിനും കുട്ടികൾക്കും ഒപ്പം പ്രത്യക്ഷപ്പെട്ട ദിവ്യയുടെ ചിത്രങ്ങൾ ഇതിനോടകം തന്നെ സോഷ്യൽ മീഡിയ ഏറ്റെടുത്തു കഴിഞ്ഞു. നീലയും വെള്ളയും ചേർന്ന കോമ്പിനേഷൻ ഡ്രസ്സുകൾ ആണ് എല്ലാവരും ധരിച്ചിട്ടുള്ളത്. കസവ് സാരിയിൽ നീല ബ്ലൗസും ആയി ദിവ്യ ഉണ്ണി എത്തിയപ്പോൾ കസവുമുണ്ടും നീല ജുബ്ബയുമാണ് ഭാർത്താവ് അരുണിന്റെയും മകൻ അർജുന്റെ വേഷം മറ്റു മക്കളായ മീനാക്ഷിയും ഐശ്വര്യയും കൂടി കസവു പാവാടയും നീല ബ്ലൗസും ധരിച്ച് എത്തിയതോടെ ഒരു കേരളത്തനിമയാണ് യുഎസ്സിൽ പാറി പറന്നത് എന്ന് വേണം പറയാൻ.

ചെറിയ നിമിഷങ്ങളും വലിയ ഓർമ്മകളും എന്ന അടിക്കുറിപ്പോടെ താരം തന്നെയാണ് ചിത്രങ്ങളെല്ലാം സോഷ്യൽ മീഡിയ വഴി ആരാധകർക്കായി പങ്കു വച്ചിട്ടുള്ളത്. കുത്തംപള്ളി നെയ്ത്തു കടയാണ് വസ്ത്രങ്ങൾ നൽകിയിട്ടുള്ളത്. യുഎസിലെ റിഫ്ലക്ഷൻ മീഡിയയാണ് മനോഹരമായ ചിത്രങ്ങൾ പകർത്തിയിട്ടുള്ളത്. ചിത്രങ്ങളെല്ലാം ഇതിനോടകംതന്നെ വൈറലായി മാറികഴിഞ്ഞു. മുൻപും താരം തന്റെ സാരികളിൽ തിളങ്ങുന്ന ചിത്രങ്ങൾ ആരാധകർക്കായി പങ്കുവെച്ചിരുന്നു. തൊണ്ണൂറുകളിൽ മോഹൻലാൽ, മമ്മൂട്ടി, സുരേഷ് ഗോപി, ജയറാം, ദിലീപ് തുടങ്ങി മുൻനിര നായകന്മാരുടെയെല്ലാം നായികയായി ദിവ്യ ഉണ്ണി എത്തിയിരുന്നു.