ദിൽഷക്ക് വിവാഹം.!? മണവാട്ടിയായി അണിഞ്ഞ് ഒരുങ്ങി ലേഡി ബിഗ്ഗ്‌ബോസ്; വിവാഹ മംഗളാശംസകൾ അറിയിച്ച് ആരാധകർ.!! | Dilsha Prasannan Bride Look Viral

Dilsha Prasannan Bride Look Viral : ബിഗ് ബോസ് എന്ന ടെലിവിഷൻ റിയാലിറ്റി ഷോയിലൂടെ നിരവധി താരങ്ങൾ പ്രേക്ഷകർക്ക് ഇക്കാലം കൊണ്ട് സുപരിചിതരും പ്രിയപ്പെട്ടവരും ആയി മാറിയിട്ടുണ്ട്.നിരവധി ആരാധകരുള്ള ഏഷ്യാനെറ്റ് സംപ്രേക്ഷണം ചെയ്യുന്ന ടെലിവിഷൻ റിയാലിറ്റി ഷോയാണ് ബിഗ് ബോസ്.ബിഗ് ബോസ് എന്ന ഈ ടെലിവിഷൻ റിയാലിറ്റി ഷോയിലൂടെ ജീവിതം മാറിമറിഞ്ഞ വ്യക്തിയാണ് ദിൽഷ പ്രസന്നൻ.

മലയാളത്തിൽ ഏറ്റവും വലിയ ടെലിവിഷൻ റിയാലിറ്റി ഷോയായ ബിഗ് ബോസിന്റെ നാലാം സീസണിലെ ടൈറ്റിൽ വിന്നർ ആയത് ദിൽഷ പ്രസന്നനാണ്. ബിഗ് ബോസിലൂടെ നിരവധി വിവാദങ്ങളും ഏറ്റുവാങ്ങേണ്ടി വന്നിട്ടുണ്ട്. കൂടാതെ നിരവധി സോഷ്യൽ മീഡിയ ആക്രമണങ്ങൾക്കും താരം ഉൾപ്പെട്ടിരുന്നു. എന്നാൽ എല്ലാ പ്രശ്നങ്ങളെയും അതിജീവിച്ച് തന്റെ കരുത്തും മനോബലവും കൊണ്ട് മുന്നേറിയ വ്യക്തിയാണ് ദിൽഷ. ബിഗ് ബോസിന് ശേഷം ഏഷ്യാനെറ്റിലെ ഡാൻസിങ് സ്റ്റാർസ് എന്ന ഷോയിലും താരം പങ്കെടുത്തിരുന്നു.

നിരവധി ആരാധകരാണ് താരത്തിന് ഇപ്പോൾ ഉള്ളത്. നല്ലൊരു നർത്തകയും മോഡലും ആണ് താരം.ഡാൻസറായ റംസാനോടൊപ്പം നിരവധി ഡാൻസ് കോറിയോഗ്രാഫികൾ ദിൽഷ ചെയ്യാറുണ്ട്. താരത്തിനെ എല്ലാ ഫോട്ടോകൾക്കും വീഡിയോകൾക്കും സമൂഹമാധ്യമങ്ങളിൽ വലിയ പ്രചാരമാണ് ലഭിക്കാറുള്ളത്. പുതിയ വിശേഷങ്ങൾക്കായി പ്രേക്ഷകർ കാത്തിരിക്കുകയാണ്. ഇപ്പോൾ ഇതാ ദിൽഷയുടെ പുതിയ ചില ചിത്രങ്ങളാണ് സമൂഹമാധ്യമങ്ങളിൽ ഇടം പിടിക്കുന്നത്. അതിമനോഹരിയായി സാരിയിൽ അണിഞ്ഞൊരുങ്ങി എത്തിയിരിക്കുകയാണ് ദിൽഷ.

ഒരു ഫോട്ടോഷൂട്ടിന്റെ ചിത്രങ്ങളാണ് ഇത്.” Flounting my Indian ambience in saree” എന്ന അടിക്കുറിപ്പോടെയാണ് ചിത്രങ്ങൾ പങ്കുവെച്ചിരിക്കുന്നത് .വിവാഹ വസ്ത്രത്തിൽ എന്നപോലെയാണ് ദിൽഷയുടെ പുതു ചിത്രങ്ങൾ. സാരി അണിഞ്ഞ് മുല്ലപ്പൂ ചൂടി, അതിസുന്ദരിയായി മേക്കപ്പ് അണിഞ്ഞ ദിൽഷയുടെ ഫോട്ടോഷൂട്ട് ചിത്രങ്ങൾക്ക് നിരവധി ആരാധകരാണ് കമന്റ് ചെയ്തിരിക്കുന്നത്. ദിൽഷയുടെ സഹ മത്സരാർത്ഥിയായിരുന്ന ജാസ്മിനും ഈ ചിത്രങ്ങൾക്ക് താഴെ കമന്റ് ചെയ്തിട്ടുണ്ട്. സമീഷ് ഫോട്ടോഗ്രാഫിയാണ് ചിത്രങ്ങൾ പകർത്തിയിരിക്കുന്നത്.

5/5 - (1 vote)