നിങ്ങൾക്ക് ദേഷ്യം ഉണ്ടോ? ദേഷ്യം കാരണം ഉണ്ടാവുന്ന രോഗങ്ങൾ എന്തെല്ലാം? അതിന് ഇതാ ഉത്തമ പരിഹാരം!!!

നിങ്ങൾ അകാരണമായി ദേഷ്യപ്പെടുന്നവരാണോ? ദേഷ്യം നമുക്ക് ആവശ്യമായ ഒന്നാണോ? അതെങ്ങനെ നിയന്ത്രിക്കാം, ദേഷ്യം കാരണമുണ്ടാവാൻ സാധ്യതയുള്ള രോഗങ്ങൾ ഏതെല്ലാം. ഇവ പരിശോധിക്കാം. ദേഷ്യം ഒരു മോശം പ്രതിഛായ ഉണ്ടാക്കാൻ സാധ്യതയുണ്ട്. ആവശ്യമായുതും അവാവശ്യമായ ദേഷ്യവുമുണ്ട്. ആവശ്യമുള്ള ദേഷ്യം എന്താണെന്ന് നോക്കാം.

കുട്ടികളോട് പലപ്പോഴും നാം ദേഷ്യപ്പെടാറുണ്ട്. ഇത് അറിയാതെ വരുന്നതല്ല നമ്മൾ അവരുടെ മുൻപിൽ ദേഷ്യം പ്രകടിപ്പിക്കുന്നതാണ്. അവരെ നിയന്ത്രിക്കാനും നേർവഴിയ്ക്കു നടത്താനും ചിലപ്പോൾ ദേഷ്യപ്പെടേണ്ടി വന്നേയ്ക്കാം. ചിലർ അവരുടെ ജോലിയുടെ ഭാഗമായി ദേഷ്യപ്പെടാൻ സാധ്യതയുണ്ട്. സ്വരക്ഷയ്ക്ക് വേണ്ടി ദേഷ്യപ്പെടുന്ന അവസ്ഥ വരാം. ഉദാഹരണത്തിന് ബസ്സിലോ മറ്റ് പൊതു ഇടങ്ങളിലോ വച്ച് സ്ത്രീകൾക്കെതിരെ മോശം പെരുമാറ്റം ഉണ്ടായാൽ ദേഷ്യപ്പെട്ടുള്ള അവരുടെ ഒരു നോട്ടം മതി ഇത്രം പ്രവർത്തികളെ പ്രതിരോധിക്കാൻ. ഇതെല്ലാം ആവശ്യമുള്ള ദേഷ്യപ്പെടലാണ്.

ചില സാഹചര്യങ്ങളിൽ നാം നിയന്ത്രണമില്ലാതെ പൊട്ടിത്തെറിക്കുന്നത് പ്രശ്‌നം ഉണ്ടാക്കും. അത് നല്ല സൗഹൃദ ബന്ധങ്ങൾ നഷ്ടപ്പെടുന്നതിനോ മറ്റോ കാരണമാവാം.നമ്മുടെ ഉള്ളിലെ ഈഗോയാണ് ദേഷ്യം നമ്മിൽ ഉണ്ടാക്കുന്നത്. പ്രതിസന്ധികളും തോൽവികളും നമ്മുടെ മനസ്സിന് ഉൾക്കൊള്ളാൻ സാധിച്ചില്ലെങ്കിൽ നമുക്ക് ദേഷ്യം വന്നേയ്ക്കാം. നമ്മളിലെ തെറ്റുകളെ മറച്ചു വയ്ക്കാനും ആളുകൾ ദേഷ്യപ്പെട്ടുവെന്ന് വരാം.

ഒരാൾ ദേഷ്യപ്പെട്ടാൽ അവരുടെ ശരീരം നിരവധി മാറ്റങ്ങൾക്ക് വിധേയമാവുന്നുണ്ട്. ദേഷ്യപ്പെടുന്ന സമയത്ത് അഡ്രിനാലിൻ നോൺ അഡ്രിനാലിൻ, കോർട്ടിസോൺ എന്നീ സ്‌ട്രെസ്സ് ഹോർമോണുകൾ രക്തത്തിലേയക്ക് കലരും. ഇത് രക്തകുഴലുകൾ വികസിയ്ക്കാനും ഹൃദയമിടിപ്പ് കൂട്ടാനും കാരണമാവും. ഇത്തരത്തിൽ പല അവയവങ്ങളും അമിതമായി പ്രവർത്തിക്കും. പലപ്പോഴും ഇങ്ങനെ സംഭവിക്കുന്നതിൽ കുഴപ്പമില്ല.

