അവിടെ എന്താ വേണ്ടേ..!? ദേ പുട്ടിൽ ദിലീപേട്ടൻ നളപാചകം കണ്ടോ.!? ഹാപ്പി ഹവേഴ്സിൽ തട്ടുകട മിക്സ് വെറൈറ്റി ഐറ്റംസുമായി തിരക്കിലാണ് ജനപ്രിയൻ.!! | Dhe Puttu Dileep Video Viral

Dhe Puttu Dileep Video Viral : മലയാളത്തിന്റെ ജനപ്രിയനായകൻ എന്ന് വിശേഷിപ്പിക്കുന്ന താരമാണ് ദിലീപ്. മലയാള സിനിമയിലെ എന്നല്ല മറ്റു ഭാഷകളിലെ ആണെങ്കിൽ പോലും താരങ്ങൾ സ്വന്തമായി ഒരു സംരംഭം ആരംഭിക്കുന്നതും അതുമായി മുന്നോട്ടു പോകുന്നതും പതിവ് കാഴ്ചയായി മാറിയിരിക്കുകയാണ്. ഈ സന്ദർഭത്തിലാണ് ദിലീപ് ദേ പുട്ടുമായി ആളുകൾക്കിടയിലേക്ക് ഇറങ്ങിയത്.

ഇന്ന് കേരളത്തിനകത്തും പുറത്തുമായി നിരവധി ബ്രാഞ്ചുകൾ ഉള്ള ഷോപ്പ് ആയി ദേ പുട്ട് മാറിയിരിക്കുകയാണ്. ഇപ്പോൾ ദേ പുട്ടിന്റെ ദുബായിലെ ഏറ്റവും പുതിയ വിശേഷമാണ് ദിലീപിന് മറ്റുള്ളവരെ അറിയിക്കുവാൻ ഉള്ളത്. ഹാപ്പി അവേഴ്സ് എന്ന് പേരിട്ടിരിക്കുന്ന ദേ പുട്ടിന്റെ ഏറ്റവും പുതിയ ഓഫറിനെ പറ്റിയാണ് ദിലീപ് പറയുന്നത്. ബനിയനും ലുങ്കിയും ഉടുത്ത് തലയിൽ തോർത്ത് കെട്ടുമായി നിന്ന് പാചകം ചെയ്യുന്ന താരമാണ് വീഡിയോയിൽ ആദ്യാവസാനം നിറഞ്ഞുനിൽക്കുന്നത്.

ഹാപ്പി അവേഴ്സിന്റെ തിരക്കിലാണ് താനെന്നും നാലര മുതൽ ഏഴുമണിവരെ ഇവിടെ തട്ടുകട സ്പെഷ്യൽ മിക്സ് ലഭിക്കുമെന്നുമാണ് ദിലീപ് പറയുന്നത്. പൊറോട്ട മിക്സ്, പത്തിരി മിക്സ്, കപ്പ മിക്സ്, പുട്ടുമിക്സ്, ദോശ മിക്സ്, ഇടിയപ്പം മിക്സ് എന്നിവയാണ് പ്രധാനം. ഇവയ്ക്ക് പുറമേ നെയ്ച്ചോറ്, ബീഫ് സ്റ്റൂ, പഴംപൊരി, ബീഫ് റോസ്റ്റ് തുടങ്ങി കേരളത്തിൻറെ തനതുരുചികൾ പലതും ഹാപ്പി അവേഴ്സിലൂടെ ആളുകളിലേക്ക് എത്തുന്നുണ്ട്.

ഓരോ കോംബോ പ്ലേറ്റിനും 10 ദിർഹമാണ് ഈടാക്കുന്നതെന്നും വീഡിയോയ്ക്ക് താഴെയുള്ള ഡിസ്ക്രിപ്ഷനിൽ പറയുന്നുണ്ട്. വളരെ ചുരുങ്ങിയ സമയം കൊണ്ടാണ് ദിലീപിൻറെ സംരംഭം ആളുകൾ ഏറ്റെടുക്കുന്ന നിലയിലേക്ക് മാറിമറിഞ്ഞത്. കേരളത്തിനകത്തും പുറത്തും ഇന്ന് ദേ പുട്ടിന് നിരവധി ആരാധകരാണ് ഉള്ളത്. ഷോപ്പിലെ ഏറ്റവും പുതിയ വിശേഷം പങ്കുവയ്ക്കുവാൻ ദിലീപ് തന്നെയാണ് മുന്നിട്ട് രംഗത്ത് എത്തിയിരിക്കുന്നത് എന്നതും ആളുകളെ ഏറെ സന്തോഷിപ്പിക്കുന്ന കാര്യം തന്നെയാണ്.

Rate this post