ആകാശത്ത് വെച്ച് അപ്രത്യക്ഷനായ… ഇന്നും കണ്ടുപിടിക്കാൻ കഴിയാത്ത… അതിബുദ്ധിമാനായ ഒരു കള്ളൻ്റെ കഥ.. ‘ഡി.ബി കൂപ്പർ’.!!!

2021 നവംബർ മാസം 24 -)൦ തിയ്യതി വരുമ്പോൾ 50 വർഷം കഴിയും ഡാൻ കൂപ്പറിന്റെ ഈ കഥക്ക്. “ഡി.ബി കൂപ്പർ”: ഇന്നും കണ്ടുപിടിക്കാൻ കഴിയാത്ത അതിബുദ്ധിമാനായ ഒരു കള്ളൻ. ഇത് വരെ ആരും ചെയ്തിട്ടില്ലാത്ത സാഹസികം കാണിച്ച ഒരു വ്യത്യസ്ത മനുഷ്യൻ. അമേരിക്കയിലെ മുഴുവൻ കുറ്റാന്വേഷകരും എത്ര ശ്രമിച്ചിട്ടും കണ്ടു പിടിക്കാൻ കഴിയാത്ത ഒരു കുറ്റ കൃത്യമാണ് കൂപ്പർ ചെയ്തത്.

ആകാശത്തു വെച്ച് 2 ലക്ഷം ഡോളറുമായി അപ്രത്യക്ഷനായ കൂപ്പേരിന്റെ അതിസാഹസികമായ കഥ ഇങ്ങനെ: 1971 നവംബര്‍ 24 , പോർട്ട്‌ ലാൻഡ്ലെ ഇന്റർനാഷണൽ എയർപോർട്ടിൽ നിന്നും വാഷിംഗ്‌ടണ്ണിലെ സിയാച്ചിനിലേക്ക് പോകാനുള്ള നോർത്ത് വെസ്റ്റ് ഓറിയന്റഡ് എയർലൈൻസിന്റെ വിമാനത്തിൽ കയറാനായി ഡി ബി കൂപ്പർ എന്ന ഡാന്‍ ബി കൂപ്പര്‍ എത്തി.

“എന്റെ കൈവശമുള്ള പെട്ടിയില്‍ ഉഗ്ര സ്ഫോടന ശേഷിയുള്ള ബോംബാണ്. എനിക്ക് ചില ആവശ്യങ്ങളുണ്ട്. അത് നേടിയാല്‍ ഞാന്‍ പൊയ്ക്കോളാം.”എന്നെഴുതിയ ഒരു പേപ്പർ എയർ ഹോസ്റ്റസിനെ കാണിച്ചു. കയ്യിലുള്ളത് ബോംബാണെന്ന് തെറ്റിദ്ധരിപ്പിച്ച് എല്ലാവരെയും അമ്പരപ്പിച്ചു. വിമാനം തകർക്കേണ്ടങ്കിൽ തൻ്റെ കടുത്ത നിലപടുകൾ അംഗീകരിക്കണമെന്നും അവരെ അറിയിച്ചു.

ഉടന്‍ തന്നെ അവര്‍ വിവരം സിയാചിൻ എയർപോർട്ടിലെ അധികൃതരെയും പോലീസിനെയും അറിയിച്ചു. കൂപ്പറിന്റെ ആവശ്യം ഇതായിരുന്നു. 2 ലക്ഷം ഡോളർ, കൂടാതെ ഒരു മിലിട്ടറി നിര്‍മിത പാരച്ച്യൂട്ടും. സര്‍വ്വ സന്നാഹങ്ങളും തയ്യാറായി ഇരിക്കെ പിൻ ഭാഗത്ത് ചരക്ക് കയറ്റാനായി ഉള്ള വലിയ വാതിലിലൂടെ കൂപ്പർ രക്ഷപെട്ടു കഴിഞ്ഞിരുന്നു. അരിച്ചു പെറുക്കി നോക്കിയിട്ടും കൂപ്പറിനേം കണ്ടു പിടിക്കാനും കഴിഞ്ഞിട്ടില്ല. credit : Mlife Daily