മോഡേൺ നാഗവലിയായി ദിൽഷാ പ്രസന്നൻ; വൈറലായി പുത്തൻ ഫോട്ടോഷൂട് ചിത്രങ്ങൾ… | Dilsha Prasannan Latest Photoshoot Pics Goes Viral News Malayalam

Dilsha Prasannan Latest Photoshoot Pics Goes Viral News Malayalam : ബിഗ് ബോസ് സീസണ്‍ ഫോറിലൂടെ മലയാളി പ്രഷർക്കിടയിൽ സുപരിചിതയായി മാറിയ വ്യക്തിയാണ് ദിൽഷ പ്രസന്നൻ. ഡി ഫോർ ഡാൻസ് റിയാലിറ്റി ഷോയിലൂടെയാണ് ദിൽഷ ആദ്യം പ്രത്യക്ഷപ്പെട്ടതെങ്കിലും പിന്നീട് ബിഗ് ബോസിലൂടെ ആരാധകരെ നേടുകയായിരുന്നു. സോഷ്യല്‍ മീഡിയില്‍ സജീവമായ ദിൽഷ ഇടയ്ക്കിടയ്ക്ക് ഫോട്ടോഷൂട്ട്‌ ചിത്രങ്ങളുമായി വന്ന് ആരാധകരെ ഞെട്ടിക്കാറുണ്ട്.

ഇപ്പോഴിതാ താരം പങ്കുവെച്ച ഏറ്റവും പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് സോഷ്യൽ മീഡിയയിൽ വൈറലായി മാറിയിട്ടുള്ളത്. ഓണത്തിന്റെ വരവറിയിച്ച് കസവ് സെറ്റ് പാവാടയിലാണ് താരം പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. ”മോഡേണ്‍ നാഗവല്ലി” എന്ന അടിക്കുറിപ്പോടെ ദിൽഷ തന്നെയാണ് ചിത്രങ്ങള്‍ പങ്കുവെച്ചിട്ടുള്ളത്. ആൻ ആൻസിയാണ് ദിൽഷയുടെ മനോഹരമായ വസ്ത്രം ഒരുക്കിയിരിക്കുന്നത്. മിനിമൽ മേക്കപ്പിൽ ഒരു ചെറു നാഗവല്ലിയെ പോലെ  മേക്കപ് ഒരുക്കിരിക്കുന്നത് വികാസാണ്.

മോജിനാണ് ദിൽഷയുടെ മനോഹര ചിത്രങ്ങൾ പകർത്തിയത്. ബിഗ് ബോസ് മലയാളത്തിന്റെ ചരിത്രത്തിൽ ടൈറ്റിൽ വിന്നറായ ആദ്യത്തെ വനിത മത്സരാർത്ഥി കൂടിയായിരുന്നു ദിൽഷ. ബിഗ് ബോസ് ഷോ അവസാനിച്ചെങ്കിലും മത്സരാർഥികളും അവരുടെ വിശേഷങ്ങളുമെല്ലാം സോഷ്യൽ മീഡിയയിൽ ഹിറ്റായി കൊണ്ടിരിക്കുകയാണ് ഇന്നും. ആരാധകരില്‍ നിന്നും മികച്ച പിന്തുണ നേടിയെടുത്ത ദില്‍ഷ ബിഗ് ബോസ്സിന്റെ ചരിത്രം തിരുത്തി കുറിച്ച വനിത കൂടിയാണ്.

ഡാൻസ് റിയാലിറ്റി ഷോയിലൂടെ മത്സര രംഗത്തെത്തിയ ദിൽഷ മഴവിൽ മനോരമയിൽ സംപ്രേക്ഷണം ചെയ്യുത ഡി ഫോർ ഡാൻസിലൂടെ ആരാധക ശ്രദ്ധ നേടിയ താരമാണ്. സോഷ്യൽ മീഡിയയിലെ സജീവ സാന്നിധ്യം കൂടിയാണ് ദിൽഷ ഇന്ന്. സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കുന്ന ചിത്രങ്ങളും പോസ്റ്റുകളും എല്ലാം നിമിഷ നേരം കൊണ്ട് ആരാധകർ ഏറ്റെടുക്കാറുമുണ്ട്. ഇടയ്ക്കിടയ്ക്ക് ഫോട്ടോഷൂട്ട് ചിത്രങ്ങളുമായി എത്തുന്ന ദിൽഷ തന്റെ ഏറ്റവും പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് ആരാധകർക്കായി സോഷ്യൽ മീഡിയ വഴി പങ്കുവെച്ചിട്ടുള്ളത്.

Rate this post