നാദിർഷയുടെ സഹോദരപുത്രിയുടെ വിവാഹവേദിയിൽ തിളങ്ങി ദിലീപും മമ്മുട്ടിയുടെ സഹോദരൻ ഇബ്രാഹിം കുട്ടിയും സിദ്ധിക്കും; കാവ്യയെ കണ്ടില്ലല്ലോ എന്ന് ആരാധകർ… | Dileep Shines In Function

Dileep Shines In Function : മിമിക്രി ആർട്ടിസ്റ്റ്, അഭിനേതാവ്, ഗായകൻ, ഗാനരചയിതാവ്, ടെലിവിഷൻ അവതാരകൻ, സംവിധായകൻ എന്നിങ്ങനെ ഒട്ടേറെ മേഖലകളിൽ കഴിവ് തെളിയിച്ച വ്യക്തിയാണ് നാദിർഷ. അമർ അക്ബർ അന്തോണി, കട്ടപ്പനയിലെ ഋതിക് റോഷൻ, മേരാ നാം ഷാജി എന്നീ സിനിമകൾ നാദിർഷ സംവിധാനം ചെയ്തതാണ്. 2021 ൽ നാദിർഷയുടെതായി പുറത്തിറങ്ങിയ ചിത്രമാണ് കേശു ഈ വീടിന്റെ നാഥൻ. സിനിമയിൽ ദിലീപാണ് നായകൻ ആയി വേഷമിട്ടിരുന്നത്.

നാദിർഷാ ദിലീപ് കൂട്ടുകെട്ട് വളരെയധികം സമൂഹത്തിൽ ചർച്ചചെയ്യപ്പെട്ട ഒന്നാണ്. ഷൈല മോളാണ് നാദിർഷായുടെ ഭാര്യ ഇരുവർക്കും രണ്ട് മക്കളാണ് ആയിഷയും കദീജയും. സോഷ്യൽ മീഡിയയിലൂടെ ഇപ്പോൾ വൈറലായി കൊണ്ടിരിക്കുന്നത് നാദിർഷയുടെ സഹോദരപുത്രിയുടെ വിവാഹ വീഡിയോയാണ്. ഫിൽവ ഷിബിൻ വിവാഹത്തിൽ നിരവധി താരങ്ങളാണ് പങ്കെടുത്തത്. ചടങ്ങിൽ പങ്കെടുക്കാനായി ജനപ്രിയനായകൻ ദിലീപും എത്തിയിരുന്നു.

Dileep Shines In Function
Dileep Shines In Function

ചടങ്ങിൽ പങ്കെടുക്കാൻ എത്തിയ ദിലീപ് വധൂവരന്മാർക്ക് ആശംസകൾ പറയുകയും ഒരുമിച്ച് ഫോട്ടോ എടുക്കുകയും ചെയ്തു. നിരവധി ആളുകൾ ദിലീപേട്ടനൊപ്പം സെൽഫി എടുത്തു. കറുപ്പ് കളർ ഷർട്ടണിഞ്ഞ് ആണ് താരം ചടങ്ങിൽ പങ്കെടുക്കാൻ എത്തിയത്. വളരെ പുഞ്ചിരിച്ചുകൊണ്ട് തന്നെയാണ് ചടങ്ങിൽ ഉടനീളം ദിലീപ് പങ്കെടുത്തത്. ദിലീപിനെ കൂടാതെ സിദ്ധിക്ക് ടിനിടോം തുടങ്ങി നിരവധി താരങ്ങളും മിമിക്രി ആർട്ടിസ്റ്റുകളും ചടങ്ങിൽ പങ്കെടുക്കാൻ എത്തിയിരുന്നു. വധുവരന്മാർ ചടങ്ങിനായി അണിഞ്ഞിരുന്നത് ഡിസൈനർ ഡ്രസ്സുകൾ ആണ്.

വെള്ളനിറത്തിലുള്ള ജുബൈയിൽ സിൽവർ നിറത്തിലുള്ള വർക്ക്‌ ചെയ്ത ഡ്രസ്സ്‌ ആണ് വരൻ അണിഞ്ഞിരുന്നത്. മെറൂൺ കളർ ലഹങ്ക യിൽ ഗോൾഡൻ വർക്ക് ചെയ്ത രീതിയിലുള്ള ഡ്രസ്സ് ആണ് വധു അണിഞ്ഞിരുന്നത്. വധുവിനെ വരൻ മെഹർ അണിയിക്കുന്നതും നാദിർഷ വരനെ ചേർത്ത് പിടിക്കുന്നതും എല്ലാവരും ഒരുമിച്ച് സന്തോഷം പങ്കിടുന്നതും വീഡിയോയിൽ കാണാം. ഫോട്ടോ എടുത്തതിനുശേഷം താരങ്ങൾ പരസ്പരം സംസാരിക്കുകയും വിശേഷങ്ങൾ പങ്കുവെക്കുകയും ചെയ്തു. ശേഷം എല്ലാവരും ഒരുമിച്ച് ഭക്ഷണം കഴിച്ചാണ് ചടങ്ങിൽ നിന്നും പിരിഞ്ഞത്.