കാത്തിരിപ്പിനൊടുവിൽ അത് സംഭവിച്ചു!! വീണ്ടും അച്ഛനായ സന്തോഷം പങ്കുവച്ച് ദീപൻ മുരളി; തനിക്ക് ആൺ കുഞ്ഞെന്ന് താരം… | Deepan Murali Blessed With Baby Boy

Deepan Murali Blessed With Baby Boy : മലയാള ടെലിവിഷൻ പരമ്പരയായ സീതയിലൂടെ ഗിരിധർ എന്ന് വേഷത്തിലെത്തി മലയാളി പ്രേക്ഷകരുടെ ഹൃദയം കവർന്ന നടനാണ് ദീപൻ മുരളി. നിരവധി ടെലിഫിലിമുകളിലും താരം അഭിനയിച്ചിട്ടുണ്ട്. ഏഷ്യാനെറ്റ് സംപ്രേഷണം ചെയ്ത ബിഗ് ബോസ് സീസൺ ഒന്നിലെ പ്രധാന കണ്ടസ്റ്റൻഡ് കൂടിയായിരുന്നു ദീപൻ. 2018 ഏപ്രിൽ 27 നായിരുന്നു താരത്തിന്റെ വിവാഹം. ഭാര്യയുടെ പേരാണ് മായ. ടെലിവിഷൻ മേഖലയിൽ സജീവമായ താരം സോഷ്യൽ മീഡിയയിലും നിറസാന്നിധ്യമാണ്.

തങ്ങളുടെ എല്ലാ വിശേഷങ്ങളും താരം ആരാധകരെ അറിയിക്കാൻ മറക്കാറില്ല. ഭാര്യ മായയും പ്രേക്ഷകർക്ക് പരിചിതയാണ്. ഭാര്യക്കും മൂത്ത മകളോടൊപ്പം ഉള്ള ഫോട്ടോകളും വീഡിയോകളും ദീപൻ സോഷ്യൽ മീഡിയയിലൂടെ പങ്കുവയ്ക്കാറുണ്ട്. ശശിരെഖ പരിണയം എന്ന പരമ്പരയിലൂടെയാണ് ടെലിവിഷൻ മേഖലയിലേക്ക് കാലെടുത്തുവെക്കുന്നത്. നിറക്കൂട്ട്, ഇവൾ യമുന, സ്ത്രീധനം, സീത എന്നിങ്ങനെ നിരവധി പരമ്പരകളിൽ പിന്നീട് വേഷമിട്ടു.

ഇപ്പോഴിതാ തങ്ങളുടെ സോഷ്യൽ മീഡിയയിലൂടെ പുതിയ ഒരു വിശേഷമാണ് താരം ആരാധകരുമായി പങ്കുവയ്ക്കുന്നത്. തങ്ങൾ രണ്ടാമതും അച്ഛനമ്മമാർ ആയ സന്തോഷമാണിത്. മൂത്ത മകൾക്ക് ഒരു കുഞ്ഞനുജൻ പിറന്നിരിക്കുകയാണ്. മകളുടെ വിശേഷങ്ങൾ എല്ലായിപ്പോഴും താരം പങ്കുവയ്ക്കാറുണ്ട്. “എനിക്കൊരു ആൺകുഞ്ഞു പിറന്ന വിവരം വളരെ സന്തോഷത്തോടെ ഞാൻ നിങ്ങളെ അറിയിക്കുന്നു ” എന്ന അടിക്കുറിപ്പോടെയാണ് ഭാര്യയുടെ വയറിൽ ചുംബിച്ചു കൊണ്ട് നിൽക്കുന്ന ദീപന്റെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരിക്കുന്നത്.

തിരുവനന്തപുരം എസ് കെ ഹോസ്പിറ്റലിൽ വച്ചാണ് കുഞ്ഞു ജനിച്ചിരിക്കുന്നത്. ദീപനും കയ്യിൽ ആൺകുഞ്ഞും ഒപ്പം ഭാര്യയും മകളും ചേർന്നു നിൽക്കുന്ന ഫോട്ടോയും സോഷ്യൽ മീഡിയയിൽ നിറയുകയാണ്. നിമിഷങ്ങൾ കൊണ്ടു തന്നെ ഈ ചിത്രം ആരാധകലോകം ഏറ്റെടുത്തു കഴിഞ്ഞു. അടുത്ത സുഹൃത്തുക്കൾ ആയി 8 വർഷത്തെ പ്രണയത്തിനു ശേഷം, എല്ലാവരുടെയും അനുഗ്രഹത്തോടെ ദീപനും ഭാര്യയും വിവാഹിതരാകുന്നത്.