ജീവിതത്തിലെ പുതിയ വിശേഷം പങ്കുവെച്ചു ദേവിക നമ്പ്യാർ; ഭർത്താവിനൊപ്പം കേക്ക് മുറിച്ച് ആഘോഷിച്ച് താരം… | Devika Nambiar Latest Happy News Malayalam

Devika Nambiar Latest Happy News Malayalam: ഒരു സിനിമാതാരം അവതാരിക എന്നിങ്ങനെ പ്രേക്ഷകർക്ക് സുപരിചിതയായി മാറിയ വ്യക്തിയാണ് ദേവിക നമ്പ്യാർ. മലയാള സിനിമകളിൽ മാത്രമല്ല ചില തമിഴ് ചിത്രങ്ങളിലും ഇതിനോടകം തന്നെ താരം കഴിവ് തെളിയിച്ചിട്ടുണ്ട്. 2011 മുതലാണ് താരം അഭിനയ ലോകത്ത് സജീവമാകുന്നത്.പരിണയം എന്ന പരമ്പരയിൽ കൃഷ്ണവേണി എന്ന കഥാപാത്രത്തെ അവതരിപ്പിച്ച കുടുംബ പ്രേക്ഷകരുടെ മനസ്സിൽ താരം ഒരിടം നേടിയിരുന്നു.

കൂടാതെ നിരവധി ടെലിവിഷൻ ഷോകളുടെ ഭാഗമാണ് ദേവിക.2022 ലാണ് താരത്തിന്റെ വിവാഹം നടക്കുന്നത്. ഭർത്താവിന്റെ പേരാണ് വിജയ് മാധവ്. ഇദ്ദേഹം ഒരു സംഗീത സംവിധായകനാണ്. ഐഡിയ സ്റ്റാർ സിംഗർ എന്ന ടെലിവിഷൻ റിയാലിറ്റി ഷോയിലൂടെ പ്രേക്ഷകർക്ക് സുപരിചിതനായ വ്യക്തിയാണ് വിജയ് മാധവ്. ഇരുവരും തങ്ങളുടെ എല്ലാ വിശേഷങ്ങളും സോഷ്യൽ മീഡിയയിലൂടെ ആരാധകർക്കായി പങ്കുവയ്ക്കാറുണ്ട്.

ഇപ്പോഴിതാ താരം പങ്കുവെച്ചിരിക്കുന്നത് ഇരുവരുടെയും ജീവിതത്തിൽ ഉണ്ടായ മറ്റൊരു വലിയ സന്തോഷത്തെ കുറിച്ചാണ്. അതായത് ഇരുവരും നടത്തുന്ന ഒരു യൂട്യൂബ് ചാനൽ ഉണ്ട്. ആ ചാനലിന് ഇപ്പോൾ രണ്ട് ലക്ഷം സബ്സ്ക്രൈബ്സ് ആയിരിക്കുകയാണ്.രണ്ട് എന്ന് എഴുതിയ ഒരു കേക്ക് മുറിച്ചു കൊണ്ടാണ് ഈ സന്തോഷം ആഘോഷിക്കുന്നത്. 10 മാസം മുൻപാണ് വ്ലോഗിംഗ് തുടങ്ങിയത് എന്നും 10 മാസം കൊണ്ട് 2 ലക്ഷം സബ്സ്ക്രൈബേഴ്സ് ഉണ്ടായി എന്നത് ഞങ്ങളുടെ നേട്ടം തന്നെയാണെന്നും ഇരുവരും പറയുന്നു.

കൂടാതെ ഇരുവരെയും സപ്പോർട്ട് ചെയ്ത എല്ലാ പ്രേക്ഷകർക്കും നന്ദി പറയുകയും ചെയ്യുന്നു.. ദേവിക ഇപ്പോൾ 9 മാസം ഗർഭിണിയാണ്. ദേവിക അമ്മയാകാൻ പോകുന്നു എന്ന വാർത്ത അറിഞ്ഞത് മുതലുള്ള എല്ലാ വിശേഷങ്ങളും ആരാധകരെയും അറിയിച്ചിരുന്നു.ഇരുവർക്കും വേണ്ടി നിരവധി പ്രാർത്ഥനകളും ആശംസകളും ആണ് സോഷ്യൽ മീഡിയ വഴി വന്നുകൊണ്ടിരിക്കുന്നത്.

Rate this post