നീ തന്നെയാണ് റോബിനെയും ബ്ലേസ്ലിയെയും ഇട്ട് തട്ടിക്കളിച്ചത്; ടാസ്ക്ക് ജയിച്ചു എന്നത് കൊണ്ട് നി നല്ല ഗെയിമർ ആകുന്നില്ല… | Daya Achu Against Dilsha Prasannan

ബിഗ്ഗ്‌ബോസ് മലയാളം ഷോ കഴിഞ്ഞിട്ടും കെട്ടടങ്ങാതെ തുടരുകയാണ് റോബിൻ – ദിൽഷ പ്രണയവിവാദം. ഡോക്ടർ റോബിനുമായി ഇനിയൊരു സൗഹൃദവുമില്ലെന്ന് തുറന്നുപറഞ്ഞിരിക്കുകയാണ് ദിൽഷ. ഇതോട് കൂടിയാണ് പ്രശനങ്ങൾ കൂടുതൽ വഷളായിരിക്കുന്നത്. ഡോക്ടർ റോബിനെ പിന്തുണച്ച് ഈ വിഷയത്തിൽ പലരും രംഗത്ത് വന്നിരുന്നു.

ബിഗ്ഗ്‌ബോസ് മലയാളം രണ്ടാം സീസണിലെ മത്സരാർത്ഥി ദയ അച്ചു ഈ വിഷയത്തിൽ തന്റെ പ്രതികരണം രേഖപ്പെടുത്തി രംഗത്ത് വന്നിരിക്കുകയാണ് ഇപ്പോൾ. ദിൽഷയ്‌ക്കെതിരെയാണ് ദയ അച്ചു തന്റെ അഭിപ്രായം രേഖപ്പെടുത്തിയിരിക്കുന്നത്. “ദിൽഷ, നീ ആരാണെന്നാണ് നിന്റെ വിചാരം? നീ കുറച്ച് ടാസ്ക്ക് ജയിച്ചിട്ടുണ്ടാകും… എന്നുകരുതി നീ ഒരു ഗെയിമർ ആകുന്നില്ല… നിന്റെ ബെസ്റ്റ് ഫ്രണ്ടാണ് ഡോക്ടർ റോബിൻ എന്ന് എല്ലാവർക്കും അറിയാം…

Daya Achu Against Dilsha Prasannan
Daya Achu Against Dilsha Prasannan

പിന്നെന്തിനാ നീ ആ വീട്ടിൽ നൂറുതവണ ഡോക്ടർ റോബിൻ രാധാകൃഷ്ണൻ നിന്റെ ബെസ്റ്റ് ഫ്രണ്ടാണെന്ന് പറഞ്ഞോണ്ട് നടന്നത്? നിന്നെ എല്ലാവരും തട്ടിക്കളിക്കുന്നു എന്ന് നീ ഇപ്പോൾ പറയുന്നു, ശരിക്കും നീയല്ലേ ആ ബിഗ്ഗ്‌ബോസ് വീട്ടിൽ വെച്ച് റോബിനെയും ബ്ലെസ്ലിയെയും അങ്ങോടും ഇങ്ങോടും ഇട്ട് തട്ടിക്കളിച്ചത്… നിനക്ക് ഒത്തിരി സൗന്ദര്യമുണ്ടെന്ന് നീ തന്നെ പല തവണ ആ ഷോയിൽ വെച്ച് സ്വയം പുകഴ്ത്തികൊണ്ട് നടക്കുന്നത് കണ്ടല്ലോ, നിന്റെ യഥാർത്ഥ സൗന്ദര്യം എന്തെന്നറിയാൻ ഡി 4 ഡാൻസ് ഷോ നീ തന്നെ ഒന്ന് കണ്ടുനോക്കിയാൽ മതി…

അതിലുണ്ട് എല്ലാം. ഇപ്പോൾ കുറച്ച് മിനുങ്ങി എന്നുവെച്ച് വലിയ ആളാകേണ്ട… ഇപ്പോഴും നീ വിവാഹത്തെക്കുറിച്ച് ചിന്തിക്കുന്നില്ല പോലും, വയസ് ഇത്രയും ആയില്ലേ, ഇനിയും ആയില്ലേ വിവാഹത്തിന്? ” എന്തായാലും ദയ അച്ചുവിന്റെ പ്രതികരണം ഇപ്പോൾ ബിഗ്ഗ്‌ബോസ് ആരാധകർ ഏറ്റെടുത്തിരിക്കുകയാണ്. താരത്തിന് കയ്യടിക്കുകയാണ് സോഷ്യൽ മീഡിയ.