ദിൽഷ അമ്മായി കളിച്ചത് ഫേക്ക് ഗെയിം; ദിൽഷയെയും സൂരജിനെയും തേച്ചോട്ടിച്ച് വീണ്ടും ദയ അശ്വതി… | Daya Achu Againist Bigg Boss Dilsha

Daya Achu Againist Bigg Boss Dilsha : സോഷ്യൽ മീഡിയ പ്രേക്ഷകർക്ക് ഏറെ പ്രിയപ്പെട്ട ഒരു താരമാണ് ദയ അശ്വതി.. തന്റെ അഭിപ്രായങ്ങളും നിലപാടുകളും എവിടെയും തുറന്നുപറയാറുള്ള കൂട്ടത്തിലാണ് മുൻ ബിഗ്‌ബോസ് മത്സരാർത്ഥി കൂടിയായ ദയ. കഴിഞ്ഞ ദിവസങ്ങളിൽ ബിഗ്ഗ്‌ബോസ് താരം ദിൽഷക്കെതിരെ ശക്തമായ തുറന്നുപറച്ചിലുകളാണ് ദയയുടെ ഭാഗത്ത് നിന്നുമുണ്ടായത്. ഇപ്പോഴിതാ നിർത്താതെ തുടരുകയാണ് ദയ.

ദിൽഷയുടെ സുഹൃത്ത് എന്നുപറഞ്ഞ് രംഗത്ത് വന്ന സൂരജിനെക്കുറിച്ചാണ് ഇത്തവണ ദയ സംസാരിച്ചിരിക്കുന്നത്. “അവൻ ഒരു മാങ്ങാത്തലയൻ ആണ്. ആരെങ്കിലും ഒരു ഇന്റർവ്യൂ കൊടുക്കുമ്പോൾ വീട്ടുകാരെയോ ഇനിയിപ്പോൾ കെട്ടാൻ പോകുന്ന ചെക്കനെയോ അല്ലാതെ വേറൊരാളെ കൂടെ ഇരുത്തുമോ….ഇരുത്താൻ അവളും ഇരിക്കാൻ അവനും!!. എല്ലാം ഗെയിം ആയിരുന്നെന്ന് ദിൽഷ വന്നുപറഞ്ഞപ്പോൾ സമാധാനമായി എന്നാണ് സൂരജ് പറഞ്ഞത്. അവൻ അങ്ങനെ പറഞ്ഞതിന്റെ അർത്ഥം എന്താണ്?” ദിൽഷയെ ദിൽഷ അമ്മായി എന്നാണ് ദയ അഭിസംബോധന ചെയ്തിരിക്കുന്നത്.

Daya Achu Againist Bigg Boss Dilsha
Daya Achu Againist Bigg Boss Dilsha

തനിക്ക് അങ്ങനെ വിളിക്കാനാണ് തോന്നുന്നത് എന്നാണ് ദയ പറയുന്നത്. ദിൽഷ എല്ലാം വെട്ടിത്തുറന്ന് പറയുന്ന ആളാണ് എന്നൊക്കെ സ്വയം പറഞ്ഞുനടന്നിട്ട് മൊത്തം ഫേക്ക് ഗെയിം ആണ് അവിടെ കളിച്ചത്. ദയയുടെ തുറന്നുപറച്ചിലുകൾ ഇപ്പോൾ സോഷ്യൽ മീഡിയയിൽ തരംഗമാവുകയാണ്. ഡോക്ടർ റോബിനുമായുള്ള സൗഹൃദം പോലും വേണ്ടെന്ന് വെച്ചതോടെ പ്രേക്ഷകരും ദിൽഷയെ തള്ളിപ്പറയുകയായിരുന്നു. ആ സമയമാണ് ദയ ഇത്തരത്തിൽ ദിൽഷക്കെതിരെ ശബ്ദമുയർത്തി രംഗത്തെത്തിയത്.

ദിൽഷയുടെ സുഹൃത്ത് എന്നുപറഞ്ഞുകൊണ്ട് ഈയിടെയാണ് സൂരജ് സോഷ്യൽ മീഡിയ പ്രേക്ഷകർക്ക് മുൻപിലെത്തുന്നത്. റോബിനെതിരെ സൂരജ് സംസാരിക്കുന്നതിന്റെ ചില വോയിസ് ക്ലിപ്പുകൾ സോഷ്യൽ മീഡിയയിൽ ലീക്കായിരുന്നു. അതെല്ലാം തന്റെ ശബ്ദം തന്നെയെന്ന് സൂരജ് പിന്നീട് സമ്മതിക്കുകയും ചെയ്തു. എന്താണെങ്കിലും ദിൽഷക്കും സൂരജിനും എതിരെയാണ് ഇപ്പോൾ ദയ ആക്ഷേപവുമായി രംഗത്തെത്തിയിരിക്കുന്നത്.