35-ാം ഓർമ്മ ദിനത്തിൽ ഇന്നച്ചനരികിൽ ലാൽ!! ഒരിക്കലും തിരിച്ചു വരാത്ത ചിരികൾക്ക് മുന്നിൽ കണ്ണീരോടെ കൂട്ടുകാരൻ; ഉള്ളു വിങ്ങി ലാൽ… | Director Lal Family Visit Innocent Tomb Malayalam

Director Lal Family Visit Innocent Tomb Malayalam : മലയാളത്തിന്റെ അതുല്യ നടൻ ഇന്നസെൻറ് മലയാള സിനിമയോടും മലയാളികളോടും വിട പറഞ്ഞിട്ട് 35 ദിവസങ്ങൾ പിന്നിടുകയാണ്. മാർച്ച് 26നായിരുന്നു കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ വച്ച് താരത്തിന്റെ മരണം സംഭവിച്ചത്. ദീർഘനാളായി അർബുദരോഗം അലട്ടിയിരുന്ന അദ്ദേഹത്തെ അർബുദത്തിന്റെ പിടിയിൽ നിന്ന് സ്വന്തം പരിശ്രമത്തിലൂടെയും ആത്മവിശ്വാസത്തിലൂടെയും ആണ് അദ്ദേഹം മറികടന്നത്.

എന്നാൽ കോവിഡ് വന്നതിനുശേഷം കോവിഡാനന്തര പ്രശ്നങ്ങൾ നല്ല രീതിയിൽ ഇന്നസെന്റിനെ അലട്ടിയിരുന്നു.ആരോഗ്യപ്രശ്നങ്ങൾ നല്ല രീതിയിൽ ഉണ്ടായിരുന്നപ്പോൾ പോലും മലയാള സിനിമയിൽ നിന്ന് വിട്ടുനിൽക്കുവാൻ അദ്ദേഹം തയ്യാറായിരുന്നില്ല. നിറഞ്ഞ ഉണർവോടെയും സന്തോഷത്തോടെയും ആണ് തനിക്ക് ലഭിച്ച ഓരോ കഥാപാത്രങ്ങളെയും അദ്ദേഹം വെള്ളിത്തിരക്ക് മുന്നിൽ അവതരിപ്പിച്ചത്.

വളരെ അപ്രത്യക്ഷമായി ഉണ്ടായ ഹാസ്യ നടൻറെ വിയോഗത്തിൽ മലയാള സിനിമയ്ക്കും മലയാളികൾക്കും ഉണ്ടായ നഷ്ടം പറഞ്ഞറിയിക്കാൻ കഴിയുന്നതിലും അപ്പുറമാണ്. മാന്നാർ മത്തായി സ്പീക്കിംഗ്, കിലുക്കം, മിഥുനം തുടങ്ങി വിരലിലെണ്ണാൻ കഴിയുന്നതിലും അധികം ചിത്രങ്ങളിലാണ് അദ്ദേഹം വേഷങ്ങൾ പകർന്ന് ആടിയത്. അതുകൊണ്ടുതന്നെ അദ്ദേഹത്തിന്റെ വിയോഗ വാർത്ത അറിഞ്ഞപ്പോൾ നിരവധി താരങ്ങൾ സംസ്കാര ചടങ്ങിന് പങ്കെടുക്കുവാൻ എത്തുകയും ചെയ്തിരുന്നു കാൻസർ വാർഡിലെ ചിരി എന്ന പേരിൽ തൻറെ സ്വന്തം ജീവിതാനുഭവങ്ങൾ അദ്ദേഹം പുസ്തകത്തിലാക്കിയപ്പോഴും ആരാധകർ ഏറെയായിരുന്നു.

ഇപ്പോൾ അദ്ദേഹം മരിച്ച 35 ദിവസം പിന്നിടുമ്പോൾ നടനും സംവിധായകനും സഹപ്രവർത്തകനുമായ ലാൽ അദ്ദേഹത്തിനെ സംസ്കരിച്ചിരിക്കുന്ന കല്ലറയ്ക്ക് അരികിൽ എത്തിയിരിക്കുന്ന ചിത്രമാണ് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത്. ലാൽ തന്നെയാണ് ഈ ചിത്രം തന്റെ സോഷ്യൽ മീഡിയ പേജിലൂടെ മറ്റുള്ളവർക്ക് മുന്നിലേക്ക് എത്തിച്ചിരിക്കുന്നത്. 35 ഓർമ്മദിനം എന്ന അടിക്കുറിപ്പോടെയാണ് ലാൽ ഇന്നസെന്റിന്റെ കല്ലറയ്ക്ക് അരികിൽ കൈകൂപ്പി നിൽക്കുന്ന ചിത്രം സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തത്.

Rate this post