ആ പഴയ ഡി ഫോർ താരങ്ങൾ തന്നെയോ ഇത്..!? കണ്ണ് തള്ളിക്കും പ്രകടനവുമായി ദിൽഷയും റംസാനും; സൈബർ ലോകത്തെ പിടിച്ച് കുലുക്കി ഈ ചടുല നൃത്തച്ചുവടുകൾ… | Dilsha Prasannan Ramzan Muhammed Dance

Dilsha Prasannan Ramzan Muhammed Dance : കഴിഞ്ഞ മൂന്ന് സീസണുകളെ അപേക്ഷിച്ച് വളരെയധികം വ്യത്യസ്തത ഉൾക്കൊണ്ടത് തന്നെയായിരുന്നു മലയാളത്തിൽ സംപ്രേക്ഷണം കഴിഞ്ഞ് ബിഗ് ബോസ് സീസൺ 4. ഷോ എന്താണെന്ന് വ്യക്തമായ ധാരണയിൽ എത്തിയ 20 പേരായിരുന്നു ബിഗ് ബോസ് ഹൗസിൽ വന്നുപോയത്.

ബിഗ് ബോസ് നാലിന്റെ തുടക്കം മുതൽ തന്നെ കൂടുതലും ചർച്ച ചെയ്യപ്പെട്ട പേരുകളിൽ ഒന്നായിരുന്നു ദിൽഷയുടെ. മലയാളി പ്രേക്ഷകരെ സംബന്ധിച്ചിടത്തോളം മുമ്പേതന്നെ അവർക്ക് സുപരിചിതമായിരുന്നു താരം. മഴവിൽ മനോരമയിൽ സംപ്രേക്ഷണം ചെയ്തിരുന്ന ഡി ഫോർ ഡാൻസ് എന്ന റിയാലിറ്റി ഷോയിലൂടെ മലയാള പ്രേക്ഷകരുടെ സ്വീകരണ മുറിയിൽ എത്തുവാൻ ദിൽഷയ്ക്ക് സാധിച്ചിരുന്നു. ഡിഫോർ കഴിഞ്ഞ് വലിയ ഒരു ഇടവേളയ്ക്ക് ശേഷമാണ് ദിൽഷ ബിഗ് ബോസിൽ എത്തുന്നത്.

തുടക്കം മുതൽ തന്നെ എല്ലാവരുമായും നല്ല സൗഹൃദത്തിൽ ആവുകയും എന്നാൽ അല്പം തണുത്ത മട്ടിൽ നിൽക്കുകയും ചെയ്തിരുന്ന ദിൽഷ വളരെ പെട്ടെന്നാണ് ഗെയിമിന്റെ സ്റ്റാറ്റർജി മനസ്സിലാക്കി അതിനനുസരിച്ച് കളിക്കുവാൻ തുടങ്ങിയത്. ഹൗസിനുള്ളിലും പുറത്തും ഏറ്റവും കൂടുതൽ വിമർശനം കേൾക്കേണ്ടി വന്ന മത്സരാർത്ഥി കൂടിയായിരുന്നു ദിൽഷ. എന്നാൽ തനിക്കെതിരെ ഉണ്ടായ വിമർശനങ്ങൾക്കൊക്കെ ഒറ്റയ്ക്ക് നിന്ന് പൊരുതിയാണ് ബിഗ് ബോസിന്റെ ചരിത്രത്തിൽ ആദ്യമായി ഒരു പെൺകുട്ടി കിരീടം സ്വന്തമാക്കിയത്. സോഷ്യൽ മീഡിയയിൽ അടക്കം വളരെയധികം ആക്ടീവ് ആണ് താരം.

അതുകൊണ്ടുതന്നെ തൻറെ വിശേഷങ്ങളൊക്കെയും താരം ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. ഡി ഫോറിൽ ദിൽഷയ്ക്ക് ഒപ്പം ഉണ്ടായിരുന്ന റംസാൻ, ദിൽഷയെ പറ്റി മുമ്പ് പറഞ്ഞ വാക്കുകൾ ഏറെ ചർച്ച വിഷയമായിരുന്നു. ദിൽഷയ്ക്ക് വോട്ട് അഭ്യർത്ഥിച്ച് റംസാൻ രംഗത്ത് എത്തുകയും ചെയ്തിരുന്നു. ഇപ്പോൾ ദുബായിൽ നിന്നുള്ള ഏറ്റവും പുതിയ വിശേഷമാണ് റംസാൻ തന്റെ സോഷ്യൽ മീഡിയ പേജിൽ പോസ്റ്റ് ചെയ്തിരിക്കുന്നത്. മരുഭൂമിയിൽ നൃത്തം ചെയ്യുന്ന റംസാനെയും ദിൽഷയെയും പാരീസ് ലക്ഷ്മിയെയും ആണ് ഏറ്റവും പുതിയ വീഡിയോയിൽ കാണാൻ കഴിയുന്നത്. വളരെ പെട്ടെന്ന് തന്നെ ഇത് ആളുകൾ ഏറ്റെടുത്തിട്ടുണ്ട്.