ഒടുവിൽ ദിൽഷ വെട്ടിൽ വീണു; ആരാധകരുടെ ആ ചോദ്യത്തിനുത്തരം ദിൽഷ പറയാതെ പറഞ്ഞു… | Dilsha Prasannan Bigg Boss Season 4 Malayalam Winner Interview News Malayalam

Dilsha Prasannan Bigg Boss Season 4 Malayalam Winner Interview News Malayalam : ബിഗ്ഗ്‌ബോസ് മലയാളം നാലാം സീസൺ വിജയി ദിൽഷ പ്രസന്നൻ ഇന്ന് പ്രേക്ഷകരുടെ മനം കവരുന്നത് ഡോക്ടർ റോബിനോടുള്ള ആരാധന കൂടി കൊണ്ടാണ്. ദിൽഷ ഇതുവരെയും ഒരു ബെസ്റ്റ് ഫ്രണ്ടായാണ് ഡോക്ടർ റോബിനെ പരിചയപ്പെടുത്തിയിട്ടുള്ളത്. എന്നാൽ ഡോക്ടർക്കാകട്ടെ, ദിൽഷയോട് കടുത്ത പ്രണയം തന്നെയാണ്. ഈ വിഷയത്തിൽ ഇനിയറിയേണ്ടത് ദിൽഷയുടെ മറുപടിയാണ്.

എന്നാൽ പറയാതെ പറയുക എന്ന ശൈലിയിൽ ഡോക്ടർക്കുള്ള മറുപടി ദിൽഷ നൽകിയിരിക്കുകയാണ്. ഒരു ഓൺലൈൻ ചാനലിന് നൽകിയ അഭിമുഖത്തിലാണ് ദിൽഷ മനസ് തുറന്നത്. ഗ്രാൻഡ് ഫിനാലേക്ക് ശേഷം ഡോക്ടർ റോബിന്റെ ഇൻസ്റ്റാഗ്രാം പേജിൽ നടന്നതെന്ത് എന്നാണ് ദിൽഷ തുറന്നുപറയുന്നത്. “ആ പേജിൽ നിന്നും എന്റെ അക്കൗണ്ട് ഫോളോ ചെയ്തത് ഞാൻ തന്നെയാണ്. എന്താണ് എന്നെ ഫോളോ ചെയ്യാത്തത് എന്നുചോദിച്ചിട്ടാണ് ഞാൻ അത്‌ ചെയ്തത്”.

Dilsha Prasannan Bigg Boss Season 4 Malayalam Winner Interview News Malayalam
Dilsha Prasannan Bigg Boss Season 4 Malayalam Winner Interview News Malayalam

ഇതിനൊപ്പം ദിൽഷ മറ്റൊന്ന് കൂടി പറയുന്നുണ്ട്. പ്രണയിക്കുന്ന ആളെ മാത്രമേ ഡോക്ടർ ഫോളോ ചെയ്യൂ എന്ന വിവരം അറിയില്ലായിരുന്നു എന്നാണ് ദിൽഷ പറയുന്നത്. എന്നാൽ ഇത് പ്രേക്ഷകർ സമ്മതിച്ചുകൊടുക്കുന്നില്ല. ഡോക്ടറുടെ പേജിൽ നിന്ന് ഫോളോ ചെയ്യുകയും പിന്നീട് അൺഫോളോ ചെയ്യുകയും ചെയ്ത പരിപാടി ഒരു സൂചനയായാണ് ആരാധകർ കാണുന്നത്. ഇതിനെല്ലാം ശേഷം ഡോക്ടർ ദിൽഷയെ ഫോളോ ചെയ്യുകയും ചെയ്തു.

ഇതെല്ലാം കാണിക്കുന്നത് ദിൽഷയുടെ വരാനിരിക്കുന്ന ആ ഉത്തരമാണ്. ഇക്കാര്യത്തിൽ ദിൽഷയുടെ വ്യക്തമായ മറുപടിയാണ് ഇനി പ്രേക്ഷകർക്ക് വേണ്ടത്. അതേസമയം ഡോക്ടറും ദിൽഷയും ഒരുമിച്ചുള്ള ഒരു അഭിമുഖം കാണാൻ ഏറെ ആഗ്രഹമുണ്ടെന്നും ആരാധകർ പറയുന്നുണ്ട്. ഡോക്ടർ അഭിനയിക്കുന്ന സിനിമയിൽ ദിൽഷ നായികയാവട്ടെ എന്നും ആരാധകർ ആഗ്രഹം പ്രകടിപ്പിക്കുന്നു. എന്തായാലും ഇതിനെല്ലാമുള്ള ഉത്തരം കാത്തിരുന്നുതന്നെ അറിയണം.