ജനപ്രിയനായകൻ ദിലീപിന് ഇന്ന് പിറന്നാൾ, ആശംസകളുമായി ആരാധകരും താരലോകവും.. താരത്തിനായി ഒരുക്കിയ മാഷ്അപ്പ് വീഡിയോ വൈറൽ!!!

പ്രക്ഷകരെ ഏറെ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്ത ഒരു പിടി നല്ല കഥാപാത്രങ്ങൾ സമ്മാനിച്ച ദിലീപിന് ഇന്ന് പിറന്നാൾ. ജനപ്രിയനായകന് പിറന്നാൾ ആശംസകൾ അറിയിച്ച് താര ലോകവും ആരാധകരും. അദ്ദേഹത്തിന്റെ ഫേസ്ബുക്ക് ഇൻസ്റ്റാഗ്രാം എന്നിവയിലാണ് എല്ലാവരും ആശംസകൾ അറിയിച്ചിട്ടുള്ളത്.

അദ്ദേഹത്തിന്റെ പിറന്നാൾ ദിനത്തിൽ ആശംസകൾ അർപ്പിച്ച് കൊണ്ട് ആരാധകർ ഇറക്കിയ മാഷ്അപ്പ് വീഡിയോ അപ്പോൾ യൂട്യൂബിൽ തരംഗമായിക്കൊണ്ടിരിക്കുകയാണ്. നിരവധി ആൾക്കാരാണ് ഈ വീഡിയോ ഇതിനോടകം കണ്ടത്. ഈ മാസം 19ന് അദ്ദേഹത്തിന്റെ മകൾ മഹാലക്ഷ്മിയുടെ പിറന്നാൾ ആഘോഷിച്ചിരുന്നു. അദ്ദേഹത്തിന്റെ വ്യക്തി ജീവിതവും സിനിമാ ജീവിതവും എപ്പോഴും വാർത്തകളിൽ നിറഞ്ഞ് നിൽക്കാറുണ്ട്.

അദ്ദേഹത്തേും കുടുംബത്തേയും സംബന്ധിച്ചുള്ള വാർത്തകൾ വലിയ മാധ്യമ ശ്രദ്ധ നേടാറുണ്ട്. ദിലീപിനെ കുറിച്ചുള്ള ഓർമ്മക്കുറിപ്പുകൾ പങ്ക് വയ്ക്കുകയാണ് മറ്റ് സഹതാരങ്ങൾ. 1968 ഒക്ടോബർ 27 നാണ് അദ്ദേഹം ജനിച്ചത്. ഇന്ന അദ്ദേഹത്തിന്റെ 52ാം പിറന്നാൾ ആണ്.
പത്മസരോവരം ഇന്നും ആഘോഷ തിമർപ്പിലായിരുക്കും. മിമിക്രിയിലൂടെയാണ് അദ്ദേഹം കലാ ലോകത്തിലേയ്ക്ക് കടന്നു വരുന്നത് പിന്നീട് മലയാള സിനിമയിലെ ഒരു അവിഭാജ്യ ഘടകമായി അദ്ദേഹം മാറുകയായിരുന്നു.

സഹസംവിധായകൻ ആയും, സഹതാരമായും നായകനായും, പിന്നീട് ഗാകനും പ്രൊഡ്യൂസറും ആയി മാറുകയായിരുന്നു അദ്ദേഹം. മലയാളസിനിമയിലെ ഏറ്റവും അധികം താരങ്ങൾ അണിനിരന്ന 20-ട്വന്റി എന്ന ചിത്രത്തിന്റെ നിർമ്മാതാവ് ദിലീപ് ആയിരുന്നു. ഒന്നുമില്ലായ്മയിൽ നിന്ന് ചരിത്രം സൃഷ്ടിക്കുന്ന മാന്ത്രികൻ ദിലീപേട്ടന് പിറന്നാൾ ആശംസകൾ എന്നാണ് സംവിധായകൻ ഒമർ ലുലു തന്റെ േേഫസ്ബുക്കിൽ കുറിപ്പെഴുതിയത്.