എന്നെയൊന്നു ഉദ്‌ഘാടനം ചെയ്യാൻ സമ്മതിക്കൂ.!! സ്വന്തം സ്ഥാപനം ഉദ്‌ഘാടകനായി വിജയ് മാധവ് – ദേവിക നമ്പ്യാർ മകൻ ആത്മജ; സൗഭഗ്യങ്ങൾക്ക് നടുവിൽ നാല് മാസക്കാരൻ.!! | Devikaa Nambiaar And Vijay Maadhhav Athmaja Mahadev Inauguration Viral

Devikaa Nambiaar And Vijay Maadhhav Athmaja Mahadev Inauguration Viral : മലയാളികളുടെ പ്രിയ ഗായകനാണ് വിജയ് മാധവ്. ഇപ്പോൾ ഇതാ വിജയ് മാധവ്, ദേവിക നമ്പ്യാർ എന്നിവരുടെ വെറും നാല് മാസം പ്രായമുള്ള മകൻ മകൻ ആത്‍മജ മഹാദേവ് ഉദ്ഘാടകനായിരിക്കുകയാണ്. തിരുവനന്തപുരം ശാസ്ത്രമംഗലത്ത് കഴിഞ്ഞ ദിവസം ആരംഭിച്ച ഇരുവരുടെയും സ്വന്തം സ്ഥാപനമാണ് ആത്‍മജ. മകന്റെ പേര് തന്നെയാണ് സ്ഥാപനത്തിനും നൽകിരിക്കുന്നത്. അച്ഛന്റെ കയ്യിലിരുന്ന കത്രികയുടെ ഒരറ്റം കുഞ്ഞിക്കയ്യിൽ തൊട്ടാണ് ആത്‍മജ സെന്റർ റിബ്ബൻ മുറിച്ച് ഉദ്ഘാടനം ചെയ്തത്.

അതിനുശേഷം സ്ഥാപനത്തിന്റെ ഉള്ളിൽ മുത്തശ്ശി വിളക്ക് കൊളുത്തി ഈ കർമം പൂർത്തിയാക്കുകയായിരുന്നു. ഈ ചെറുപ്രായത്തിൽ തന്നെ ഒരു സ്ഥാപനത്തിന്റെ ഉദ്ഘാടനം നിർവഹിക്കാനുള്ള ഭാഗ്യം ലഭിച്ചു. ഈ ഉദ്ഘാടനത്തിനു ശേഷം തന്നെ അടുത്ത ഒരു ഉദ്ഘാടനം തന്നെ തേടിയെത്തി. എല്ലാവരുടെയിൻ സ്നേഹവും സപ്പോർട്ടും എപ്പോഴും കൂടെയുണ്ടാവുമെന്ന് പ്രതീക്ഷിച്ചു കൊണ്ട് ആരംഭിക്കുന്നു എന്നാണ് വിജയ് മാധവ് സമൂഹ മാധ്യമങ്ങളിൽ കുറിച്ചത്.

തന്റെ ഔദ്യോഗിക യൂട്യൂബ് ചാനൽ വഴി ഉദ്ഘാടനത്തിന്റെ വീഡിയോയും വിജയ് മാധവ് പോസ്റ്റ്‌ ചെയ്തിരുന്നു. ചുരുങ്ങിയ സമയം കൊണ്ട് തന്നെ ഏകദേശം ഒരു ലക്ഷം കാണികളാണ് വീഡിയോ ഇതിനോടകം തന്നെ കണ്ട് കഴിഞ്ഞത്. മകന് പേര് നൽകിയപ്പോൾ പെൺകുട്ടികൾക്ക് ഇടുന്ന പേരല്ലേ എന്ന് പറഞ്ഞ് നിരവധി പേർ വിമർശനവുമായി രംഗത്തെത്തിയിരുന്നു.

എന്നാൽ ആത്മാവിന്റെ അംശമായി ജനിച്ച മകൻ എന്ന നിലയിലാണ് ഇരുവരും ഈ പേര് കുഞ്ഞിന് നൽകാൻ തീരുമാനിച്ചത്. ആത്മജേ എന്നല്ല ആത്‍മജാ എന്നാണ് വിളിക്കേണ്ടത് എന്ന് പറഞ്ഞ് താരം ഒന്നിൽ കൂടുതൽ പോസ്റ്റുകൾ ആരാധകാരുമായി പങ്കുവെച്ചിരുന്നു. സോഷ്യൽ മീഡിയയിൽ സജീവമായ വിജയ് ദേവികയുടെയും കുഞ്ഞിന്റെയും വിശേഷങ്ങളും മനോഹരമായ ചിത്രങ്ങളും പങ്കുവെച്ച് ആരാധകരുടെ മുന്നിലെത്താറുണ്ട്.

Rate this post