വാക്ക് മാറ്റിപ്പറയാൻ ഇത്രത്തോളം മിടുക്കി വേറെ ആര് എന്ന് ദയ; ദിൽഷയുടെ വാവിട്ട വാക്ക് ആപത്താകുന്നു… | Daya Achu Trolls Dilsha Bigg Boss
Daya Achu Trolls Dilsha Bigg Boss : ഡോക്ടർ റോബിൻ രാധാകൃഷ്ണനുമായി ഇനിയൊരു ബന്ധവുമില്ല എന്നുപറഞ്ഞുകൊണ്ട് ദിൽഷ നടത്തിയ പ്രതികരണം വലിയ തോതിൽ തന്നെ പ്രകോപനങ്ങൾ സൃഷ്ടിച്ചിരുന്നു. ഈ വിഷയത്തിൽ കഴിഞ്ഞ ദിവസം മുൻ ബിഗ്ബോസ് താരം ദയ അശ്വതി ദിൽഷക്കെതിരെ രംഗത്ത് വന്നിരുന്നു. ദിൽഷയെ പൂർണമായും തേച്ചൊട്ടിക്കുന്ന രീതിയിലായിരുന്നു ദയയുടെ രൂക്ഷമായ വിമർശനം.
തനിക്ക് ലഭിച്ച അമ്പത് ലക്ഷം ആർക്കാണെന്ന് വെച്ചാൽ തന്നേക്കാം എന്ന രീതിയിൽ ദിൽഷ കഴിഞ്ഞ ദിവസം ഒരു പ്രസ്താവന നടത്തിയിരുന്നു. ഇതിന് ശേഷം ദിൽഷയുടെതായി പുറത്തിറങ്ങുന്ന എല്ലാ വീഡിയോകൾക്ക് താഴെയും ആരാധകർ കമ്മന്റ് ചെയ്തുകൊണ്ടിരിക്കുന്നത് അമ്പത് ലക്ഷത്തിന്റെ ഓഹരി ചോദിച്ചുകൊണ്ടാണ്. ഇതുമായി ബന്ധപ്പെടുത്തി സോഷ്യൽ മീഡിയയിൽ ഒരു പ്രതികരണം നടത്തിയിരിക്കുകയാണ് ഇപ്പോൾ ദയ അശ്വതി.വിവാഹക്കാര്യം പറയുമ്പോൾ മാത്രമാണ് പുള്ളിക്കാരിക്ക് ഇത്ര ആലോചിക്കാനുള്ളത്….

ബാക്കി കാര്യങ്ങളൊന്നും ഇത്രത്തോളം ചിന്തിക്കാനില്ല.. എന്ത് പറഞ്ഞാലും നാളെ മാറ്റിപ്പറയാൻ നല്ല മിടുക്കിയാണ്. ആദ്യം പറഞ്ഞു അമ്പത് ലക്ഷത്തിന്റെ ഓഹരി എല്ലാവർക്കും തരാമെന്ന്, പിന്നെ പറയുകയാണ് അത് ഒരു ഒഴുക്കിൽ പറഞ്ഞതാണെന്ന്… നമ്മൾ ഒരു കാര്യം, അതും സോഷ്യൽ മീഡിയയിൽ പറയുമ്പോൾ ആലോചിച്ചും കണ്ടുമൊക്കെ പറയണം, അല്ലെങ്കിൽ ദാ ഇങ്ങനെ ഇരിക്കും…
എല്ലാം കഴിഞ്ഞ് പറയാനുള്ളതെല്ലാം പറഞ്ഞിട്ട് അവസാനം എന്നെ എല്ലാവരും കൂടി ട്രോളുന്നു, എനിക്ക് സൈബർ ആക്രമണം കിട്ടുന്നു എന്നൊക്കെ പറഞ്ഞിട്ട് എന്താ കാര്യം? അമ്പത് ലക്ഷമല്ല, അമ്പത് പൈസ പോലും വളരെ വലുതാണ്. അതിന് അതിന്റേതായ മൂല്യമുണ്ട്. വാവിട്ട വാക്ക് ഒരിക്കലും നല്ലതല്ല. ഒരു ആവേശത്തിന് കയറി അമ്പത് ലക്ഷം എടുത്തോ, അമ്പത് ലക്ഷം തന്നേക്കാം എന്നൊക്കെ പറയാൻ എളുപ്പമാണ്.”