പ്രേക്ഷകരെ ഞെട്ടിച്ച് ആ വാർത്ത; റിയാസ് പണപ്പെട്ടി എടുത്തില്ല..!! പത്ത് ലക്ഷത്തിന്റെ പണപ്പെട്ടി ധന്യ എടുത്തോ..!? | Dilrob In Bigg Boss
Dilrob In Bigg Boss : ബിഗ്ബോസ് ആരാധകർക്ക് മറ്റൊരു സന്തോഷവാർത്ത കൂടി വന്നെത്തിയിരിക്കുകയാണ്. പത്ത് ലക്ഷത്തിന്റെ പണപ്പെട്ടിയുമെടുത്ത് റിയാസ് ബിഗ്ഗ്ബോസ് വീടിന്റെ പടികടന്നു എന്നുള്ള പ്രചാരണങ്ങൾ ധൈര്യപൂർവം ഉപേക്ഷിക്കാം. റിയാസ് പണപ്പെട്ടി എടുത്തില്ല എന്ന് മാത്രമല്ല, പണപ്പെട്ടി എടുക്കുന്നതിന് മുൻപായി നാടകീയമായ ചില രംഗങ്ങളും റിയാസിന്റെ വക അവിടെ ഉണ്ടായിരുന്നു. ഇന്നത്തെ എപ്പിസോഡിന്റെ പ്രോമോ പുറത്തിറങ്ങിയപ്പോൾ മുതൽ പ്രേക്ഷകരെല്ലാം ഏറെ സങ്കടത്തിലായിരുന്നു. വൈൽഡ് കാർഡ് ആയി വന്നതാണെകിലും നിലവിൽ ബിഗ്ഗ്ബോസ് വീട്ടിലെ ഏറ്റവും മികച്ച കളിക്കാരൻ റിയാസ് തന്നെയാണ്.
അങ്ങനെയുള്ള ഒരു മത്സരാർത്ഥി മൂന്ന് ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെ ഷോയിൽ നിന്നും വിടപറയുന്നത് പ്രേക്ഷകർക്ക് സഹിക്കാനാവുന്നതിലും വലുതായിരുന്നു. രംഗം നാടകീയമാക്കാൻ വേണ്ടി റിയാസ് പണപ്പെട്ടിയുടെ അടുത്തേക്ക് നീങ്ങിയതാണ് പ്രോമോ വീഡിയോയിലൂടെ പ്രേക്ഷകർ കണ്ടത്. ഇപ്പോൾ പുറത്ത് വരുന്ന വിവരം ധന്യ പണപ്പെട്ടി എടുത്തു എന്നതാണ്. എന്നാൽ ഇതുമായി ബന്ധപ്പെട്ട് യാതൊരു സ്ഥിതീകരണവും ഉണ്ടായിട്ടില്ല. അഞ്ച് ലക്ഷം വരെ ഓഫർ ചെയ്തപ്പോഴും പണപ്പെട്ടി എടുക്കാതിരുന്ന ധന്യ പത്ത് ലക്ഷത്തിന്റെ ഓഫറിൽ മുറുകെ പിടിച്ചുവത്രെ.

എന്നാൽ ധന്യയുടെ ആരാധകർ ഈ വാർത്ത സമ്മതിച്ചുകൊടുത്തിട്ടില്ല. പത്ത് ലക്ഷത്തിന് വേണ്ടി തന്റെ ആ വലിയ ആഗ്രഹം ബലികൊടുക്കാൻ ധന്യ തയ്യാറാകില്ല എന്ന് തന്നെയാണ് ഒരുകൂട്ടം ബിഗ്ഗ്ബോസ് പ്രേക്ഷകർ പറഞ്ഞുവെക്കുന്നത്. ഇന്ന് രാത്രിയാണ് ബിഗ്ഗ്ബോസ് വീട്ടിലേക്ക് പഴയ മത്സരാർത്ഥികൾ സർപ്രൈസ് വിസിറ്റ് നടത്തുക. ഒരു ദിനം മുഴുവൻ അവരെല്ലാവരും വീട്ടിൽ തങ്ങുകയും ചെയ്യും. നീണ്ട കാത്തിരിപ്പിന് ശേഷം ദിൽഷയെ കാണാൻ റോബിനുമെത്തുന്നു എന്നത് ആരാധകരെ സന്തോഷിപ്പിക്കുന്ന വാർത്തയാണ്.
ഇന്നത്തെ കണ്ടുമുട്ടലിൽ റോബിനും ദിൽഷയും എങ്ങനെയാകും പരസ്പരം സന്തോഷം പങ്കുവെക്കുക, റോബിനും ജാസ്മിനും സുഹൃത്തുക്കളായി എന്നറിയുമ്പോൾ നിലവിലെ വീട്ടുകാരുടെ അവസ്ഥ എന്തായിരിക്കും?, റോബിൻ ദിൽഷയെ കണ്ടുമുട്ടുമ്പോൾ ബ്ലെസ്ലിയുടെ അവസ്ഥ എന്തായിരിക്കും എന്ന് തുടങ്ങി ഒട്ടേറെ ചോദ്യങ്ങളാണ് പ്രേക്ഷകർക്കുള്ളത്. ഇന്നാണ് എല്ലാവരും വീട്ടിലേക്ക് കയറുകയെങ്കിലും നാളത്തെ എപ്പിസോഡിലായിരിക്കും ആ രംഗങ്ങൾ കാണിക്കുക. കഴിഞ്ഞ ദിവസം ഹോട്ടലിൽ വെച്ച് സുചിത്രക്ക് ഭക്ഷണം വാരിക്കൊടുക്കുന്ന റോബിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ പ്രത്യക്ഷപ്പെട്ടിരുന്നു.