ഡിവൈനെ ഞെട്ടിച്ച് ഡിംപിളിന്റെ സർപ്രൈസ്.!! ഗർഭിണിയായ നാത്തൂന് താരം ഒരുക്കിയത് കണ്ടോ.!? നാത്തൂന് കണ്ണ് കിട്ടാതിരിക്കട്ടെയെന്ന് ആരാധകർ.!! | Dimple Rose Pregnancy Surprise To Divine Malayalam
Dimple Rose Pregnancy Surprise To Divine Malayalam :മലയാളം സീരിയൽ പ്രേക്ഷകരുടെ പ്രിയതാരമാണ് ഡിംപിൾ റോസ്. താരത്തിന്റെ വിശേഷങ്ങൾ താരം തന്റെ യൂട്യൂബ് ചാനലിലൂടെ അറിയിക്കാറുണ്ട്. ബാലതാരമായി അഭിനയരംഗത്തേക്ക് എത്തിയ താരം പിന്നീട് മിനിസ്ക്രീനിൽ മലയാളികളുടെ പ്രിയ താരമായി മാറുകയായിരുന്നു. ഇതിൽ തന്നെ ഡിംപിൽ റോസിന്‍റെ ഗർഭ കാലവും തുടർന്ന് പ്രസവവും യൂട്യൂബിൽ താരം പങ്കുവെച്ചിരുന്നു.
താരത്തിന് ഇരട്ടക്കുട്ടികൾ ആയിരുന്നെങ്കിലും പ്രസവത്തിനുശേഷം ഒരു കുട്ടി മര ണപെടുകയായിരുന്നു. ഇത് യൂട്യൂബിൽ തന്നെ വലിയ ചർച്ച ചെയ്യപ്പെട്ടിരുന്നു. താരത്തിന് പിന്തുണയേകി നിരവധിപേർ രംഗത്ത് വന്നു. ഡിമ്പിളിന്റെ സഹോദരൻ ഡോണിന്റെ ഭാര്യയാണ് ഡിവൈൻ ക്ലാര. ഡിവൈനിനും ഒരു യൂട്യൂബ് ചാനൽ ഉണ്ട്. തന്റെ കാര്യങ്ങൾ എല്ലാം തന്നെ യൂട്യൂബ് ചാനലിലൂടെ ഡിവൈൻ പങ്കുവെക്കാറുണ്ട്.
ഡിവൈനിന്റെ രണ്ടാമത് പ്രഗ്നൻസിയും ഡിവൈൻ തന്റെ യൂട്യൂബ് ചാനലിലൂടെ പങ്കുവെച്ചിട്ടുണ്ട്. ഇപ്പോൾ അഞ്ചുമാസം ഗർഭിണിയാണ് ഡിവൈൻ. ഇപ്പോൾ ഡിവൈനിന് തനിക്ക് ഇഷ്ടപ്പെട്ട പലഹാരങ്ങൾ വാങ്ങിച്ച് നാത്തൂനെ സർപ്രൈസ് ചെയ്യുകയാണ് ഡിപിൾ റോസ്. തൃശ്ശൂർ ജില്ലയിലെ മണ്ണുത്തി ഉള്ള ഹോട് ഓവൻ ബേക്കസ് എന്ന കടയിൽ നിന്നാണ് നാത്തൂന് വേണ്ടി കുന്നു കണക്കിന് ബേക്കറി പലഹാരങ്ങൾ ഡിമ്പിൾ റോസ് വാങ്ങിച്ചു കൂട്ടിയത്.
എല്ലാം തന്നെ നാത്തൂനെ ഏറെ ഇഷ്ടപ്പെട്ട പലഹാരങ്ങളാണ് ഡിംപിൾ വാങ്ങിക്കുന്നത്. പിന്നീട് നാത്തൂന് വേണ്ടി ഒരുപാട് ഫ്രൂട്ട്സും വാങ്ങിച്ചു. വീട്ടിലെത്തിയ ശേഷം സിമ്പിൾ നാത്തൂന് സർപ്രൈസ് നൽകുകയായിരുന്നു. പിന്നീട് വീട്ടുകാർ മധുരം പങ്കുവെച്ചു. ഈ വീഡിയോ നിരവധി പേർ ആണ് കണ്ടിട്ടുള്ളത്. ഇങ്ങനെ ഒരു നാത്തൂനെ കിട്ടാൻ ഭാഗ്യം ചെയ്യണം എന്നാണ് നിരവധിപേർ കമന്റുകളിൽ രേഖപ്പെടുത്തിയിട്ടുള്ളത്. സിംപിൾ റോസ് തന്റെ ചാനലിൽ പങ്കുവെച്ച് ഈ വീഡിയോ യൂട്യൂബിൽ ട്രെൻഡിങ് ആയിക്കൊണ്ടിരിക്കുകയാണ്.