മലയാളികളുടെ ജനപ്രിയ നായകനും ബിഗ്ഗ്‌ബോസ്സ് സൂപ്പർ സ്റ്റാറും ഒരുമിച്ചു; കാണാം മനോഹരമായ വീഡിയോ… | Dileep Calls Dr Robin

Dileep Calls Dr Robin : മലയാള മിനിസ്‌ക്രീൻ പ്രേക്ഷകർക്കിടയിൽ എല്ലാം തന്നെ വളരെ പ്രിയപ്പെട്ട താരമാണ് റോബിൻ. ബിഗ്‌ബോസ് എന്നോരോറ്റ ഷോയിൽ കൂടി റോബിൻ സൃഷ്ടിച്ച ഫാൻസ്‌ ബേസ് അത്‌ വളരെ വലുതാണ്. റോബിന് സോഷ്യൽ മീഡിയയിൽ അടക്കം ലഭിക്കുന്ന വലിയ സ്വീകാര്യത ഒരുവേള മറ്റുള്ള മത്സരാർത്ഥികളായി എത്തിയാൽ നടന്മാർക്കും നടിമാർക്കും ലഭിക്കുന്നില്ല എന്നതാണ് സത്യം.

ബിഗ്ബോസ് മലയാളം പ്രേക്ഷകർക്ക് ഏറെ പ്രിയപ്പെട്ട താരമാണ് ഡോക്ടർ റോബിൻ രാധാകൃഷ്ണൻ. ഇന്ന് മലയാളികൾക്ക് ബിഗ്ബോസ് എന്ന് കേൾക്കുമ്പോൾ തന്നെ ഡോക്ടർ റോബിൻ രാധാകൃഷ്ണൻ എന്ന പേര് തന്നെയാണ് മനസ്സിലേക്ക് ആദ്യം കടന്നുവരിക. ബിഗ്ബോസിലൂടെ അത്രയധികം ജനപ്രീതി നേടിയെടുത്ത ഒരാൾ തന്നെയാണ് റോബിൻ.

ഡോക്ടർ റോബിൻ രാധാകൃഷ്ണൻ പങ്കെടുക്കുന്ന പൊതുപരിപാടികളിലെല്ലാം തന്നെ വലിയ ജനക്കൂട്ടമാണ് നമുക്ക് കാണാൻ കഴിയുക. മാത്രമല്ല ഡോക്ടർ റോബിന്റേതായി പുറത്തിറങ്ങുന്ന അഭിമുഖങ്ങൾക്ക് കാഴ്ചക്കാരും ഏറെയാണ്. താരത്തിന്റെ വിശേഷങ്ങൾ അറിയാനും പുതിയ ചിത്രങ്ങളും വീഡിയോകളും കാണാനും ആരാധകർ തിക്കും തിരക്കും കൂട്ടുകയാണ്.

എന്നാൽ ഇപ്പോൾ സോഷ്യൽ മീഡിയ അടക്കം ട്രെൻഡ് ആയി മാറുന്നത് റോബിൻ തന്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിൽ പങ്കുവെച്ച ഒരു വീഡിയോയാണ്. മലയാളികൾ എല്ലാം പ്രിയ താരമായ ദിലീപ് ഒപ്പം റോബിൻ ലൈവിൽ സംസാരിക്കുന്ന വീഡിയോ ആരാധകർ ഏറ്റെടുക്കുക ആണ്.റോബിനും ജനപ്രിയ നായകനായ ദിലീപ് ഏട്ടനും തമ്മിലുള്ള ഈ ക്യൂട്ട് സംസാരം സോഷ്യൽ മീഡിയ വൈറൽ ലിസ്റ്റിൽ സ്ഥാനം സ്വന്തമാക്കി കഴിഞ്ഞു…