എന്നാൽ നിങ്ങൾ സ്ഥിരമായി ദേഷ്യപ്പെടുന്നരാണെങ്കിൽ ക്രമേണ ആരോഗ്യപ്രശ്‌നങ്ങളുണ്ടാവും. പ്രത്യേകിച്ച് ഹൃദയത്തിന്റെ പ്രവർത്‌നത്തിൽത്താള ക്രമം ഉണ്ടാവും. ഇത് രക്തക്കുഴലുകളിൽ തടസവും, സ്‌ട്രോക്ക് എന്നിവ ഉണ്ടാവാൻ സാധ്യതയുണ്ട്. സ്ഥിരമായി ദേഷ്യപ്പെടും തോറും അത് നമ്മുടെ ആരോഗ്യത്തെ തന്നെ പ്രതികൂലമായി ബാധിക്കുമെന്ന് ഓർക്കണം. ദേഷ്യം നിയന്ത്രിക്കാൻ നാം വിചാരിച്ചാൽ തന്നെ സാധ്യമാണ്. നമ്മളിൽ പ്രകോപനമുണ്ടാക്കുന്ന കാര്യങ്ങൾ കണ്ടെത്തി അത് ഏതെല്ലാമാണെന്ന് നിങ്ങളുടെ പ്രിയപ്പെട്ടവരുമായി ചർച്ചചെയ്യുക. നിങ്ങളെ മനപ്പൂർവ്വമായി ആരെങ്കിലും പ്രകോപിപ്പിക്കാൻ ശ്രമിക്കുകയാണെങ്കിൽ അവരെ അവഗണിക്കുക. ദേഷ്യം വരുമ്പോൾ ദീർഘനിശ്വാസം ചെയ്യുക. ശ്വാസോച്ഛാസത്തിൽ ശ്രദ്ധിക്കുക. ശ്വാസം വലിക്കുമ്പോൾ നിങ്ങളുടെ വയർ ഉയരുന്നതും താഴുന്നതും ശ്രദ്ധിക്കുക. ദേഷ്യം വരുമ്പോൾ പുഞ്ചിരിക്കുക എന്നത് എളുപ്പമല്ല. എങ്കിപ്പോലും അതിന് ശ്രമിക്കുക, നിശബ്ദമായി ഇരിക്കാൻ ശ്രമിക്കുക.

എപ്പോഴും ദേഷ്യപ്പെട്ടുകൊണ്ടിരിക്കുന്നവർ ശ്രദ്ധിക്കേണ്ടകാര്യങ്ങൾ മറ്റൊന്നാണ്. ഒരു ഡയറി എടുത്തിട്ട് ദേഷ്യപ്പെടാൻ ഉണ്ടായി സാഹചര്യങ്ങൾ രാത്രി കിടക്കുന്നതിനു മുൻപ് എഴുതി വയ്ക്കുക. തുടർന്ന് ദേഷ്യപ്പെടാതെ ആ സാഹചര്യം എങ്ങനെ പരിഹരിക്കാമായിരുന്നു എന്നും എഴുതുക. രണ്ട് ദിവസത്തിനു ശേഷം ഇത് വായിക്കുക. മൂന്നു മാസത്തോളം ഇത് തുടരുക. ദേഷ്യം നിയന്ത്രിക്കാൻ നിങ്ങൾക്ക് സാധിക്കും. പ്രശ്‌ന പരിഹാരം ദേഷ്യത്തിലൂടെ അല്ലെന്ന് കണ്ടെത്തി നിയന്ത്രിക്കാൻ ശ്രമിക്കുക. credits
Dr Rajesh Kumar

We would like to show you notifications for the latest news and updates.
Dismiss
Allow Notifications