ഈ പ്രായത്തിലും ചെറുപ്പം നില നിർത്തി മലയാളത്തിന്റെ പ്രിയനടി!! പിറന്നാൾ ദിനത്തിൽ ആശംസകളുമായി ആരാധകർ… | Divya Unni Birthday Malayalam

Divya Unni Birthday Malayalam : അഭിനേത്രി, ഇന്ത്യൻ ക്ലാസിക്കൽ നർത്തകി എന്നീ നിലകളിൽ പ്രശസ്തയായ വ്യക്തിയാണ് ദിവ്യ ഉണ്ണി. വളരെ കുറച്ച് ചിത്രങ്ങളിലൂടെ മലയാളികളുടെ മനസ്സ് കീഴടക്കിയ വ്യക്തി. ഭരതനാട്യം, കുച്ചിപ്പുടി, മോഹിനിയാട്ടം എന്നിങ്ങനെ നിരവധി നൃത്തനൃത്യങ്ങളിൽ പ്രാവീണ്യം നേടിയിട്ടുണ്ട്. മലയാളം,തമിഴ്, തെലുങ്ക് എന്നിങ്ങനെ നിരവധി ഭാഷകളിലായി അമ്പതോളം ചിത്രങ്ങളിലാണ് താരം ഇതിനോടകം തന്നെ അഭിനയിച്ചിട്ടുള്ളത്. കൂടാതെ നല്ലൊരു മോഡലും കൂടിയാണ് താരം.

1991 ൽ കമൽ സംവിധാനം ചെയ്ത പൂക്കാലംവരവായി എന്ന ചിത്രത്തിലാണ് ആദ്യമായി മലയാളത്തിൽ അഭിനയിച്ചത്. കല്യാണ സൗഗന്ധികം എന്ന ചിത്രത്തിലെ അഭിനയത്തിന് മികച്ച പ്രതികരണമായിരുന്നു ലഭിച്ചിരുന്നത്. പിന്നിട് , ആകാശഗംഗ, തങ്കഭസ്മക്കുറിയിട്ട തമ്പുരാട്ടി, മാജിക് ലാംപ്, ഒരു അപൂർവ്വ പ്രണയ കഥ, നക്ഷത്രങ്ങൾക്ക് പറയാനുള്ളത്,മാർക്ക് ആന്റണി,നിറം,ഉസ്താദ്, പ്രണയവർണ്ണങ്ങൾ,വർണ്ണപ്പകിട്ട് എന്നിവയെല്ലാം ദിവ്യ ഉണ്ണിയുടെ പ്രധാന ചിത്രങ്ങളാണ്.

വിവാഹശേഷം താരം സിനിമകളിൽ അത്രതന്നെ സജീവമല്ലെങ്കിലും സോഷ്യൽ മീഡിയയിലൂടെ എല്ലാ വിവരങ്ങളും ആരാധകരെ അറിയിക്കാൻ താരം മടിക്കാറില്ല. താരത്തിന് മൂന്നു മക്കളാണ്. മക്കളോടൊപ്പമുള്ള നിമിഷങ്ങൾ എപ്പോഴും താരം ആഘോഷിക്കാറുണ്ട്. നല്ലൊരു അഭിനയത്രി എന്നപോലെ തന്നെ നല്ലൊരു അമ്മയും ആണ് താരം. ഇളയ മകളോടൊപ്പം പാർക്കിൽ ഉല്ലസിക്കുന്ന വീഡിയോയും മകളുടെ ചോറൂണിന്റെ വീഡിയോയും എല്ലാം സോഷ്യൽ മീഡിയയിൽ ഇതിനു മുൻപ് തന്നെ വൈറലായിരുന്നു. അരുൺ കുമാർ ആണ് താരത്തിന്റെ ഭർത്താവ്. ഇരുവരുടെയും പ്രണയ വിവാഹമായിരുന്നു. 2018 ലായിരുന്നു ഇരുവരും തമ്മിലുള്ള വിവാഹം നടന്നത്.

ഇപ്പോഴിതാ താരത്തെ സംബന്ധിക്കുന്ന പുതിയ വിവരങ്ങൾ ആണ് സോഷ്യൽ മീഡിയയിൽ വൈറലായി കൊണ്ടിരിക്കുന്നത്. കാലമെത്ര കഴിഞ്ഞിട്ടും ചെറുപ്പം വിട്ടുമാറാത്ത രൂപമാണ് താരത്തിന്റേത്. സൗന്ദര്യത്തിന്റെ രഹസ്യത്തെ കുറിച്ച് ആരാധകർ താരത്തോട് ചോദിക്കുന്നുമുണ്ട്. 1981 സെപ്തംബർ 2 നാണ് ദിവ്യയുടെ ജനനം. ഈ സെപ്റ്റംബർ രണ്ടോടുകൂടി 41 വയസ്സ് തികയുകയാണ് താരത്തിന്. ഈ സെപ്റ്റംബർ രണ്ടോടുകൂടി 41 വയസ്സ് തികയുകയാണ് താരത്തിന്.