ബിഗ്ഗ്‌ബോസ് വീട്ടിൽ ഡോക്ടർ പറഞ്ഞ വിവാഹനിശ്ചയക്കഥയിലെ നായിക ദിൽഷ തന്നെയോ..!? ഗ്രാൻഡ് ഫിനാലെയിൽ അഞ്ചുപേർ മാത്രം… | Dilrob Bigg Boss

Dilrob Bigg Boss : ബിഗ്ഗ്‌ബോസ് മലയാളം നാലാം സീസൺ അതിന്റെ യാത്ര അവസാനിപ്പിക്കുകയാണ്. മത്സരങ്ങൾക്ക് ഏതാണ്ട് ഒടുക്കമായി. പഴയ മത്സരാർത്ഥികൾ നിലവിലെ പോരാളികൾക്ക് ധൈര്യം പകരാൻ ബിഗ്ഗ്‌ബോസ് വീട്ടിലേക്ക് വീണ്ടും കയറി. ആദ്യം വന്ന് ആദ്യം പോയ ജാനകി മുതൽ ഏറ്റവുമൊടുവിൽ വീട്ടിൽ നിന്ന് പടിയിറങ്ങിയ റോൺസൺ വരെ. ഡോക്ടർ റോബിന്റെ വരവാണ് എല്ലാവരും കാത്തിരുന്നത്. എന്നാൽ ഡോക്ടറുടെ മുഖത്ത് എന്തോ ഒരു സങ്കടം എല്ലാവരും ശ്രദ്ധിച്ചു. തൊട്ടടുത്ത് ചെന്നു, വർത്തമാനം പറഞ്ഞു എങ്കിൽ പോലും ദിൽഷ ഒരു അകലം പാലിച്ചു എന്ന് പലർക്കും തോന്നി.

ഡോക്ടറെ ഒറ്റപ്പെടുത്താതെ സ്നേഹം കൊണ്ട് വാരിപ്പുണർന്നതും കൂടെക്കൂട്ടിയതും ലക്ഷ്മിപ്രിയ തന്നെയാണ്. ഡോക്ടർ പോയപ്പോൾ ഡോക്ടർക്ക് വേണ്ടി കളിച്ചു എന്ന പേരിൽ കുറേ കുറ്റപ്പെടുത്തലുകൾ കേട്ടതുകൊണ്ട്, ചെറിയ ഒരു അകലം ദിൽഷ മനഃപൂർവം സൂക്ഷിച്ചതുമാവാം. ഡോക്ടറുടെ വിവാഹനിശ്ചയം കഴിഞ്ഞു എന്ന വാർത്ത കേട്ടപ്പോൾ ആദ്യം ദിൽഷയുടെ മുഖത്തുണ്ടായത് സങ്കടം തന്നെയായിരുന്നു. വിരുന്നുവന്നവർ വിരുന്നുകാരായി നില്കാതെ അകത്തുള്ളവർക്ക് പല കാര്യങ്ങളിലും ചെറിയ ക്ലൂ കൊടുക്കാൻ തന്നെ നോക്കി.

dilrob bigg boss
dilrob bigg boss

തനിക്ക് ഡ്രസ്സ് അയച്ചുതന്നത് നിമിഷയാണെന്ന് റിയാസ് കണ്ടുപിടിച്ചിരുന്നു. നിമിഷ വന്നതോടെ മനസിൽ നിന്നും എടുത്തുമാറ്റിയ ലക്ഷ്മിപ്രിയയോടുള്ള ആ ദേഷ്യം വീണ്ടും റിയാസിൽ തിരിച്ചുവന്നെങ്കിൽ കുറ്റം പറയാൻ പറ്റില്ല. ഇന്നത്തെ എപ്പിസോഡിൽ രസകരമായ ഒരു ടാസ്ക്ക് ബിഗ്ഗ്‌ബോസ്, മത്സരാർത്ഥികൾക്ക് നൽകുന്നുണ്ട്. ശബ്ദം കൊണ്ട് മാത്രം അറിയാവുന്ന ആ ബിഗ്ഗ്‌ബോസിനെ എല്ലാവരും ഡ്രോയിങ് പേപ്പറിലേക്ക് പകർത്തുക.

എന്തായാലും ഓരോരുത്തരും അവരുടെ ഭാവനക്കനുസരിച്ച് ബിഗ്ഗ്‌ബോസിനെ വരച്ചുവെക്കുമ്പോൾ എന്താകും അവസ്ഥ എന്ന് കണ്ടറിയണം. വൈൽഡ് കാർഡ് റീ എൻട്രിയായി തന്നെ തിരികെ വിളിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നതായി ജാനകി സുധീർ വീട്ടിലുള്ളവരോട് മനസ് തുറക്കുന്നുണ്ട്. ഡോക്ടർ റിയാസിനെ കെട്ടിപ്പിടിച്ചപ്പോൾ പ്രേക്ഷകരുടെ കണ്ണുകളും നനഞ്ഞു. നാളെയാണ് ബിഗ്ഗ്‌ബോസ് ഗ്രാൻഡ് ഫിനാലെ. നിലവിലുള്ള ആറ് പേരിൽ നിന്നും ഒരാളെ കൂടി പുറത്താക്കിയ ശേഷം അഞ്ച് പേരെ വെച്ച ശേഷമായിരിക്കും ഗ്രാൻഡ് ഫിനാലെ നടക്കുക.