ചെറിയ പ്രായത്തിൽ കല്യാണം; അമ്മയ്ക്കും അച്ഛനും വിവാഹ വാർഷിക ദിനത്തിൽ സർപ്രൈസ് പാർട്ടി ഒരുക്കി ഡിംപിൾ റോസ്.!! | Dimple Rose Parents 37 Th Wedding Anniversary Celebration

Dimple Rose Parents 37 Th Wedding Anniversary Celebration : മലയാള ടെലിവിഷൻ പ്രേക്ഷകരുടെ ഇഷ്ട്ട താരമാണ് ഡിംപിൾ റോസ്. വളരെ ബാല്യത്തിൽ തന്നെ സിനിമയുടെയും സീരിയലിലൂടെയും സജീവം ആയി മാറിയ താരത്തിന് നല്ല പ്രേക്ഷക സ്വികാര്യതയും ശ്രദ്ധയും നേടാൻ സാധിച്ചു.

അത് കഴിഞ്ഞ് വലുതായപ്പോൾ താരം സോഷ്യൽ മീഡിയകളിലും സജീവം ആണ്. കല്യാണം കഴിഞ്ഞതോടെ താരം സിനിമ സീരിയൽ രംഗത്ത് നിന്ന് വിട്ട് നിൽക്കുക ആണ്. താരം കുടുംബ വിശേഷങ്ങളും പാചക പരീക്ഷണങ്ങളെക്കുറിച്ചും യാത്രകളെക്കുറിച്ചും ചിത്രങ്ങളും ആരാധകർക്ക് ആയി പങ്കുവെക്കർ ഉണ്ട് . യൂട്യൂബ് ചാനലിലും ഇൻസ്റ്റാഗ്രാം പേജിലും ഒരുപാട് ആരാധകർ താരത്തിന് ഉണ്ട്. ഡിംപിൾ ഇപ്പോൾ തന്റെ പപ്പയുടെയും മമ്മിയുടെയും മുപ്പത്തിയേഴാം വിവാഹ വാർഷിക തിരക്കിൽ ആണ്. പപ്പയ്ക്കും മമ്മിക്കും ആയി താരം വീട്ടിൽ ഒരു കൊച്ചു സർപ്രൈസ് പാർട്ടി ഒരുക്കിയിരിക്കുകയാണ്. താരം തന്നെ ഇൻസ്റ്റാഗ്രാമിൽ വീഡിയോ റീൽസ് ആയി പോസ്റ്റ് ചെയ്തു.

മുഴുവൻ ഒരുക്കങ്ങളും കറുപ്പ് നിറത്തിലും ഗോൾഡ് നിറത്തിലും ആയിട്ട് ആണ് അലങ്കരിച്ചിട്ടുള്ളത്. കേക്കും ചോക്ലേറ്റ് നിറത്തിൽ ആണ് ഒരുക്കിയിട്ടുള്ളത്. പിന്നീട് കേക്ക് മുറിച്ച് ആഘോഷിക്കുന്നതും വിഡിയോയിൽ കാണാം.

കൂടാതെ പപ്പയുടെയും മമ്മിയുടെയും ഒരുമിച്ചുള്ള പഴയകാല ബ്ലാക്ക് ആൻഡ് വൈറ്റ് ഫ്രെയിം ചെയ്ത ഫോട്ടോയും വെച്ചിട്ടുണ്ട്. ഒപ്പം ആരാധകരും അച്ഛനും അമ്മയ്ക്കും വിവാഹ വാർഷിക ആശംസകൾ ആയി കമ്മെന്റ് ബോക്സിൽ എത്തിയിരിക്കുക ആണ്. താരത്തിന്റെ മിക്ക വിഡിയോകളിലും അച്ഛനും അമ്മയെയും പ്രേക്ഷകർ സ്ഥിരം കാണാറുണ്ട്. അതുകൊണ്ട് തന്നെ താരവും കുടുംബവും ആരാധകർക്ക് സുപരിചിതം ആണ്. ഇപ്പോഴും താരത്തെ മിനി സ്‌ക്രീനിൽ കാണാത്തതിൽ ആരാധകർ നിരാശയിലാണ്. എന്നാലും താരത്തിന്റെ വിശേഷങ്ങളും മറ്റും ആരാധകർ അറിയാറുണ്ട്. താരം എപ്പോഴും ആരാധകരുമായി സംസാരിക്കാറും വിശേഷങ്ങൾ പങ്കുവെക്കാറുമുണ്ട്.

Rate this post