ദിൽഷക്കൊപ്പം തന്നെയെന്ന് റംസാൻ!! വെണ്ണിലവേ വെണ്ണിലവേ; പ്രണയാർദ്രരായി താരങ്ങൾ വീഡിയോ വൈറൽ… | Dilsha Prasannan And Ramzan Muhammed Dance Video Viral Malayalam

Dilsha Prasannan And Ramzan Muhammed Dance Video Viral Malayalam : ബിഗ് ബോസ് സീസൺ നാലിലെ വിന്നര്‍ ആരായിരിക്കും!? ചരിത്രം തിരുത്തുമോ എന്നൊക്കെ നോക്കി കാത്തിരുന്നവര്‍ക്ക് മുന്നിലേക്കാണ് ദില്‍ഷ എത്തിയത്. ദില്‍ഷ വിജയിച്ചതിന് പിന്നാലെ വിന്നറാവാന്‍ യോഗ്യത ഇല്ലെന്ന തരത്തിലേക്ക് കാര്യങ്ങൾ എത്തിയിരുന്നു. രൂക്ഷമായ വിമര്‍ശനമാണ് താരത്തെ തേടി എത്തിയത്. പലതരത്തിലുള്ള പ്രശ്‌നങ്ങളാണ് പിന്നീട് ദില്‍ഷയെ കാത്തിരുന്നത്.

വിമര്‍ശകരുടെ വായടപ്പിക്കുന്ന പ്രകടനമാണ് ഇപ്പോള്‍ ഓരോ ദിവസം കഴിയും തോറും ദില്‍ഷ നടത്തി വരുന്നത്. കിടിലന്‍ ഡാന്‍സുമായി ദില്‍ഷ മുന്‍ ബിഗ് ബോസ് താരമായ റംസാനൊപ്പം എത്താറുണ്ട്. വളരെ മനോഹരമായ നൃത്ത ചുവടുകളാണ് നിലത്ത് നിന്നും ശൂന്യതയിലേക്ക് ഉയര്‍ന്ന് പൊങ്ങിയും ചാടിയും ഇരുവരും കാഴ്ച വെക്കാറുള്ളത്. റംസാന്‍ ഇപ്പോൾ അത്തരത്തില്‍ പുതിയൊരു വീഡിയോ വരുന്നതിനെ കുറിച്ച് പറഞ്ഞ് എത്തിയിരിക്കുകയാണ്.

ദില്‍ഷയ്‌ക്കൊപ്പമുള്ള പുത്തന്‍ ഡാന്‍സിന്റെ പ്രൊമോ വീഡിയോ ആണ് താരം ഇപ്പോൾ പുറത്ത് വിട്ടിരിക്കുന്നത്. ഈ പെണ്‍കുട്ടിയോടൊപ്പം വീണ്ടും ഡാന്‍സ് കളിക്കുകയാണ്. എന്നാണ് ക്യാപ്ഷൻ നൽകിയത്. ഫുള്‍ വീഡിയോ വൈകാതെ വരും’ എന്നാണ് താരം പറഞ്ഞത്. ദില്‍ഷയും സെയിം പ്രൊമോ വീഡിയോയുമായി ഇൻസ്റ്റാഗ്രാമിൽ എത്തിയിരിക്കുകയാണ്. വീഡിയോയുടെ താഴെ താരത്തിന് ആശംസകള്‍ അറിയിച്ചും അഭിപ്രായങ്ങള്‍ പറഞ്ഞുമുള്ള കമന്റുകളും നിറയുകയാണ്.

‘ഒരുപാട് സൈബര്‍ ബുള്ളയിങ്, അതുപോലെ ബോഡി ഷെയിമിങ്, ഡിഗ്രേഡ് കിട്ടിയ ആളായിട്ടും അതിലൊന്നും തളരാതെ മുന്നേറുന്ന ദില്‍ഷ നീ അടിപൊളി ആണ് മോളെ’ എന്നും ഡാന്‍സ് ഒരുപാട് ഇഷ്ടം ആയി. കൂടാതെ ഫുള്‍ വീഡിയോക്കു വേണ്ടി കട്ട വെയ്റ്റിംഗാണ്. എത്ര തവണ ഈ വീഡിയോ കണ്ടെന്ന് അറിയില്ല. അത്രയും മനോഹരമാണ് വീഡിയോ വേഗം തന്നെ ബാക്കി പോസ്റ്റ് ചെയ്യണേ, ഇനിയും കാത്തിരിക്കാന്‍ വയ്യേ, എന്തായാലും രണ്ടാളും തകർത്തിട്ടുണ്ട് എന്ന് തുടങ്ങി നിരവധി കമന്റുകളാണ് വീഡിയോയ്ക്ക് വരുന്നത്.

Rate this post