കിരീടം നേടി ആദ്യ പ്രതികരണവുമായി ദിൽഷ; കിരീടം കെട്ടിപിടിച്ചുള്ള ആ ഉറക്കം കണ്ടോ..!? | Dilsha Response Bigg Boss
Dilsha Response Bigg Boss : ബിഗ്ഗ്ബോസ് നാലാം സീസൺ ഇത്തവണ വിജയകിരീടം ചൂടിയിരിക്കുന്നത് ഒരു വനിതയാണെന്നത് മലയാളം ബിഗ്ഗ്ബോസ് ചരിത്രത്തിന് തിളക്കം കൂട്ടുകയാണ്. ഡാൻസറും അഭിനേത്രിയുമായ ദിൽഷ പ്രസന്നനാണ് ഇത്തവണ ബിഗ്ഗ്ബോസ് ഷോയുടെ വിജയിയായി മാറിയത്. ഒന്നാം സ്ഥാനത്തിനുള്ള ട്രോഫി വാങ്ങിയ ശേഷം ഒരു ഗംഭീരപ്രസംഗം തന്നെ ദിൽഷ വേദിയിൽ കാഴ്ചവെച്ചിരുന്നു. അതിന് ശേഷം ദിൽഷ എപ്പോഴാണ് ആരാധകരോട് സംസാരിക്കാനെത്തുക എന്നതായിരുന്നു ഏവരും ഉറ്റുനോക്കിക്കൊണ്ടിരുന്നത്. ഇപ്പോഴിതാ താരം ആരാധകരോട് സംസാരിച്ചുകൊണ്ട് ഒരു വീഡിയോ പോസ്റ്റ് ചെയ്തിരിക്കുകയാണ്.
ഫോൺ കയ്യിലേക്ക് കിട്ടിയത് താമസിച്ചാണെന്നും അത് കൊണ്ടാണ് വീഡിയോ ഇടാൻ വൈകിയതെന്നും ദിൽഷ പ്രേക്ഷകരെ അറിയിക്കുന്നുണ്ട്. ഇത്രത്തോളം സ്നേഹം തനിക്ക് തന്നതിന് താരം നന്ദി പറയുകയാണ്. എല്ലാവരുടെയും കമന്റുകൾ കണ്ടുകൊണ്ടിരിക്കുന്നു. പോസിറ്റീവ് കമ്മന്റുകൾക്കൊപ്പം ചില നെഗറ്റീവ് കമന്റുകളും കണ്ടിരുന്നു. എന്നാൽ ബിഗ്ഗ്ബോസ് പോലൊരു ഷോയിൽ പങ്കെടുക്കുമ്പോൾ ഇതെല്ലം അഭിമുഖീകരിക്കേണ്ടി വരും എന്നത് താൻ മനസിലാക്കുന്നുവെന്നും ദിൽഷ പറയുന്നുണ്ട്.

ഒന്നാം സ്ഥാനത്തെത്താൻ തനിക്ക് യോഗ്യതയില്ലെന്ന് ചിലർ കമ്മന്റ് ചെയ്തു കണ്ടു, എന്നാൽ താൻ ഉറച്ച് വിശ്വസിക്കുന്നത് തനിക്ക് അർഹതപ്പെട്ടത് തന്നെയാണ് ലഭിച്ചതെന്നാണ്. തനിക്ക് വേണ്ടി വോട്ട് ചെയ്ത ദിൽഷ ആർമിക്കും ദിൽറോബ് ഫാൻസിനും ഡോക്ടർ ഫാൻസിനും ദിൽഷ പ്രത്യേകം നന്ദി പറയുന്നുണ്ട്. എല്ലാവർക്കും തന്നോട് പലതും ചോദിക്കാനുണ്ടാകും എന്നറിയാം, അതിന് വേണ്ടി ഉടൻ തിരിച്ചുവരാം എന്ന് പറഞ്ഞുകൊണ്ടാണ് ദിൽഷ വിടപറഞ്ഞത്.
അതേ സമയം ട്രോഫിയെ ആലിംഗനം ചെയ്തുകൊണ്ടുള്ള ദിൽഷയുടെ ഫോട്ടോ ഇതിനോടകം ആരാധകർ ഏറ്റെടുത്തിട്ടുണ്ട്. ഇടക്ക് വെച്ചാണ് ദിൽഷ ബിഗ്ഗ്ബോസ് ഷോയിൽ കൂടുതൽ ആക്ടീവായി മാറിയത്. ഡോക്ടർ റോബിൻ പുറത്തുപോയതോടെ റോബിൻ ആരാധകർ ദിൽഷയെ പിന്തുണക്കുകയായിരുന്നു. റോബിനും ദിൽഷക്ക് വേണ്ടി ആരാധകരോട് വോട്ട് ചോദിച്ചിരുന്നു.