വെറുതേയിരുന്നു മൊബൈൽ നോക്കി കണ്ണിനു താഴെ കറുപ്പ് നിറമായോ? വിഷമിക്കേണ്ട മാറ്റാം!!

0

സൗന്ദര്യ സംരക്ഷണത്തിൽ എല്ലാവരും അതീവ ശ്രെദ്ധ കൊടുക്കുന്നവരാണ്. കണ്ണിനു താഴെയുള്ള കറുപ്പ് തന്നെയാണ് പലപ്പോഴും വെല്ലുവിളിയാവുന്നത്. പലപ്പോഴും പലരെയും പ്രശ്നത്തിലാക്കുന്ന ഒന്നാണ് ഈ കറുത്ത പാട്. ഒന്ന് പുറത്തിറങ്ങാൻ ഒരുങ്ങി നിൽക്കുമ്പോൾ കണ്ണാടിയിലേക്ക് നോക്കുന്ന സമയത്ത് കണ്ണിന് ചുറ്റിനും ഇത്തരത്തിൽ പാടുകൾ ഉണ്ടാകുന്നത് എത്രത്തോളം വിഷമകരമായിരിക്കും അല്ലെ.

ഉറക്കമിളക്കുന്നതാണ് മറ്റൊരു പ്രശ്‌നം. ദീര്‍ഘനേരം ഉറങ്ങാതിരിയ്ക്കുന്നത് കണ്ണിനു താഴെ കറുപ്പ് പടരാന്‍ കാരണമാകും. കണ്ണിനു താഴെ രക്തയോട്ടം കുറയുന്നതാണ് ഇതിന്റെ പ്രധാന കാരണം. അതുപോലെ പ്രായം കൂടുന്തോറും കണ്ണിനു താഴെ കറുപ്പ് വരാനുള്ള സാധ്യത കൂടുതലാണ്. ചര്‍മ്മത്തില്‍ ചുളിവ് വീഴുന്നതാണ് ഇതിന് കാരണം.

ജോലിയിലെ സമ്മർദം കൊണ്ടും കമ്പ്യൂട്ടർ, മൊബൈൽ ഫോൺ ഇവയുടെ സ്ക്രീനിലേക്ക് കൂടുതൽ സമയം നോക്കി ഇരിക്കുന്നതു കൊണ്ടും ശരിയായ രീതിയിലുള്ള ഉറക്കം ലഭിക്കാത്തതു കൊണ്ടും കണ്ണിനു ചുറ്റും കറുപ്പുണ്ടാകാം. പലരും രാത്രികളിലും മറ്റും നിരന്തരം മൊബൈൽ ഫോൺ ഉപയോഗിക്കുന്നവരാണ്. വെളിച്ചം അണച്ച് മൊബൈലിൽ ഏറെ നേരം കുത്തിക്കളിക്കുന്നവരായിരിക്കും നമ്മളിൽ പലരും. ഇത്തരത്തിൽ മൊബൈലും സ്ക്രീനും ഉപയോഗിക്കുമ്പോൾ നിങ്ങൾ അറിയാതെ നിങ്ങളുടെ ചർമ്മത്തിൽ മാറ്റം വന്നു കൊണ്ടിരിക്കുകയാണ് എന്ന് അറിഞ്ഞിരിക്കുക.

കണ്ണിനു ചുറ്റുമുള്ള കറുപ്പകറ്റാനും അഴകേറിയ മിഴികൾ സ്വന്തമാക്കാനുമുള്ള ചില പൊടികൈകൾ പരിചയപ്പെടാം.

ഈ വീഡിയോ നിങ്ങളെയെല്ലാവരെയും സഹായിക്കും എന്ന് കരുതുന്നു. ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ like (ലൈക്‌) ചെയ്യാനും share (ഷെയർ) ചെയ്യാനും മറക്കരുത്.