മകന്റെ ജന്മദിനാഘോഷത്തിന് ശേഷം വീണ്ടും സന്തോഷ വാർത്ത!! ജീവിതത്തിലെ മറ്റൊരു സന്തോഷം പങ്കുവച്ച് നടി ദിവ്യ ഉണ്ണിയും ഭര്‍ത്താവും… | Divya Unni Fifth Wedding Anniversary Celebration Malayalam
Divya Unni Fifth Wedding Anniversary Celebration Malayalam : മലയാളികൾക്ക് മറക്കാൻ കഴിയാത്ത നിരവധി സിനിമകളിൽ നായികയായി അഭിനയിച്ച ദിവ്യ ഉണ്ണി തൻ്റെ വിവാഹ വാർഷികദിനത്തിൽ ഭർത്താവ് അരുൺ കുമാറുമായി പങ്കുവെച്ച വിഡിയോക്ക് ആശംസകളുമായി ആരാധകരും, സഹപ്രവർത്തകരും. ‘ഹാപ്പി അനിവേഴ്സറി ടു അസ് എന്ന ക്യാപ്ഷനോടെയാണ് ദിവ്യ ഉണ്ണി തൻ്റെ ഭർത്താവുമൊതുള്ള നിമിഷങ്ങൾ വിവാഹ ദിനത്തിൽ പങ്കുവെച്ചത്.
2018 ഫെബ്രുവരി നാലിന് ഹൂസ്റ്റണിലെ ഗുരുവായൂരപ്പൻ ക്ഷേത്രത്തിൽ വെച്ചായിരുന്നു ദിവ്യ ഉണ്ണിയും, അരുൺ കുമാറും വിവാഹിതരാവുന്നത്. 2020ൽ ഇരുവർക്കും കുഞ്ഞ് ജനിച്ചു. ഇപ്പോൾ കുടുംബമായി യു.എസ്സിലാണ് ദിവ്യ ഉണ്ണി താമസിക്കുന്നത്. ആദ്യ വിവാഹത്തിലെ 2 മകളും ദിവ്യ ഉണ്ണിയുടെ കുടെയാണ് ഉള്ളത്. കുടുംബതോടൊപ്പമുള്ള നല്ല നിമിഷങ്ങളും, തൻ്റെ നൃത്തചുവടുകളും അരാധകരുമായി താരം സോഷ്യൽ മീഡിയയിൽ പങ്കുവെക്കാറുണ്ട്.
സിനിമയിൽ താരം സജ്ജീവമല്ലങ്കിലും ഡാൻസ് സ്കൂളും,നൃത്തവുമായി താരം തിരക്കിലാണ്. 90 കളിൽ 50 ഓളം സിനിമകളിൽ മാത്രം മുഖ്യ നായിക കഥാപാത്രമായി താരം അഭിനയിച്ചിട്ടുണ്ട്. മലയാളത്തിലെ അക്കാലത്തെ മുൻനിര നായകൻമാരുടെ നായികയായും, മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, കന്നഡ സിനിമകളിലും താരം അഭിനയിച്ചിട്ടുണ്ട്. നൃത്തകലകളായ ഭരതനാട്യം, കുച്ചുപുടി, മോഹിനിയാട്ടം എന്നിവ ചെറുപ്രായത്തിൽ താരം അഭ്യസിച്ചിട്ടുണ്ട്. 1990-1991 ൽ സംസ്ഥാന സ്കൂൾ കലോത്സവത്തിൽ കലാതിലകമായിരുന്നു ദിവ്യ ഉണ്ണി.
ദൂരദർശന് വേണ്ടി നൃത്ത കലകളും, കലാരൂപകളും അവതരിപ്പിച്ചിട്ടുണ്ട്. ഇന്ത്യക്ക് അകത്തും പുറത്തുമായി നിരവധി ഡാൻസ് ഫെസ്റ്റിവലിൽ താരം നൃത്തം ചെയ്തിട്ടുണ്ട്. കല്യാണ സൗഗന്ധികം എന്ന സിനിമയിലാണ് താരം ആദ്യമായി കേന്ദ്ര കഥാപാത്രമായി എത്തുന്നത്. പത്താം ക്ലാസിൽ പഠിക്കുമ്പോഴാണ് ദിവ്യ ഉണ്ണി ഈ സിനിമയിൽ അഭിനയിച്ചത്. 90 കളിൽ 50 ഓളം സിനിമകളിൽ മുഖ്യ നായിക കഥാപാത്രമായി താരം അഭിനയിച്ചിട്ടുണ്ട്. മലയാളത്തിലെ അക്കാലതെ മുൻനിര നായകൻമാരുടെ നായികയായും, മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, കന്നഡ സിനിമകളിലും താരം അഭിനയിച്ചിട്ടുണ്ട്.
View this post on Instagram