രണ്ടാമത്തെ വാവയെ കാത്ത് ഡിവൈൻ.!! നാത്തൂന് സർപ്രൈസ് ബേബി ഷവർ ഒരുക്കി ഡിംപിൾ റോസ്; ആഘോഷങ്ങളും ആർഭാടങ്ങളും ഇല്ലാതെ സന്തോഷം ആഘോഷമാക്കി താരകുടുംബം.!! | Dimple Rose Sister In Law Divine Clara Don Baby Shower
Dimple Rose Sister In Law Divine Clara Don Baby Shower : മിനിസ്‌ക്രീൻ, ബിഗ് സ്ക്രീൻ താരമായ ഡിംപിൾ റോസ് മലയാളി പ്രേക്ഷകരുടെ ഇഷ്ടതാരമാണ്. ഡിംപിളിൻ്റെ സഹോദരൻ ഡോൺ വിവാഹം കഴിച്ചത് ഡിവൈൻ ക്ലാരയെ ആണ്. ഇവർക്ക് ഒരു മകനുണ്ട്. ഡോണിൻ്റെ ഭാര്യയും ഡിംപിളിനെ പോലെ യുട്യൂബ് ചാനലിൽ സജീവമാണ്. ഡിവൈൻ ക്ലാരയുടെ വീഡിയോകളും പ്രേക്ഷക പ്രീതി പിടിച്ചുപറ്റിയിട്ടുണ്ട്.
ഡിംപിൾ വിവാഹശേഷം അഭിനയത്തിൽ നിന്ന് ബ്രേക്ക് എടുത്തെങ്കിലും യുട്യൂബ് ചാനലിൽ സജീവമാണ്. അതുപോലെ തന്നെ സജീവമാണ് ഡിവൈൻ ക്ലാരയും. ഡിവൈൻ യുട്യൂബ് ചാനൽ വഴി പങ്കു വയ്ക്കുന്ന വീഡിയോകൾ വളരെ പെട്ടെന്നാണ് ആരാധകർ കൈ നീട്ടി സ്വീകരിക്കുന്നത്. ഇപ്പോഴിതാ പുതിയ വീഡിയോയുമാണ് ഡിവൈൻ എത്തിയിരിക്കുന്നത്. ഇപ്പോൾ എല്ലാവരും പ്രസവിക്കാൻ പോകുന്നതിന് മുൻപ് നടത്തുന്ന ഫങ്ങ്ഷനാണ് ബേബി ഷവർ.
ഡിവൈനും രണ്ടാമത്തെ കുഞ്ഞിനെ പ്രസവിക്കാൻ പോകുന്നതിന് മുൻപ് ബേബി ഷവർ വീഡിയോയുമായാണ് എത്തിയിരിക്കുന്നത്. കാര്യമായ ഡെക്കറേഷനൊന്നും ഇല്ലെന്നും സെലിബ്രേഷൻസ് കേക്കും കുറച്ച് ചേക്ലേറ്റും മാത്രമാണുള്ളത് എന്നും അവരുടെ വീട്ടിലുള്ളവർ മാത്രമാണ് ബേബിഷവർ പരിപാടിയിൽ ഉള്ളതെന്നുമാണ് ഡിവൈൻ പറയുന്നത്.
ഡിംപിൾ കൂടെ ചേർന്ന് ചെറിയ ഡെക്കറേഷൻ ഒരുക്കുകയും ചെയ്തു. രണ്ടു ദിവസം കൊണ്ട് ഞാൻ കോട്ടയത്ത് പോവുകയാണെന്നും, ഏഴ് മാസം കഴിഞ്ഞെന്നും ഡിവൈൻ പറയുന്നുണ്ട്. കേക്ക് കട്ട് ചെയ്ത് എല്ലാവരും ഡിവൈനിന് കേക്ക് നൽകുകയും ചെയ്തു. പിന്നീട് എല്ലാവരും ഇരുന്ന് സംസാരിക്കുകയായിരുന്നു. ഇനി ഞാൻ പോവുന്നതിന് മുൻപ് ഡിംപിൾ നാളെ പോകുമെന്ന് ഡിവൈൻ പറഞ്ഞു. നിങ്ങൾ പോയിട്ട് എനിക്ക് എൻ്റെ സിസ്റ്റമാറ്റിക് ലൈഫിലേക്ക് വരണമെന്ന് പറയുകയാണ് ഡിംപിളിൻ്റെ അമ്മ. അങ്ങനെ സന്തോഷത്തോടെ ചെറിയൊരു ബേബിഷവർ ഫങ്ങ്ഷനാണ് ഡിവൈൻ നടത്തിയത്.