അനിയന്മാരായാൽ ഇങ്ങനെ വേണം..!! വിനീതിനെ കുറിച്ച് ധ്യാൻ വെളിപ്പെടുത്തുന്നു… | Dhyan Sreenivasan Mocks Vineeth Sreenivasan
Dhyan Sreenivasan About Vineeth Sreenivasan : മലയാള സിനിമയിലെ ഏറ്റവും ജനപ്രിയമായ താരകുടുംബമാണ് നടൻ ശ്രീനിവാസന്റേത്. നടനും തിരക്കഥാകൃത്തുമായ ശ്രീനിവാസന്റെ മക്കളും സിനിമയിൽ അച്ഛനെപ്പോലെ ഒന്നിലധികം മേഖലകളിൽ കഴിവ് തെളിയിച്ചിട്ടുള്ളവരാണ്. ഗായകനായി കരിയർ ആരംഭിച്ച് നടനും, സംവിധായകനും, നിർമ്മാതാവുമെല്ലാമായി മാറിയ വിനീത് ശ്രീനിവാസനെ പോലെ തന്നെ സഹോദരൻ ധ്യാൻ ശ്രീനിവാസനും അഭിനയ രംഗത്ത് സജീവമായതോടൊപ്പം സംവിധായകന്റെ വേഷവും അണിഞ്ഞിട്ടുണ്ട്.
ഇപ്പോൾ, തന്റെ ഏറ്റവും പുതിയ ചിത്രമായ ‘പ്രകാശം പരക്കട്ടെ’ എന്ന ചിത്രത്തിന്റെ റിലീസിനായി തയ്യാറെടുക്കുകയാണ് ധ്യാൻ. ഷഹദ് നിലമ്പൂർ സംവിധാനം ചെയ്ത ചിത്രത്തിന് ധ്യാൻ ആണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. ദിലീഷ് പോത്തൻ, മാത്യു തോമസ്, നിഷ സാരങ്, സൈജു കുറുപ്പ്, അജു വർഗീസ്, ധ്യാൻ ശ്രീനിവാസൻ തുടങ്ങിയ വമ്പൻ താരനിര വേഷമിട്ട ചിത്രം വൈശാഖ് സുബ്രമണ്യം, അജു വർഗീസ്, ടിനു തോമസ് എന്നിവർ ചേർന്നാണ് നിർമ്മിച്ചിരിക്കുന്നത്.

ചിത്രത്തിന്റെ പ്രൊമോഷന്റെ ഭാഗമായി ധ്യാൻ അടുത്തിടെ Ginger Media യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ, തന്റെ ചേട്ടൻ വിനീതിനെ അടുത്തിടെ പറ്റിച്ച ഒരു സംഭവം വെളിപ്പെടുത്തുകയുണ്ടായി. ഇൻകം ടാക്സ് റെയ്ഡ് വരുന്നുണ്ടെന്നും, അതുകൊണ്ട് ജിഎസ്ടി അടക്കണം എന്നും പറഞ്ഞുക്കൊണ്ടാണ് ധ്യാൻ വിനീതിനെ പറ്റിച്ച് പണം കൈക്കലാക്കിയത്. ഇൻകം ടാക്സ് എന്നൊക്കെ കേട്ടപ്പോൾ ചേട്ടൻ ഭയന്നെന്നും, വേഗം പണം അടക്കാൻ പറഞ്ഞ് തനിക്ക് പണം അയച്ചുതന്നു എന്നും ധ്യാൻ ചിരിച്ചുക്കൊണ്ട് പറഞ്ഞു. ആ പണം സുഹൃത്തുക്കൾക്കൊപ്പം യാത്ര ചെയ്യാൻ ഉപയോഗിച്ചു എന്നാണ് ധ്യാൻ പറഞ്ഞത്.
ധ്യാനിന്റെ സിനിമ ലോകത്തേക്ക് നോക്കിയാൽ, ഷൂട്ടിംഗ് പുരോഗമിക്കുന്നതും പ്രഖ്യാപിച്ചതുമായ പത്തിലധികം ചിത്രങ്ങളാണ് അണിയറയിൽ ഒരുങ്ങുന്നത്. ‘സായാഹ്ന വാർത്തകൾ’ എന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് പൂർത്തിയായിട്ടുണ്ട്. ‘സ്വർഗ്ഗത്തിലെ കട്ടുറുമ്പ്’ എന്ന ചിത്രത്തിലാണ് ധ്യാൻ ഇപ്പോൾ അഭിനയിച്ചുക്കൊണ്ടിരിക്കുന്നത്.