ക്രിസ്തുമസ് ഫോട്ടോഷൂട്ട് തന്നെയോ!? ചുവപ്പിൽ ഗ്ലാമറസ് ലുക്കിൽ ദിൽഷ പ്രസന്നൻ; ലേഡി ബിഗ്ഗ് ബോസ്സ് പൊളിക്കുവാണല്ലോ എന്ന് ആരാധകർ… | Dilsha Prasanann Christmas Celebration Goes Viral Malayalam

Dilsha Prasanann Christmas Celebration Goes Viral Malayalam : ഡാൻസറും നടിയും റിയാലിറ്റി ഷോ താരവുമൊക്കെയായി പ്രേക്ഷകരുടെ പ്രിയ താരമാണ് ദിൽഷ പ്രസന്നൻ. ബിഗ്‌ബോസ് മലയാളം സീസൺ 4 ന്റെ ആദ്യത്തെ ലേഡി വിന്നർ ആണ് ദിൽഷ. മഴവിൽ മനോരമയുടെ ഡാൻസ് റിയാലിറ്റി ഷോ ആയ ഡി4ഡാൻസിലൂടെയാണ് ദിൽഷ പ്രസന്നൻ പ്രേക്ഷകരുടെ ശ്രദ്ധ പിടിച്ചു പറ്റിയത്.

തൊടുന്നതെല്ലാം പൊന്നാക്കുന്ന ദിൽഷ ഡി4ഡാൻസിന്റെയും വിന്നർ ആയിരുന്നു. അതിനു ശേഷം ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്യുന്ന കാണാകണ്മണി എന്ന സീരിയലിൽ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച ദിൽഷ 2016 ലെ ഏഷ്യാനെറ്റ്‌ മിനിസ്‌ക്രീൻ അവാർഡിൽ മികച്ച പുതുമുഖ താരത്തിനുള്ള അവാർഡും സ്വന്തമാക്കി. കോഴിക്കോട് ജില്ലയിൽ ജനിച്ചു വളർന്ന ദിൽഷ ജോലിയുടെ ഭാഗമായി ഇപ്പോൾ കുടുംബവുമൊരുമിച്ചു ബാംഗ്ലൂരിൽ സെറ്റിൽഡ് ആണ്.

തന്റെ യൂട്യൂബ് ചാനലിലൂടെ കുടുംബവിശേഷങ്ങളെല്ലാം തന്നെ പങ്ക് വെയ്ക്കാറുള്ള ഇവരുടെ കുടുംബത്തിലെ മറ്റ് അംഗങ്ങളും പ്രേക്ഷകർക്ക് സുപരിചിതരാണ്. യാത്രകൾ ചെയ്യാൻ ഒരുപാടിഷ്ടപ്പെടുന്ന ദിൽഷ തന്റെ സോഷ്യൽ മീഡിയ പ്രൊഫൈലുകൾ വഴി യാത്രയുടെ ചിത്രങ്ങളും പങ്ക് വെയ്ക്കാറുണ്ട്. ബിഗ്‌ബോസിൽ മികച്ച പ്രകടനം കാഴ്ച വെച്ച ദിൽഷ കഴിഞ്ഞ സീസണിലെ വിന്നർ ആയിരുന്നു. തന്റെ പ്രൊഫഷനെ മുറുകെ പിടിച്ചു ഉയരങ്ങൾ കീഴടക്കുകയാണ് താരം ഇപ്പോൾ.

വിദേശത്തും നാട്ടിലുമായി ഡാൻസ് ഷോകളും ഉദ്ഘാടനങ്ങളുമൊക്കെയായി തിരക്കിലാണ് ദിൽഷ ഇപ്പോൾ. ഈയിടെ റംസാനുമായി ചേർന്ന് ചെയ്ത വൈറൽ സോങ് മല്ലിപ്പൂ വെച്ച് വെച്ച് വാടുതേയുടെ ഡാൻസ് വീഡിയോ സാക്ഷാൽ എ ആർ റഹ്മാൻ സ്വന്തം ഇൻസ്റ്റ അകൗണ്ടിലൂടെ ഷെയർ ചെയ്തിരുന്നു. നിരവധി ഡാൻസ് വീഡിയോകളാണ് ദിൽഷ ദിവസവും ഷെയർ ചെയ്യുന്നത്. ഇപ്പോഴിതാ ക്രിസ്മസ് ഫോട്ടോ ഷൂട്ടിന്റെ ചിത്രങ്ങളുമായി എത്തിയിരിക്കുകയാണ് താരം.

Rate this post