കപ്പ് അത് മാരാർ തന്നെ ഉയർത്തും; അഖിലിനെ എതിര്‍ക്കാന്‍ ശക്തിയുള്ള പോരാളി ബിഗ്ബോസില്‍ ഇല്ല; പ്രതികരണവുമായി ഡെയ്ഞ്ചർ ഫിറോസ്.!! | Dangerous Firoz Khan Response About Akhil Marar Malayalam
Dangerous Firoz Khan Response About Akhil Marar Malayalam : ഏഷ്യാനെറ്റിലെ ജനപ്രിയ റിയാലിറ്റി ഷോ ബിഗ് ബോസിൽ ചലഞ്ചർ ആയി എത്തിയ ഫിറോസ്ഖാന്റെ പ്രതികരണം വൈറൽ ആവുകയാണ്. റിയാസിനോടൊപ്പം ബിഗ് ബോസിലേക്ക് ചാലഞ്ചർ ആയിപ്പോയ മറ്റൊരു മത്സരാർത്ഥി ആയിരുന്നു ഫിറോസ്. റിയാസിന്റെ പ്രതികരണത്തിൽ നിന്നും തികച്ചും വ്യത്യസ്തമായ പ്രതികരണമായിരുന്നു ഫിറോസിന്റേത്.
“മാരാരെക്കുറിച്ച് ചർച്ച ചെയ്യപ്പെടുന്നുണ്ടെങ്കിൽ അത് അയാളുടെ വിജയമല്ലേ? മുൻകാല ചരിത്രമെടുത്താൽ അറിയാം. ഒരാളെക്കുറിച്ച് ചർച്ച ചെയ്യപ്പെട്ടിട്ടുണ്ടെങ്കിൽ അയാൾ വിജയിച്ചു എന്നാണ് അർത്ഥം. ജനങ്ങളാണ് വിജയിയെ തീരുമാനിക്കേണ്ടത്” എന്ന അഭിപ്രായമാണ് ഫിറോസ് മുന്നോട്ട് വെക്കുന്നത്. അഖില്‍ മാരാരെക്കുറിച്ചുള്ള ചോദ്യങ്ങൾ ആയിരുന്നു കൂടുതലെങ്കിലും മറ്റ് മത്സരാർത്ഥികളെക്കുറിച്ചും അവരുടെ പ്രത്യേകതകളെക്കുറിച്ചും ഫിറോസ് വ്യക്തമാക്കി. അഖില്‍ മാരാർ മുണ്ട് പൊക്കിയതിനെക്കുറിച്ച് ചോദിച്ചപ്പോൾ “ഇതിലും വലിയ പല കാര്യങ്ങളും അവിടെ നടന്നിട്ടുണ്ട്. പക്ഷേ അത് കാര്യമാക്കിയിട്ടില്ല. അതിനെ കൂൾ ആക്കി മാറ്റലാണ് അഖിലിന്റെ രീതി. അയാൾക്ക് ശക്തനായ ഒരു എതിരാളി അവിടെ ഉണ്ടായിട്ടില്ല” എന്ന് ഫിറോസ് പറയുന്നു.
പക്ഷേ ശോഭ അഖിലിന് ഒരു നല്ല എതിരാളി ആണെന്ന് ഫിറോസ് പിന്നീട് പറയുകയും ചെയ്തു. കോടതിയിൽ വച്ചുണ്ടായ പ്രശ്നത്തെ നാദിറ മറ്റൊരു രീതിയിലേക്ക് കൊണ്ടുപോകാൻ ശ്രമിച്ചെന്നും അത് താൻ ഇല്ലാതാക്കുകയായിരുന്നു എന്നും ഫിറോസ് അഭിപ്രായപ്പെട്ടു. നല്ല കണ്ടെസ്റ്റന്റുകൾ ഔട്ടാവരുത് എന്ന മോഹം അദ്ദേഹത്തിനുണ്ട്. അതുകൊണ്ടാണ് ജുനൈസിനെതിരെ നീങ്ങുമായിരുന്ന പ്രശ്നത്തെ ഇല്ലാതാക്കാൻ ഫിറോസ് ശ്രമിച്ചത്.
ജുനൈസും അഖിലിന് ഒരു ശക്തനായ എതിരാളി ആണെന്നും ടോപ് ഫൈവിൽ വരേണ്ട മത്സരാർത്ഥിയാണെന്നും ഫിറോസ് കൂട്ടിച്ചേർത്തു. സീസൺ 3 ലെ ശക്‌തനായ മത്സരാർത്ഥിയായിരുന്നു ഫിറോസ്. പൊളി ഫിറോസ് എന്നാണ് ആരാധകർ അദ്ദേഹത്തെ വിളിച്ചിരുന്നത്. ബിഗ് ബോസ് സീസൺ അഞ്ചിൽ ചലഞ്ചർ ആയി എത്തിയതോടുകൂടി ഫിറോസിന്റെ ആരാധകരുടെ എണ്ണം കൂടുകയായിരുന്നു. അതുകൊണ്ടുതന്നെ രാജകീയമായ വരവേൽപ്പാണ് ഫിറോസിന് ലഭിച്ചത്.