ദിലീപിനെ വളഞ്ഞ് നാട്ടുകാർ.!! കണ്ണുതള്ളി തമന്ന ചെയ്‌തത്‌ കണ്ടോ.!? പുതിയ തുടക്കത്തിന് അനുഗ്രഹം തേടി താരങ്ങൾ അമ്പലത്തിൽ നടയിൽ.!! | Dileep New Movie Pooja With Tamannaah At Temple Malayalam

Dileep New Movie Pooja With Tamannaah At Temple : മലയാളികൾ ഹൃദയത്തോട് ചേർത്ത നായകനാണ് ദിലീപ്. ജനപ്രിയനായകൻ എന്നാണ് പൊതുവേ ദിലീപ് അറിയപ്പെടുന്നത്. നിരവധി ചിത്രങ്ങളിലൂടെ ചെറുതും വലുതുമായ വേഷങ്ങളിൽ മലയാളികൾക്ക് മുന്നിലെത്തുകയും പ്രിയങ്കരനായി തീരുകയും ചെയ്തു. നായകൻ നിർമ്മാതാവ്, ബിസിനസ് മാൻ എന്നിങ്ങനെ നിരവധി മേഖലകളിൽ തിളങ്ങി നിൽക്കുകയാണ് താരം. 150 ൽ പരം സിനിമകളിൽ ആണ് താരം ഇതിനോടകം തന്നെ അഭിനയിച്ചിട്ടുള്ളത്.

കേരള സ്റ്റേറ്റ് ഫിലിം അവാർഡ് ഉൾപ്പടെ നിരവധി അവാർഡുകൾ കരസ്ഥമാക്കിയിട്ടുണ്ട്. സീരിയസ് വേഷങ്ങളും കോമഡി കഥാപാത്രങ്ങളും ഒരുപോലെ കൈകാര്യം ചെയ്യുന്ന നടനാണ് ദിലീപ്. സോഷ്യൽമീഡിയയിലും, ടെലിവിഷൻ മേഖലകളിലും സജീവസാന്നിധ്യമാണ് താരം. എന്നോടിഷ്ടം കൂടാമോ എന്ന കമൽ ചിത്രത്തിൽ വളരെ ചെറിയ ഒരു വേഷം അഭിനയിച്ചു കൊണ്ടാണ് സിനിമാ രംഗത്തേക്ക് കാലെടുത്തു വയ്ക്കുന്നത്.

മാനത്തെ കൊട്ടാരം, സിഐഡി മൂസ, കുടമാറ്റം, കല്യാണരാമൻ, പച്ചക്കുതിര, മായാമോഹിനി,ചന്ദ്രനുദിക്കുന്ന ദിക്കിൽ, ഇൻസ്‌പെക്ടർ ഗരുഡ്, സൗണ്ട് തോമ എന്നിവയെല്ലാം ദിലിപിന്റെ സിനിമകളിൽ ചിലതാണ്. ഇപ്പോഴിതാ താരത്തെ സംബന്ധിച്ചിടത്തോളം പുതിയ വീഡിയോയാണ് സോഷ്യൽ മീഡിയയിൽ വൈറലായി കൊണ്ടിരിക്കുന്നത്. ദിലീപും തമന്നയും ചേർന്ന് ക്ഷേത്രത്തിൽ ദർശനത്തിന് എത്തുന്ന വീഡിയോയാണ് ആരാധകർ ഏറ്റെടുത്തിരിക്കുന്നത്.

തമിഴ് സിനിമകളിലൂടെ ജനപ്രീതി നേടിയ താരമാണ് തമന്ന.തമിഴ് തെലുങ്ക് ഹിന്ദിചിത്രങ്ങളിലൂടെ പ്രേക്ഷകർക്ക് മുൻപിൽ എത്തി.നിരവധി അവാർഡുകളും താരം തന്നെ അഭിനയത്തിന് ഇതിനോടകം തന്നെ കരസ്ഥമാക്കിയിട്ടുണ്ട്. വളരെ സുന്ദരിയായി ദിലീപിനൊപ്പം എത്തുന്ന തമന്ന ക്ഷേത്രത്തിൽ ദർശനം നടത്തുന്നു. സാരിയുടുത്ത് തലയിൽ മുല്ലപ്പൂ വെച്ചാണ് തമന്ന ക്ഷേത്ര ദർശനത്തിനെത്തുന്നത്. ദിലീപും തമന്നയും ചേർന്ന് എത്തുമ്പോൾ ആരാധകരും ആകാംഷയിലാണ്. നിരവധി ആരാധകരാണ് ഇരുവരെയും കാണാനും ഫോട്ടോ എടുക്കാനും ആയി എത്തിയത്.

Rate this post